പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രിയുടെ ഭൂട്ടാൻ സന്ദർശനം : ഫലങ്ങളുടെ പട്ടിക

Posted On: 11 NOV 2025 6:10PM by PIB Thiruvananthpuram

ഉദ്ഘാടനം:

1. ഇന്ത്യാ- ഭൂട്ടാൻ ഗവൻമെൻ്റുകൾ തമ്മിലുള്ള ഉഭയകക്ഷി കരാറിൻ കീഴിൽ പണികഴിപ്പിച്ച 1020 മെഗാവാട്ട് പുനത്സാങ്ചു-II ജലവൈദ്യുത പദ്ധതി

പ്രഖ്യാപനങ്ങൾ:

2. 1200 മെഗാവാട്ട് പുനത്സാങ്ചു-I ജലവൈദ്യുത പദ്ധതിയുടെ പ്രധാന അണക്കെട്ട് നിർമ്മാണം പുനരാരംഭിക്കുന്നതിനുള്ള ധാരണ.

3. ഭൂട്ടാനീസ് ക്ഷേത്രം/മഠം, അതിഥി മന്ദിരം എന്നിവ നിർമ്മിക്കുന്നതിന് വാരാണസിയിൽ ഭൂമി അനുവദിക്കൽ.

4. ഗെലെഫുവിന് കുറുകെ ഹതിസാറിൽ ഒരു ഇമിഗ്രേഷൻ ചെക്ക് പോസ്റ്റ് സ്ഥാപിക്കാനുള്ള തീരുമാനം.

5. ഭൂട്ടാന് 4000 കോടി രൂപയുടെ വായ്പാ സഹായം (ലൈൻ ഓഫ് ക്രെഡിറ്റ് - LoC).

ധാരണാപത്രങ്ങൾ (MoUs):

ക്രമ നമ്പർ

ധാരണാപത്രത്തിൻ്റെ പേര്

വിവരണം

ഭൂട്ടാൻ പക്ഷത്തുനിന്ന് ഒപ്പിട്ടത്

ഇന്ത്യൻ പക്ഷത്തുനിന്ന് ഒപ്പിട്ടത്

6.

പുനരുപയോഗ ഊർജ്ജ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം

പുനരുപയോഗ ഊർജ്ജ മേഖലയിലെ ഉഭയകക്ഷി സഹകരണം സ്ഥാപനവൽക്കരിക്കാൻ ധാരണാപത്രം (MoU) ലക്ഷ്യമിടുന്നു. സൗരോർജ്ജം , കാറ്റിൽ നിന്നുള്ള ഊർജ്ജം, ബയോമാസ്, ഊർജ്ജ സംഭരണം   ഹരിത ഹൈഡ്രജൻ എന്നീ മേഖലകളിലും മേഖലകളിലെ ശേഷി വർദ്ധിപ്പിക്കുന്നതിലും ഒത്തൊരുമിച്ച് പ്രവർത്തിക്കാനും ഇത് ലക്ഷ്യം വയ്ക്കുന്നു

ലിയോൺപോ ജെം ഷെറിംഗ്, ഊർജ്ജ, പ്രകൃതിവിഭവ മന്ത്രി, ആർജിഒബി

ശ്രീ പ്രഹ്ലാദ് വെങ്കിടേഷ് ജോഷി,

പുനരുപയോഗ ഊർജ്ജ മന്ത്രി, ഇന്ത്യാ ഗവൺമെന്റ്

7.

ആരോഗ്യ, വൈദ്യശാസ്ത്ര മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം

മരുന്നുകൾ, രോഗനിർണയ ഉപകരണങ്ങൾ, മാതൃ ആരോഗ്യം; സാംക്രമിക/സാംക്രമികേതര രോഗങ്ങളുടെ പ്രതിരോധവും ചികിത്സയും; പരമ്പരാഗത വൈദ്യശാസ്ത്രം; ടെലിമെഡിസിൻ ഉൾപ്പെടെയുള്ള ഡിജിറ്റൽ ആരോഗ്യ ഇടപെടലുകൾ; സാങ്കേതിക സഹകരണം, സംയുക്ത ഗവേഷണം, ആരോഗ്യ പ്രൊഫഷണലുകളുടെ ശേഷി വർദ്ധിപ്പിക്കൽ എന്നിവ ഉൾപ്പെടെയുള്ള മേഖലകളിൽ ഉഭയകക്ഷി ആരോഗ്യ സഹകരണം സ്ഥാപനവൽക്കരിക്കാൻ ധാരണാപത്രം ലക്ഷ്യമിടുന്നു.

ശ്രീ. പെമ്പ വാങ്ചുക്ക്, സെക്രട്ടറി, ആരോഗ്യ മന്ത്രാലയം, ആർജിഒബി

ശ്രീ സന്ദീപ് ആര്യ,

ഭൂട്ടാനിലെ ഇന്ത്യൻ സ്ഥാനപതി

8.

സ്ഥാപനപരമായ ബന്ധം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട്, ഭൂട്ടാനിലെ പേമ സെക്രട്ടേറിയറ്റും ഇന്ത്യയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസസും (NIMHANS) തമ്മിലുള്ള ധാരണാപത്രം

മാനസികാരോഗ്യ വിദഗ്ധരുടെ ശേഷി വർദ്ധിപ്പിക്കുന്നതിനും സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും ഗവേഷണത്തിനുമായി രാജ്യത്തിനകത്തുള്ള മാനസികാരോഗ്യ കോഴ്സുകൾ വികസിപ്പിക്കുന്നതിൽ സഹകരിക്കുന്നതിനുമുള്ള  ധാരണാപത്രം ഇരു സ്ഥാപനങ്ങളും തമ്മിൽ മേഖലയിലുള്ള സഹകരണം ശക്തിപ്പെടുത്തും.

ശ്രീമതി ഡെച്ചൻ വാങ്മോ,

ഭൂട്ടാൻ PEMA സെക്രട്ടേറിയറ്റ് മേധാവി

ശ്രീ സന്ദീപ് ആര്യ,

ഭൂട്ടാനിലെ ഇന്ത്യൻ സ്ഥാനപതി

****

NK


(Release ID: 2189028) Visitor Counter : 6