പ്രധാനമന്ത്രിയുടെ ഓഫീസ്
കോയമ്പത്തൂരിൽ 2025 ലെ ദക്ഷിണേന്ത്യൻ പ്രകൃതി കാർഷിക ഉച്ചകോടിയിൽ കർഷകരുമായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയത്തിന്റെ പൂർണ്ണരൂപം
Posted On:
20 NOV 2025 12:59PM by PIB Thiruvananthpuram
കർഷകൻ: വണക്കം!
പ്രധാനമന്ത്രി: നമസ്‌കാരം! ഇവരെല്ലാം പ്രകൃതി കൃഷിയിൽ താല്പര്യം ഉള്ളവർ ആണോ?
കർഷകൻ: അതെ, സർ.
കർഷകൻ: ഇത് സൂര്യപ്രകാശത്തിൽ ഉണക്കിയ വാഴപ്പഴമാണ്.
പ്രധാനമന്ത്രി: വാഴപ്പഴം വിളവെടുത്ത ശേഷം ആണോ ?...
കർഷകൻ: അതെ, സർ.
പ്രധാനമന്ത്രി: മാലിന്യം കൊണ്ട് നിങ്ങൾ എന്താണ് ചെയ്യുന്നത്?
കർഷകൻ: ഇതെല്ലാം വാഴപ്പഴത്തിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാണ്, ഇത് പാഴ്വസ്തുവാണ്... സർ, ഇത് വാഴപ്പഴത്തിന്റെ പാഴ്വസ്തുവിൽ നിന്നാണ്; ഇത് വാഴപ്പഴത്തിന്റെ മൂല്യവർദ്ധിത ഉൽപ്പന്നമാണ്, സർ.
പ്രധാനമന്ത്രി: നിങ്ങളുടെ ഉല്പന്നം ഭാരതത്തിലുടനീളം ഓൺലൈനിൽ വിൽക്കപ്പെടുമോ?
കർഷകൻ: അതെ, സർ
കർഷകൻ: വാസ്തവത്തിൽ, ഞങ്ങൾ ഇവിടെ തമിഴ്‌നാടിനെ മുഴുവൻ പ്രതിനിധീകരിക്കുന്നു, സർ. എല്ലാ കർഷക ഉല്പാദക കമ്പനികളും, വ്യക്തിഗത കർഷകരും പോലും ഇതിൽ ഭാഗമാണ്, സർ.
പ്രധാനമന്ത്രി: ശരി.
കർഷകൻ: ഞങ്ങൾ എല്ലാം ചെയ്യുന്നു: ഓൺലൈൻ വില്പന, കയറ്റുമതി, സൂപ്പർമാർക്കറ്റുകൾ ഉൾപ്പെടെ ഇന്ത്യയിലെ മുഴുവൻ പ്രാദേശിക വിപണിയിലും ഞങ്ങൾ വില്പന നടത്തുന്നു, സർ.
പ്രധാനമന്ത്രി: ഒരു എഫ്‌പിഒയിൽ എത്ര പേർ ഒരുമിച്ച് പ്രവർത്തിക്കുന്നു?
കർഷകൻ: ആയിരം.
പ്രധാനമന്ത്രി: ആയിരമോ?
കർഷകൻ: അതെ, സർ.
പ്രധാനമന്ത്രി: ഓ. ഒരു പ്രദേശത്ത് മുഴുവൻ, നിങ്ങൾ വാഴപ്പഴം മാത്രമാണോ കൃഷി ചെയ്യുന്നത്, അതോ വ്യത്യസ്ത വിളകൾ ഇട കലർത്തുന്നുണ്ടോ?
കർഷകൻ: വ്യത്യസ്ത പ്രദേശങ്ങളിൽ, ആ പ്രദേശത്തിൽ മാത്രമുള്ള പ്രത്യേകമായ വിളകളുണ്ട്, സർ. ഇപ്പോൾ, ഞങ്ങൾക്ക് ജിഐ ഉല്പന്നങ്ങളും ഉണ്ട്.
പ്രധാനമന്ത്രി: അതെയോ, നിങ്ങൾക്കും അതും ഉണ്ടോ.
കർഷകൻ: നാല് തരം തേയിലകളുണ്ട്. എല്ലാവർക്കും കറുത്ത തേയില അറിയാം. ഇത് അതിൽ നിന്നാണ്... (വ്യക്തമല്ല). ഞങ്ങൾ ഇതിനെ വൈറ്റ് ടീ എന്ന് വിളിക്കുന്നു. ഇത് ഊലോങ് ആണ്. ഇത് 40% പുളിപ്പിച്ച ചായ, ഊലോങ് ടീ, ഗ്രീൻ ടീ എന്നിവയാണ്.
പ്രധാനമന്ത്രി: ഇക്കാലത്ത്, വൈറ്റ് ടീയ്ക്ക് വലിയ വിപണിയുണ്ട്.
കർഷകൻ: അതെ, അതെ സർ.
കർഷകൻ: വഴുതനങ്ങ — എല്ലാം പ്രകൃതി കൃഷിയിലാണ്.
പ്രധാനമന്ത്രി: ഈ സീസണിൽ മാമ്പഴം ലഭ്യമാണോ...?
കർഷകൻ: അതെ, മാമ്പഴം, ലഭ്യമാണ് സർ
കർഷകൻ: ഓഫ്-സീസൺ മാമ്പഴം...
പ്രധാനമന്ത്രി: ഇക്കാലത്ത്, ഇതിന് വലിയ വിപണിയുണ്ടോ?
കർഷകൻ: മുരിങ്ങ.
പ്രധാനമന്ത്രി: മുരിങ്ങ!
കർഷകൻ: അതെ, സർ.
പ്രധാനമന്ത്രി: മുരിങ്ങ ഇലകൾ കൊണ്ട് നിങ്ങൾ എന്താണ് ചെയ്യുന്നത്?
കർഷകൻ: ഞങ്ങൾ മുരിങ്ങ ഇല പൊടിച്ച് കയറ്റുമതി ചെയ്യുന്നു, സർ.
പ്രധാനമന്ത്രി: പൊടി വളരെ...
കർഷകൻ: ആവശ്യക്കാരുണ്ട്.
പ്രധാനമന്ത്രി: വളരെ ഉയർന്ന ഡിമാൻഡ്.
കർഷകൻ: അതെ, സർ.
പ്രധാനമന്ത്രി: പ്രധാനമായും ഏതൊക്കെ രാജ്യങ്ങളാണ് ഇത് വാങ്ങുന്നത്?
കർഷകൻ: അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങൾ, ജപ്പാൻ എന്നിവയാണ് പ്രധാന വിപണികൾ. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നും ഞങ്ങൾക്ക് നല്ല ഡിമാൻഡ് ലഭിക്കുന്നു...
കർഷകൻ: വാസ്തവത്തിൽ, ഇവയെല്ലാം ജിഐ ഉല്പന്നങ്ങളാണ്. തമിഴ്‌നാട്ടിൽ നിന്നുള്ള 25 ജിഐ ഉല്പന്നങ്ങൾ ഞങ്ങൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. കുംഭകോണം വെറ്റില, മധുര മുല്ലപ്പൂ, ഇതും മധുരയിൽ നിന്നാണ് സാർ. ഇതുപോലെ, ഇവിടെയുള്ള എല്ലാ ഇനങ്ങളും...
പ്രധാനമന്ത്രി: ഇതിനുള്ള മാർക്കറ്റ് എവിടെയാണ്?
കർഷകൻ: ഇന്ത്യയിലുടനീളം സർ. തമിഴ്‌നാട്ടിൽ, അവർ എല്ലാ ചടങ്ങുകളിലും ഇത് ഉപയോഗിക്കുന്നു...
പ്രധാനമന്ത്രി: എന്റെ കാശിയിലുള്ള ആളുകൾ ഇത് വാങ്ങുമോ ഇല്ലയോ? അവർ നിങ്ങൾക്ക് ബനാറസി പാൻ നൽകുന്നുണ്ടോ?
കർഷകൻ: ഉണ്ട്, സർ.
കർഷകൻ: ഇതാണ് പളനി മുരുക...
കർഷകൻ: കുറവ്... 100-ലധികം ഉൽപ്പന്നങ്ങളുണ്ട്, സർ. ഞങ്ങളുടെ ഭാഗത്ത് നിന്ന്, തേനിൽ നിന്ന് തുടങ്ങി...
പ്രധാനമന്ത്രി: അതിന്റെ വിപണി?
കർഷകൻ: വളരെ വലുതാണ്, സർ. ഡിമാൻഡ് വളരെ കൂടുതലാണ്. തേനിന്, ഞങ്ങൾക്ക് ഒരു ആഗോള വിപണിയുണ്ട്.
കർഷകൻ: പരമ്പരാഗത ഇനങ്ങളിൽ മാത്രം ആയിരത്തിലധികം നെല്ല് ഇനങ്ങൾ ഞങ്ങളുടെ പക്കലുണ്ട്... മൂല്യത്തിന്റെ കാര്യത്തിൽ തിനയ്ക്ക് തുല്യമാണ്, സർ...
പ്രധാനമന്ത്രി: നെല്ലിൽ, തമിഴ്‌നാട് എന്താണോ നേടിയത്...
കർഷകൻ: അതെ, സർ.
പ്രധാനമന്ത്രി: ലോകത്തിന് ഇപ്പോഴും അതിനെ മറികടക്കാൻ കഴിഞ്ഞിട്ടില്ല.
കർഷകൻ: അത് ശരിയാണ്, സർ.
പ്രധാനമന്ത്രി: അതെ.
കർഷകൻ: സർ, ഇതിൽ ഞങ്ങൾ നെല്ല്, അരി, അതിൽ നിന്ന് ഉണ്ടാക്കുന്ന എല്ലാ മൂല്യവർധിത ഉൽപ്പന്നങ്ങളും കയറ്റുമതി ചെയ്യുന്നു. അതെല്ലാം ഇപ്പോൾ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.
പ്രധാനമന്ത്രി: യുവതലമുറ കർഷകർ പരിശീലനത്തിനായി വരുന്നുണ്ടോ?
കർഷകൻ: ഉണ്ട്, സർ. ഇപ്പോൾ എണ്ണം വളരെ കൂടുതലാണ്.
പ്രധാനമന്ത്രി: അവർ ചോദ്യങ്ങൾ ചോദിക്കണം. ആദ്യം അവർക്ക് മനസ്സിലാകണമെന്നില്ല. പിഎച്ച്ഡി ഉള്ള ഒരാൾ ഈ ജോലി ചെയ്യുന്നു! അവർ അതിന്റെ ഗുണങ്ങൾ കാണുമ്പോൾ, നിങ്ങൾ അവർക്ക് എന്താണ് പറഞ്ഞ് നൽകുന്നത്?
കർഷകൻ: മുമ്പ്, ആളുകൾ അവരെ ഭ്രാന്തന്മാരെപ്പോലെയാണ് നോക്കിയിരുന്നത്. എന്നാൽ ഇപ്പോൾ അവർ പ്രതിമാസം 2 ലക്ഷം രൂപ സമ്പാദിക്കുന്നു. ഒരു കളക്ടറേക്കാൾ കൂടുതൽ സമ്പാദിക്കുന്നു, സർ. അതുകൊണ്ടാണ് ഇപ്പോൾ ആളുകൾ അവരെ ഒരു പ്രചോദനമായി കണക്കാക്കുന്നത്.
പ്രധാനമന്ത്രി: അപ്പോൾ ഇപ്പോൾ എല്ലാ കളക്ടർമാരും (കൃഷിയിലേക്ക്) വരും.
കർഷകൻ: ഞങ്ങളുടെ ഫാമിൽ 7,000 കർഷകരെ ഞങ്ങൾ പരിശീലിപ്പിച്ചു. പ്രകൃതി കൃഷി പദ്ധതി (TNAU) പ്രകാരം അംഗീകരിക്കപ്പെട്ട ഒരു മാതൃകാ ഫാമാണിത്. 3,000 കോളേജ് വിദ്യാർത്ഥികൾക്കും പരിശീലനം നൽകിയിട്ടുണ്ട്.
പ്രധാനമന്ത്രി: നിങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് നിങ്ങൾക്ക് വിപണി ലഭിക്കുമോ?
കർഷകൻ: ഞങ്ങൾ നേരിട്ട് വിപണനം ചെയ്യുകയും മറ്റ് രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്നു. തുടർന്ന് ഞങ്ങൾ ഉൽപ്പന്നങ്ങളുടെ മൂല്യവർദ്ധനവ് നടത്തുന്നു - എണ്ണ, ഹെയർ ഓയിൽ, കൊപ്ര, സോപ്പ്.
പ്രധാനമന്ത്രി: നിങ്ങളുടെ ഹെയർ ഓയിൽ ആരാണ് വാങ്ങുക?
പ്രധാനമന്ത്രി: ഞാൻ ഗുജറാത്തിലായിരുന്നപ്പോൾ, കന്നുകാലി ഹോസ്റ്റൽ എന്ന ആശയം ഞാൻ വികസിപ്പിച്ചെടുത്തിരുന്നു.
കർഷകൻ: അതെ.
പ്രധാനമന്ത്രി: ഗ്രാമത്തിലെ എല്ലാ കന്നുകാലികളെയും കന്നുകാലി ഹോസ്റ്റലിൽ സംരക്ഷിക്കണം.
കർഷകൻ: അതെ.
പ്രധാനമന്ത്രി: അപ്പോൾ ഗ്രാമം വൃത്തിയായി തുടരും, ഒരു ഡോക്ടറും പരിപാലനത്തിന് നാലഞ്ചുപേരും മാത്രം മതി. ഇത് വളരെ നന്നായി പരിപാലിക്കപ്പെടുന്നു.
കർഷകൻ: ഇതെല്ലാം... ഞങ്ങൾ വൻതോതിൽ ഉൽപ്പാദനം നടത്തുകയും അടുത്തുള്ള കർഷകർക്ക് നൽകുകയും ചെയ്യുന്നു...
പ്രധാനമന്ത്രി: നിങ്ങൾ അത് കർഷകർക്ക് നൽകുക.
-AT-
(Release ID: 2192591)
Visitor Counter : 5
Read this release in:
हिन्दी
,
English
,
Urdu
,
Marathi
,
Assamese
,
Bengali
,
Manipuri
,
Gujarati
,
Odia
,
Telugu
,
Kannada