പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കാശി തമിഴ് സംഗമത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

प्रविष्टि तिथि: 02 DEC 2025 6:40PM by PIB Thiruvananthpuram

ഇന്നാരംഭിച്ച കാശി തമിഴ് സംഗമത്തിനു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. ഊർജസ്വലമായ ഈ പരിപാടി ‘ഏകഭാരതം, ശ്രേഷ്ഠഭാരതം’ എന്ന മനോഭാവത്തിനു കൂടുതൽ കരുത്തുപകരുമെന്നു ശ്രീ മോദി പറഞ്ഞു. “സംഗമത്തിനായെത്തുന്ന ഏവർക്കും കാശിയിൽ ആഹ്ളാദകരവും അവിസ്മരണീയവുമായ സന്ദർശനം ആശംസിക്കുന്നു!” - ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“കാശി തമിഴ് സംഗമം ആരംഭിക്കുന്ന ഈ വേളയിൽ, ‘ഏകഭാരതം, ശ്രേഷ്ഠഭാര​തം’ എന്ന മനോഭാവത്തിനു കൂടുതൽ കരുത്തേകുന്ന ഊർജസ്വലമായ ഈ പരിപാടിക്ക് ഞാൻ ആശംസകൾ നേരുന്നു. സംഗമത്തിനായെത്തുന്ന ഏവർക്കും കാശിയിൽ ആഹ്ളാദകരവും അവിസ്മരണീയവുമായ സന്ദർശനം ആശംസിക്കുന്നു!”

 

 

***

NK

(रिलीज़ आईडी: 2197843) आगंतुक पटल : 5
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Gujarati , Tamil , Kannada