പ്രധാനമന്ത്രിയുടെ ഓഫീസ്
ദണ്ഡക്രമ പാരായണം പൂർത്തിയാക്കിയ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
प्रविष्टि तिथि:
02 DEC 2025 1:03PM by PIB Thiruvananthpuram
ശുക്ല യജുർവേദത്തിലെ മധ്യാന്ദിനി ശാഖയിലെ 2000 മന്ത്രങ്ങൾ ഉൾപ്പെടുന്ന ദണ്ഡക്രമ പാരായണം 50 ദിവസത്തിൽ തടസ്സമില്ലാതെ പൂർത്തിയാക്കിയ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. 19 വയസ്സുകാരനായ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെ ചെയ്ത ഈ കാര്യം വരും തലമുറകളാൽ ഓർമ്മിക്കപ്പെടുമെന്ന് ശ്രീ മോദി പ്രസ്താവിച്ചു. "കാശിയിൽ നിന്നുള്ള എം.പി. എന്ന നിലയിൽ, ഈ അസാധാരണ നേട്ടം ഈ പുണ്യനഗരത്തിൽ നടന്നതിൽ ഞാൻ സന്തുഷ്ടനാണ്. അദ്ദേഹത്തെ പിന്തുണച്ച അദ്ദേഹത്തിന്റെ കുടുംബത്തിനും ഇന്ത്യയിലെമ്പാടുമുള്ള നിരവധി സന്യാസിമാർക്കും ഋഷിമാർക്കും പണ്ഡിതന്മാർക്കും സംഘടനകൾക്കും എൻ്റെ പ്രണാമം," ശ്രീ മോദി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്തു:
"19 വയസ്സുകാരനായ വേദമൂർത്തി ദേവവ്രത് മഹേഷ് രേഖെ ചെയ്ത ഈ കാര്യം വരും തലമുറകളാൽ ഓർമ്മിക്കപ്പെടും!
ശുക്ല യജുർവേദത്തിലെ മധ്യാന്ദിനി ശാഖയിലെ 2000 മന്ത്രങ്ങൾ ഉൾപ്പെടുന്ന ദണ്ഡക്രമ പാരായണം 50 ദിവസത്തിനുള്ളിൽ തടസ്സമില്ലാതെ പൂർത്തിയാക്കിയതിൽ ഇന്ത്യൻ സംസ്കാരത്തെക്കുറിച്ച് അഭിനിവേശമുള്ള ഓരോ വ്യക്തിയും അദ്ദേഹത്തെക്കുറിച്ച് അഭിമാനിക്കുന്നു. തെറ്റുകൂടാതെ പാരായണം ചെയ്ത നിരവധി വേദ ശ്ലോകങ്ങളും പുണ്യവചനങ്ങളും ഇതിൽ ഉൾപ്പെടുന്നു. നമ്മുടെ ഗുരു പരമ്പരയുടെ ഏറ്റവും മികച്ചതിനെയാണ് അദ്ദേഹം ഉൾക്കൊള്ളുന്നത്.
കാശിയിൽ നിന്നുള്ള എം.പി. എന്ന നിലയിൽ, ഈ അസാധാരണ നേട്ടം ഈ പുണ്യനഗരത്തിൽ നടന്നതിൽ ഞാൻ സന്തുഷ്ടനാണ്. അദ്ദേഹത്തെ പിന്തുണച്ച അദ്ദേഹത്തിന്റെ കുടുംബത്തിനും ഇന്ത്യയിലെമ്പാടുമുള്ള നിരവധി സന്യാസിമാർക്കും ഋഷിമാർക്കും പണ്ഡിതന്മാർക്കും സംഘടനകൾക്കും എൻ്റെ പ്രണാമം."
***
NK
(रिलीज़ आईडी: 2197503)
आगंतुक पटल : 8