പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മുതിർന്ന നടൻ ശ്രീ ധർമ്മേന്ദ്രയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 24 NOV 2025 3:06PM by PIB Thiruvananthpuram

ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ അവസാനമാണ് ഇതിഹാസ നടൻ ശ്രീ ധർമ്മേന്ദ്ര ജിയുടെ വിയോഗമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനുശോചിച്ചു.

ധർമ്മേന്ദ്ര ജി ഒരു ഐതിഹാസിക ചലച്ചിത്ര വ്യക്തിത്വവും അവതരിപ്പിച്ച ഓരോ വേഷത്തിനും ആകർഷണീയതയും ആഴവും നൽകിയ അസാധാരണ നടനുമായിരുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. വൈവിധ്യമാർന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് തലമുറകളിലൂടെ എണ്ണമറ്റ ആളുകളെ സ്പർശിച്ചു.

'എക്സി'ൽ ശ്രീ മോദി കുറിച്ചു:

“ധർമ്മേന്ദ്ര ജിയുടെ വിയോഗം ഇന്ത്യൻ സിനിമയിലെ ഒരു യുഗത്തിന്റെ പരിസമാപ്തിയെ അടയാളപ്പെടുത്തുന്നു. അദ്ദേഹം ഒരു ഐതിഹാസിക ചലച്ചിത്ര വ്യക്തിത്വമായിരുന്നു. അവതരിപ്പിച്ച ഓരോ വേഷത്തിലും ആകർഷണീയതയും ആഴവും നൽകിയ ഒരു അസാധാരണ നടനായിരുന്നു അദ്ദേഹം. വൈവിധ്യമാർന്ന വേഷങ്ങൾ അദ്ദേഹം ചെയ്ത രീതി എണ്ണമറ്റ ആളുകളെ സ്പർശിച്ചു. ലാളിത്യം, വിനയം, ഊഷ്മളത എന്നിവയാൽ ധർമ്മേന്ദ്ര ജി ഒരുപോലെ പ്രശംസിക്കപ്പെട്ടു. ഈ ദുഃഖകരമായ വേളയിൽ, എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും എണ്ണമറ്റ ആരാധകരോടും ഒപ്പമുണ്ട്. ഓം ശാന്തി.”

***

AT


(Release ID: 2193582) Visitor Counter : 11