പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജി20 നേതാക്കളുടെ ഉച്ചകോടിക്കായി പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർ​ഗ് സന്ദർശിക്കും

प्रविष्टि तिथि: 19 NOV 2025 5:38PM by PIB Thiruvananthpuram


റിപ്പബ്ലിക് ഓഫ് ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന 20-ാമത് ജി20 നേതാക്കളുടെ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2025 നവംബർ 21 മുതൽ 23 വരെ ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗ് സന്ദർശിക്കും. ഗ്ലോബൽ സൗത്തിൽ നടക്കുന്ന തുടർച്ചയായ നാലാമത്തെ ജി20 ഉച്ചകോടിയാണിത്. ഉച്ചകോടിയിൽ ജി20 അജണ്ടയെക്കുറിച്ചുള്ള ഇന്ത്യയുടെ കാഴ്ചപ്പാടുകൾ പ്രധാനമന്ത്രി അവതരിപ്പിക്കും. ഉച്ചകോടിയുടെ മൂന്ന് സെഷനുകളിലും പ്രധാനമന്ത്രി സംസാരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ സെഷനുകൾ ഇവയാണ്:

i. ആരെയും പിന്നിലാക്കാതെ എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവുമായ സാമ്പത്തിക വളർച്ച: നമ്മുടെ സമ്പദ്‌വ്യവസ്ഥകൾ കെട്ടിപ്പടുക്കൽ; വ്യാപാരത്തിന്റെ പങ്ക്; വികസനത്തിനും കടബാധ്യതയ്ക്കുമുള്ള ധനസഹായം 

ii. പ്രതിരോധശേഷിയുള്ള ഒരു ലോകം - ജി20 യുടെ സംഭാവന: ദുരന്തസാധ്യത കുറയ്ക്കൽ; കാലാവസ്ഥാ വ്യതിയാനം; നീതിയുക്തമായ ഊർജ്ജ പരിവർത്തനങ്ങൾ; ഭക്ഷ്യ സംവിധാനങ്ങൾ

iii. എല്ലാവർക്കും നീതിയുക്തവും ന്യായവുമായ ഒരു ഭാവി: നിർണായക ധാതുക്കൾ; മാന്യമായ ജോലി; നിർമിത ബുദ്ധി

ജി20 നേതാക്കളുടെ ഉച്ചകോടിയുടെ ഭാഗമായി, ജോഹന്നാസ്ബർഗിൽ സന്നിഹിതരായ ചില നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തുമെന്നും പ്രതീക്ഷിക്കുന്നു. ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിക്കുന്ന ഇന്ത്യ-ബ്രസീൽ-ദക്ഷിണാഫ്രിക്ക (IBSA) നേതാക്കളുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.
 

****

 


(रिलीज़ आईडी: 2192180) आगंतुक पटल : 9
इस विज्ञप्ति को इन भाषाओं में पढ़ें: Gujarati , English , Urdu , हिन्दी , Kannada