പ്രധാനമന്ത്രിയുടെ ഓഫീസ്
"നിയമസഹായ വിതരണ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ" എന്ന വിഷയത്തിലെ ദേശീയ സമ്മേളനം നവംബർ 8 ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
Posted On:
06 NOV 2025 2:50PM by PIB Thiruvananthpuram
"നിയമസഹായ വിതരണ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ" എന്ന വിഷയത്തിലെ ദേശീയ സമ്മേളനം 2025 നവംബർ 8 ന് വൈകുന്നേരം 5 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സുപ്രീം കോടതിയിൽ ഉദ്ഘാടനം ചെയ്യും. പരിപാടിയിൽ, നാഷണൽ ലീഗൽ സർവീസസ് അതോറിറ്റി (NALSA) തയ്യാറാക്കിയ കമ്മ്യൂണിറ്റി മീഡിയേഷൻ പരിശീലന മൊഡ്യൂൾ പ്രധാനമന്ത്രി പുറത്തിറക്കും. ചടങ്ങിൽ, പ്രധാനമന്ത്രി സദസ്സിനെ അഭിസംബോധന ചെയ്യും.
NALSA സംഘടിപ്പിക്കുന്ന ഈ ദ്വിദിന സമ്മേളനത്തിൽ, ലീഗൽ എയ്ഡ് ഡിഫൻസ് കൗൺസൽ സിസ്റ്റം, പാനൽ അഭിഭാഷകർ, പാരാ-ലീഗൽ വളണ്ടിയർമാർ, സ്ഥിരം ലോക് അദാലത്തുകൾ, നിയമ സേവന സ്ഥാപനങ്ങളുടെ സാമ്പത്തിക മാനേജ്മെന്റ് തുടങ്ങി, നിയമ സേവന ചട്ടക്കൂടിന്റെ പ്രധാന വശങ്ങൾ ചർച്ചാ വിഷയങ്ങളാകും.
***
SK
(Release ID: 2186944)
Visitor Counter : 13
Read this release in:
Tamil
,
Assamese
,
Kannada
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Punjabi
,
Gujarati
,
Telugu