പ്രധാനമന്ത്രിയുടെ ഓഫീസ്
നാഗാലാൻഡിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി
प्रविष्टि तिथि:
01 DEC 2025 3:21PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് നാഗാലാൻഡിലെ ജനങ്ങൾക്ക് അവരുടെ സംസ്ഥാന രൂപീകരണ ദിനത്തിൽ ആശംസകൾ നേർന്നു. സേവനത്തിലും ധൈര്യത്തിലും കാരുണ്യത്തിലും വേരൂന്നിയ മഹത്തായ നാഗ സംസ്കാരം വ്യാപകമായി പ്രശംസിക്കപ്പെടുന്നുണ്ടെന്ന് ശ്രീ മോദി പ്രസ്താവിച്ചു."നാഗാലാൻഡിലെ ജനങ്ങൾ നിരവധി മേഖലകളിൽ വ്യത്യസ്തരാണ്. വരും വർഷങ്ങളിൽ സംസ്ഥാനം അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും മുന്നേറട്ടെ", ശ്രീ മോദി പറഞ്ഞു.
പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു:
"സംസ്ഥാന രൂപീകരണ ദിനത്തിൽ നാഗാലാൻഡിലെ ജനങ്ങൾക്ക് ആശംസകൾ നേരുന്നു. സേവനം, ധൈര്യം, കാരുണ്യം എന്നിവയിൽ വേരൂന്നിയ മഹത്തായ നാഗ സംസ്കാരം വ്യാപകമായി പ്രശംസിക്കപ്പെടുന്നു. നാഗാലാൻഡിലെ ജനങ്ങൾ പല മേഖലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്. വരും വർഷങ്ങളിൽ സംസ്ഥാനം അഭിവൃദ്ധിയിലേക്കും പുരോഗതിയിലേക്കും മുന്നേറട്ടെ."
***
NK
(रिलीज़ आईडी: 2197015)
आगंतुक पटल : 7