പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണം


പ്രശാന്തി നിലയത്തിൽ ശ്രീ സത്യസായി ബാബയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു

ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റ് സംഘടിപ്പിച്ച ഗൗദാൻ ചടങ്ങിൽ പ്രധാനമന്ത്രി പങ്കെടുത്തു

प्रविष्टि तिथि: 19 NOV 2025 1:46PM by PIB Thiruvananthpuram

സായി റാമിൻ്റെ ദിവ്യമായ മന്ത്രോച്ചാരണങ്ങളാൽ മുഖരിതമായ ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിലെത്തിയ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി, അവിടെ വളരെ ഊഷ്മളമായ സ്വീകരണം ഏറ്റുവാങ്ങി.

പ്രശാന്തി നിലയത്തിലെ സായ് കുൽവന്ത് ഹാളിൽ ശ്രീ സത്യസായി ബാബയ്ക്ക് പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു. തുടർന്ന് ദർശനത്തിനായി അദ്ദേഹം ഓംകാർ ഹാളിലേക്ക് പോയി. ഈ പുണ്യസ്ഥലങ്ങളിൽ ആയിരിക്കുന്നത് ശ്രീ സത്യസായി ബാബയുടെ അതിരറ്റ കാരുണ്യത്തിന്റെയും മാനവികതയെ ഉയർത്തുന്നതിനുള്ള ആജീവനാന്ത പ്രതിബദ്ധതയുടെയും ഓർമ്മപ്പെടുത്തലാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീ സത്യസായി ബാബയുടെ നിസ്വാർത്ഥ സേവന സന്ദേശം ദശലക്ഷക്കണക്കിന് ആളുകളെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

മൃഗക്ഷേമ മേഖലയിലെ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ഉൾപ്പെടെ നിരവധി ഉദാത്ത സംരംഭങ്ങൾ ഏറ്റെടുത്തിട്ടുള്ള ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റ് സംഘടിപ്പിച്ച ഗൗദാൻ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുത്തു. ചടങ്ങിന്റെ ഭാഗമായി കർഷകർക്ക് ഗീർ പശുക്കൾ ഉൾപ്പെടെ വിവിധ ജനുസ്സുകളിൽപ്പെട്ട പശുക്കളെ വിതരണം ചെയ്യുന്ന കർമ്മത്തിനും പ്രധാനമന്ത്രി സാക്ഷ്യം വഹിച്ചു. പ്രധാനമന്ത്രി ആശംസകൾ നേരുകയും ശ്രീ സത്യസായി ബാബയുടെ ആദർശങ്ങൾ പിന്തുടർന്ന് എല്ലാവരും സമൂഹത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്നത് തുടരണമെന്ന് പറയുകയും ചെയ്തു.

പ്രധാനമന്ത്രി എക്സിൽ കുറിച്ചു:

“സായി റാം എന്ന ദിവ്യമായ മന്ത്രോച്ചാരണങ്ങൾക്കിടയിൽ, ഊഷ്മളമായ വരവേൽപ്പോടെ ആന്ധ്രാപ്രദേശിലെ പുട്ടപർത്തിയിൽ എത്തിച്ചേർന്നു”

“പ്രശാന്തി നിലയത്തിലെ സായ് കുൽവന്ത് ഹാളിൽ ശ്രീ സത്യസായി ബാബയ്ക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചു, ദർശനത്തിനായി ഓംകാർ ഹാളിലേക്ക് പോയി. ഈ പുണ്യസ്ഥലങ്ങളിൽ ആയിരിക്കുന്നത് അദ്ദേഹത്തിന്റെ അതിരറ്റ കാരുണ്യത്തിന്റെയും മാനവികതയെ ഉയർത്തുന്നതിനുള്ള ആജീവനാന്ത പ്രതിബദ്ധതയുടെയും ഓർമ്മപ്പെടുത്തലാണ്. നിസ്വാർത്ഥ സേവനത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ സന്ദേശം ദശലക്ഷക്കണക്കിന് ആളുകളെ നയിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.”

“നിരവധി മഹത്തരമായ പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്ന ശ്രീ സത്യസായി സെൻട്രൽ ട്രസ്റ്റ്, മൃഗക്ഷേമത്തിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു. ഇന്ന്, കർഷകർക്ക് പശുക്കളെ നൽകുന്ന ഗൗദാൻ ചടങ്ങിൽ പങ്കെടുത്തു. താഴെയുള്ള ചിത്രങ്ങളിലെ പശുക്കൾ ഗീർ പശുക്കളാണ്! ശ്രീ സത്യസായി ബാബ കാണിച്ച് തന്നതുപോലെ, നമ്മുടെ സമൂഹത്തിന്റെ ക്ഷേമത്തിനായി നമുക്കെല്ലാവർക്കും തുടർന്നും പ്രവർത്തിക്കാം.”

***

AT


(रिलीज़ आईडी: 2191657) आगंतुक पटल : 8
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Assamese , Gujarati , Tamil , Telugu , Kannada