പ്രധാനമന്ത്രിയുടെ ഓഫീസ്
2025-ലെ FIH പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിൽ വെങ്കല മെഡൽ നേടിയ ഇന്ത്യൻ പുരുഷ ജൂനിയർ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി
प्रविष्टि तिथि:
11 DEC 2025 9:49PM by PIB Thiruvananthpuram
2025-ലെ FIH പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിൽ ചരിത്രം കുറിച്ച ഇന്ത്യൻ പുരുഷ ജൂനിയർ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
ഈ അഭിമാനകരമായ ആഗോള ടൂർണമെൻ്റിൽ ഇന്ത്യയുടെ ആദ്യ വെങ്കല മെഡൽ നേട്ടത്തിന് യുവത്വവും ആവേശവുമുള്ള ടീമിനെ പ്രധാനമന്ത്രി പ്രശംസിച്ചു. ഈ ശ്രദ്ധേയ നേട്ടം ഇന്ത്യയിലെ യുവാക്കളുടെ പ്രതിഭ, നിശ്ചയദാർഢ്യം, സഹിഷ്ണുത എന്നിവയെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി ഇങ്ങനെ കുറിച്ചു:
"2025-ലെ FIH പുരുഷ ജൂനിയർ ഹോക്കി ലോകകപ്പിൽ ചരിത്രം സൃഷ്ടിച്ച നമ്മുടെ പുരുഷ ജൂനിയർ ഹോക്കി ടീമിന് അഭിനന്ദനങ്ങൾ! യുവത്വവും ആവേശവുമുള്ള നമ്മുടെ ടീം ഈ അഭിമാനകരമായ ടൂർണമെൻ്റിൽ ഇന്ത്യയുടെ ആദ്യത്തെ വെങ്കല മെഡൽ സ്വന്തമാക്കി. ഈ അവിശ്വസനീയമായ നേട്ടം രാജ്യത്തുടനീളമുള്ള അസംഖ്യം യുവാക്കളെ പ്രചോദിപ്പിക്കുന്നു."
***
AT
(रिलीज़ आईडी: 2202759)
आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें:
Kannada
,
Bengali
,
Gujarati
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Odia
,
Telugu