പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

'ദൈനംദിന ആവശ്യകതകൾ ഉറപ്പാക്കൽ - പൊതുസേവനങ്ങളും അന്തസ്സും എല്ലാവർക്കും' എന്ന ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്ര അഭിസംബോധന ചെയ്തു.


മനുഷ്യാവകാശ ദിനം എന്നത് ഒരു ചരിത്ര പ്രഖ്യാപനത്തിന്റെ ഓർമ്മപ്പെടുത്തൽ മാത്രമല്ല, മറിച്ച് അന്തസ്സ് എന്ന ജീവിതാവസ്ഥയെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു ക്ഷണമാണ്: ഡോ.പി.കെ.മിശ്ര

സാങ്കേതികവിദ്യ, പരിസ്ഥിതി, ഡിജിറ്റൽ ഉൾപ്പെടുത്തൽ എന്നിവയെ ഉൾക്കൊള്ളാനായി മനുഷ്യാവകാശങ്ങൾ പരിണമിക്കുന്നു: ഡോ.പി.കെ.മിശ്ര

വീട്ടിലെ അന്തസ്സ്, സാമൂഹിക സംരക്ഷണം, സമഗ്രമായ സാമ്പത്തിക വളർച്ച, ദുർബല സമൂഹങ്ങൾക്കുള്ള നീതി എന്നീ നാല് സ്തംഭങ്ങളിലൂടെ ഇന്ത്യ ദൈനംദിന ആവശ്യകതകൾ സുരക്ഷിതമാക്കുന്നു: ഡോ.പി.കെ.മിശ്ര

പൗരകേന്ദ്രീകൃത ഭരണം ശക്തിപ്പെടുത്തുക, സാങ്കേതികവിദ്യ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക, സ്ഥാപനപരമായ ദീർഘവീക്ഷണം ശക്തിപ്പെടുത്തുക, എല്ലാ പൊതുസേവനങ്ങളുടെയും മാർഗ്ഗനിർദ്ദേശ തത്വമായി അന്തസ്സ് ഉറപ്പാക്കുക എന്നിവ ഡോ.പി.കെ.മിശ്ര ഊന്നിപ്പറഞ്ഞു.

प्रविष्टि तिथि: 10 DEC 2025 3:32PM by PIB Thiruvananthpuram

ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ ഇന്ന് നടന്ന 'ദൈനംദിന ആവശ്യകതകൾ ഉറപ്പാക്കൽ - പൊതു സേവനങ്ങളും അന്തസ്സും എല്ലാവർക്കും' എന്ന ദേശീയ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിനെ പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഡോ.പി.കെ.മിശ്ര അഭിസംബോധന ചെയ്തു. ഭരണഘടനാപരമായ ആദർശങ്ങളും ജനാധിപത്യ സ്ഥാപനങ്ങളും സാമൂഹിക മൂല്യങ്ങളും മനുഷ്യന്റെ അന്തസ്സ് സംരക്ഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഒത്തുചേരുന്ന ഇന്ത്യ പോലുള്ള ജനാധിപത്യ രാജ്യങ്ങൾക്ക് ലോക മനുഷ്യാവകാശ ദിനം എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന്  അദ്ദേഹം തന്റെ മുഖ്യ പ്രഭാഷണങ്ങളിൽ ഊന്നിപ്പറഞ്ഞു. ഭക്ഷണം, വസ്ത്രം, പാർപ്പിടം, വൈദ്യസഹായം, സാമൂഹിക സേവനങ്ങൾ, അരക്ഷിതമായ സമയങ്ങളിൽ സുരക്ഷ എന്നിവയുൾപ്പെടെ മതിയായ ജീവിത നിലവാരത്തിനുള്ള അവകാശം ഉറപ്പുനൽകുന്ന സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ (1948) ആർട്ടിക്കിൾ 25(1) അദ്ദേഹം ഓർമ്മിപ്പിച്ചു. മനുഷ്യാവകാശ ദിനം, വെറുമൊരു അനുസ്മരണമല്ല, മറിച്ച് ദൈനംദിന ജീവിതത്തിൽ അന്തസ്സിനെക്കുറിച്ച് ചിന്തിക്കാനുള്ള ഒരു ക്ഷണമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. "മനുഷ്യാവകാശങ്ങൾ, നമ്മുടെ ദൈനംദിന ആവശ്യകതകൾ" എന്ന ഈ വർഷത്തെ പ്രമേയം, പൗരന്മാർക്ക് ഭരണകൂടവുമായുള്ള ഇടപെടൽ രൂപപ്പെടുത്തുന്നതിൽ പൊതു സേവനങ്ങളുടെയും സ്ഥാപനങ്ങളുടെയും പങ്ക് എടുത്തുകാണിക്കുന്നു.

സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനം (UDHR) രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ ചരിത്രപരമായ പങ്ക്, പ്രത്യേകിച്ച് ഡോ.ഹൻസ മേത്തയുടെ സംഭാവനയെ ഡോ.മിശ്ര അനുസ്മരിച്ചു, "എല്ലാ മനുഷ്യരും സ്വതന്ത്രരും തുല്യരുമായി   ജനിക്കുന്നു" എന്ന പ്രഖ്യാപനം ഉറപ്പാക്കി, ഇത് ലിംഗസമത്വത്തിനായുള്ള നിർണായക ചുവടുവയ്പ്പാണ്. ഭക്ഷണം, വെള്ളം, പാർപ്പിടം, വിദ്യാഭ്യാസം, നീതി എന്നിവയിലേക്കുള്ള പ്രവേശനത്തിലൂടെയാണ് അവകാശങ്ങൾ സാക്ഷാത്കരിക്കേണ്ടതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മനുഷ്യാവകാശ ചിന്തകൾ സിവിൽ, രാഷ്ട്രീയ അവകാശങ്ങളിൽ നിന്ന് സാമൂഹിക, സാമ്പത്തിക, സാംസ്കാരിക അവകാശങ്ങൾ ഉൾക്കൊള്ളുന്നതിലേക്ക് പരിണമിച്ചു, ഇപ്പോൾ സാങ്കേതികവിദ്യ, ഡിജിറ്റൽ സംവിധാനങ്ങൾ, പാരിസ്ഥിതിക ആശങ്കകൾ, പുതിയ ദുർബലതകൾ എന്നിവയിലേക്ക് വ്യാപിച്ചിരിക്കുന്നു. സ്വാതന്ത്ര്യങ്ങൾ മാത്രമല്ല, സ്വകാര്യത, ചലനാത്മകത, ശുദ്ധമായ പരിസ്ഥിതി, ഡിജിറ്റൽ ഉൾപ്പെടുത്തൽ എന്നിവയിലൂടെയും ഇന്നത്തെ അന്തസ്സ് രൂപപ്പെടുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യയുടെ നാഗരിക ധാർമ്മികത വളരെക്കാലമായി പൊതുജീവിതത്തിൽ അന്തസ്സിനും കടമയ്ക്കും കേന്ദ്രസ്ഥാനം നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ധർമ്മം, ന്യായം, കരുണ, സേവ തുടങ്ങിയ ആശയങ്ങൾ നീതിനിഷ്ഠമായ പെരുമാറ്റത്തിനും ക്ഷേമത്തിനും ഊന്നൽ നൽകിയപ്പോൾ, അഹിംസ സംയമനം പ്രോത്സാഹിപ്പിച്ചു, വസുധൈവ കുടുംബകം ഒരു വലിയ മനുഷ്യകുടുംബത്തിലെ അംഗത്വത്തെ വളർത്തി. സാർവത്രിക പ്രായപൂർത്തി വോട്ടവകാശം, നടപ്പിലാക്കാവുന്ന അവകാശങ്ങൾ മുതൽ വിദ്യാഭ്യാസം, ആരോഗ്യം, ഉപജീവനമാർഗ്ഗം, ക്ഷേമം എന്നിവയ്ക്ക് മുൻഗണന നൽകുന്ന നിർദ്ദേശക തത്വങ്ങൾ വരെ ഭരണഘടനയുടെ രൂപീകരണത്തെ സ്വാധീനിച്ചു.

2014 ന് മുമ്പുള്ള ദശകത്തെക്കുറിച്ച് പ്രതിഫലിച്ചുകൊണ്ട്, വിദ്യാഭ്യാസ അവകാശ നിയമം, MGNREGA, ദേശീയ ഭക്ഷ്യസുരക്ഷാ നിയമം തുടങ്ങിയ നിയമനിർമ്മാണങ്ങളിലൂടെ വികസനത്തിന് അവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനമാണ് ഇന്ത്യ പിന്തുടർന്നതെന്ന് ഡോ. മിശ്ര അഭിപ്രായപ്പെട്ടു. എങ്കിലും, ഫലപ്രദമായി വിതരണം ചെയ്യാതെ അവകാശങ്ങൾ നടപ്പിലാക്കുന്നത് വിശ്വാസ്യതയെ ദുർബലപ്പെടുത്തി. 2014 മുതൽ, യോഗ്യരായ ഒരു ഗുണഭോക്താവിനെയും ഒഴിവാക്കുന്നില്ലെന്ന് ഉറപ്പാക്കുന്ന ഒരു സാച്ചുറേഷൻ സമീപനത്തിന് ​ഗവൺമെന്റ് ഊന്നൽ നൽകി. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, നേരിട്ടുള്ള ആനുകൂല്യ കൈമാറ്റം, വികസിത് ഭാരത് സങ്കൽപ്പ് യാത്ര പോലുള്ള പ്രചാരണ പരിപാടികൾ എന്നിവയാൽ പിന്തുണയ്ക്കപ്പെടുന്ന "കടലാസ് അവകാശങ്ങളിൽ" നിന്ന് "നടപ്പിലാക്കിയ അവകാശങ്ങൾ" എന്നതിലേക്കുള്ള മാറ്റമാണിത്. കഴിഞ്ഞ ദശകത്തിൽ 25 കോടി ഇന്ത്യക്കാരെ ദാരിദ്ര്യത്തിൽ നിന്ന് മോചിപ്പിച്ചതായുള്ള 2023-24-ലെ ഗാർഹിക ഉപഭോഗ ചെലവ് സർവേ-യെ ഉദ്ധരിച്ച്, ദാരിദ്ര്യ നിർമാർജനമാണ് ഏറ്റവും ഫലപ്രദമായ മനുഷ്യാവകാശ ഇടപെടലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

ദൈനംദിന ആവശ്യകതകൾ ഉറപ്പാക്കുന്ന നാല് സ്തംഭങ്ങൾ  ഡോ. മിശ്ര വിശദീകരിച്ചു. ആദ്യത്തേത്, ഭവനം, വെള്ളം, ശുചിത്വം, വൈദ്യുതി, ശുദ്ധമായ ഇന്ധനം എന്നിവയിലൂടെ  വീട്ടിലെ അന്തസ്സിനെ മെച്ചപ്പെടുത്തി, ജീവിതത്തെ പരിവർത്തനം ചെയ്ത, പ്രധാനമന്ത്രി ആവാസ് യോജന, ജൽ ജീവൻ മിഷൻ, സ്വച്ഛ് ഭാരത് അഭിയാൻ, സൗഭാഗ്യ, ഉജ്ജ്വല യോജന എന്നിവ. രണ്ടാമത്തേത് സാമൂഹിക സംരക്ഷണം, ഭക്ഷ്യസുരക്ഷ, ആരോഗ്യ സുരക്ഷ എന്നിവ ഉറപ്പാക്കി. കോവിഡ്-19 സമയത്ത് 80 കോടി ആളുകൾക്ക് ഭക്ഷണം നൽകിയ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജനയും 42 കോടി പൗരന്മാരെ ഉൾക്കൊള്ളുന്ന ആയുഷ്മാൻ ഭാരത്–പിഎംജെഎവൈയും. ഇൻഷുറൻസ്, പെൻഷനുകൾ, പുതിയ തൊഴിൽ നിയമങ്ങൾ എന്നിവ അസംഘടിത, ജിഗ് തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ചപ്പോൾ, മാനസികാരോഗ്യ സംരക്ഷണ നിയമം പോലുള്ള പരിഷ്കാരങ്ങൾ ദുർബല വിഭാഗങ്ങൾക്ക് മാന്യത ഉറപ്പാക്കി. മൂന്നാമത്തെ സ്തംഭമായ എല്ലാവരെയും ഉൾക്കൊള്ളുന്ന സാമ്പത്തിക വളർച്ച, സാമ്പത്തിക ഉൾപ്പെടുത്തലിലൂടെയും ശാക്തീകരണത്തിലൂടെയും മുന്നേറി. ജാം ട്രിനിറ്റി നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങളിൽ വിപ്ലവം സൃഷ്ടിച്ചു, 56 കോടിയിലധികം ജൻ ധൻ അക്കൗണ്ടുകൾ ബാങ്കില്ലാത്തവരെ ഔപചാരിക ധനകാര്യത്തിലേക്ക് കൊണ്ടുവന്നു, പ്രധാനമന്ത്രി മുദ്ര യോജന, പിഎം സ്വാനിധി തുടങ്ങിയ പദ്ധതികൾ സംരംഭക സൃഷ്ടി സാധ്യമാക്കി. "ലഖ്പതി ദീദിസ്", "ബേട്ടി ബച്ചാവോ ബേട്ടി പഠാവോ", നിയമസഭകളിലെ ചരിത്രപരമായ മൂന്നിലൊന്ന് സംവരണം എന്നിവയിലൂടെ സ്ത്രീ ശാക്തീകരണം ഉയർത്തിക്കാട്ടി. നാലാമത്തെ സ്തംഭമായ നീതിയും ദുർബല സമൂഹങ്ങളുടെ സംരക്ഷണവും പുതിയ ക്രിമിനൽ നിയമ കോഡുകൾ, ഫാസ്റ്റ് ട്രാക്ക് കോടതികൾ, പോക്സോ നിയമം, വികലാംഗരുടെ അവകാശ നിയമം, ആദിവാസി സമൂഹങ്ങൾക്കായുള്ള പിഎം-ജൻമാൻ എന്നിവയിലൂടെ ശക്തിപ്പെടുത്തി. വാക്സിൻ മൈത്രി ഉൾപ്പെടെയുള്ള മാനുഷിക സഹായം മനുഷ്യാവകാശങ്ങളുടെ സാർവത്രികതയിലുള്ള ഇന്ത്യയുടെ വിശ്വാസത്തെ പ്രതിഫലിപ്പിച്ചു.

പ്രധാനമന്ത്രിയുടെ ജൻ ഭാഗിദാരി എന്ന ആഹ്വാനത്താൽ, പൊതുസേവന വിതരണം നിർദ്ദേശിക്കുന്നതിൽ നിന്ന് പ്രതികരിക്കുന്നതിലേക്കും പദ്ധതികൾ നൽകുന്നതിൽ നിന്ന് അന്തസ്സ് നൽകുന്നതിലേക്കും ആളുകളെ ഗുണഭോക്താക്കളായി കാണുന്നതിൽ നിന്ന് രാഷ്ട്രനിർമ്മാണത്തിൽ പങ്കാളികളാക്കുന്നതിലേക്കും മാറിയിരിക്കുന്നു. യുഎൻ മനുഷ്യാവകാശ കൗൺസിലിലേക്കുള്ള ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ജനാധിപത്യ സ്ഥാപനങ്ങളിലും എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനത്തിലും ആഗോളതലത്തിൽ നിലനിൽക്കുന്ന വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നു. 

2047-ലെ വികസിത ഭാരതത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ ഉയർന്നുവരാവുന്ന വെല്ലുവിളികൾക്കായി ക്ക് രൂപം നൽകണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനോട് ആവശ്യപ്പെട്ട ശ്രീ മിശ്ര, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി നീതി, ഡാറ്റ സംരക്ഷണം, അൽഗോരിതമിക് ന്യായബോധം, ഉത്തരവാദിത്തമുള്ള AI, ഗിഗ് വർക്ക് ദുർബലതകൾ, ഡിജിറ്റൽ നിരീക്ഷണം എന്നിവ അടിയന്തര ആശങ്കകളായി എടുത്തുപറഞ്ഞു.

പ്രസംഗം ഉപസംഹരിച്ചുകൊണ്ട്, കാര്യക്ഷമത, സുതാര്യത, പരാതി പരിഹാരം, സമയബന്ധിതമായ സേവനം എന്നിവയാൽ നിർവചിക്കപ്പെട്ടിട്ടുള്ള നല്ല ഭരണം തന്നെ ഒരു മൗലികാവകാശമാണെന്ന് ഡോ. മിശ്ര ഊന്നിപ്പറഞ്ഞു. ജീവിക്കാൻ കഴിയുന്ന നഗരങ്ങളും ഊർജ്ജസ്വലമായ ഗ്രാമങ്ങളുമുള്ള ഒരു ആധുനികവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ രാഷ്ട്രം അദ്ദേഹം വിഭാവനം ചെയ്തു, പൗരകേന്ദ്രീകൃത ഭരണം, ഉത്തരവാദിത്തമുള്ള സാങ്കേതികവിദ്യ ഉപയോഗം, എല്ലാവർക്കും അന്തസ്സ്, നീതി, വികസനം എന്നിവ ഉറപ്പാക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനം എന്നിവയ്ക്കും ഡോ.മിശ്ര ഊന്നൽ നൽകി.

***

NK


(रिलीज़ आईडी: 2202058) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: Odia , Bengali , Bengali-TR , English , Urdu , Marathi , हिन्दी , Manipuri , Assamese , Punjabi , Gujarati , Tamil , Kannada