പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആസിയാൻ അധ്യക്ഷസ്ഥാനം ലഭിച്ചതിൽ മലേഷ്യൻ പ്രധാനമന്ത്രിയുമായി സംസാരിക്കുകയും അദ്ദേഹത്തെ അഭിനന്ദിക്കുകയും ചെയ്ത് പ്രധാനമന്ത്രി


ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ പ്രധാനമന്ത്രി വെർച്വലായി പങ്കെടുക്കും

Posted On: 23 OCT 2025 10:13AM by PIB Thiruvananthpuram

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഊഷ്മളവും സൗഹൃദപരവുമായ സംഭാഷണം നടത്തി. 

സംഭാഷണത്തിനിടെ, ആസിയാൻ അധ്യക്ഷസ്ഥാനം മലേഷ്യ ഏറ്റെടുത്തതിൽ പ്രധാനമന്ത്രി ഇബ്രാഹിമിനെ ശ്രീ മോദി ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. മലേഷ്യയുടെ നേതൃത്വത്തിൽ വരാനിരിക്കുന്ന ആസിയാൻ അനുബന്ധ ഉച്ചകോടികൾ വിജയകരമായി നടത്താൻ അദ്ദേഹം എല്ലാവിധ ആശംസകളും നേർന്നു. 

ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി താൽപര്യം പ്രകടിപ്പിക്കുകയും ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുകയും ചെയ്തു. 

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി പറഞ്ഞു:

"എന്റെ പ്രിയ സുഹൃത്ത്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമുമായി ഊഷ്മളമായ സംഭാഷണം നടത്തി. മലേഷ്യയ്ക്ക് ആസിയാൻ അധ്യക്ഷസ്ഥാനം ലഭിച്ചതിൽ അദ്ദേഹത്തെ അഭിനന്ദിക്കുകയും വരാനിരിക്കുന്ന ഉച്ചകോടികളുടെ വിജയത്തിനായി ആശംസകൾ അറിയിക്കുകയും ചെയ്തു. ആസിയാൻ-ഇന്ത്യ ഉച്ചകോടിയിൽ വെർച്വലായി പങ്കെടുക്കാനും ആസിയാൻ-ഇന്ത്യ സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്താനും കാത്തിരിക്കുന്നു. @anwaribrahim”

***

SK


(Release ID: 2181710) Visitor Counter : 18