പ്രധാനമന്ത്രിയുടെ ഓഫീസ്
ദീപാവലിയെ യുനെസ്കോയുടെ അദൃശ്യ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്തു
ദീപാവലി നമ്മുടെ സംസ്കാരവുമായും ധാർമ്മികതയുമായും വളരെ അടുത്ത ബന്ധമുള്ളതാണ്, അത് നമ്മുടെ നാഗരികതയുടെ ആത്മാവാണ്, അത് പ്രകാശത്തെയും നീതിയെയും മൂർത്തിവത്കരിക്കുന്നു : പ്രധാനമന്ത്രി
प्रविष्टि तिथि:
10 DEC 2025 12:20PM by PIB Thiruvananthpuram
ദീപാവലിയെ യുനെസ്കോയുടെ അദൃശ്യ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയതിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു.
'എക്സി'ലെ യുനെസ്കോ ഹാൻഡിലിന്റെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി കുറിച്ചു:
“ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള ആളുകൾ ആവേശത്തിലാണ്.
നമ്മളെ സംബന്ധിച്ചിടത്തോളം, ദീപാവലി നമ്മുടെ സംസ്കാരവുമായും ധാർമ്മികതയുമായും വളരെ അടുത്ത ബന്ധമുള്ളതാണ്. അത് നമ്മുടെ നാഗരികതയുടെ ആത്മാവാണ്. അത് പ്രകാശത്തെയും നീതിയെയും മൂർത്തിവത്കരിക്കുന്നു. യുനെസ്കോയുടെ അദൃശ്യ പൈതൃക പട്ടികയിലേക്ക് ദീപാവലിയെ ചേർത്തത് ഈ ഉത്സവത്തിന്റെ ആഗോള ജനപ്രീതിക്ക് കൂടുതൽ സംഭാവന നൽകും.
പ്രഭു ശ്രീരാമന്റെ ആദർശങ്ങൾ നമ്മെ എന്നന്നേക്കും നയിച്ചുകൊണ്ടിരിക്കട്ടെ.
@UNESCO”
***
AT
(रिलीज़ आईडी: 2201365)
आगंतुक पटल : 5