പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഈജിപ്ത് വിദേശകാര്യ മന്ത്രി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു


ഗാസ സമാധാന കരാറിലെ ഈജിപ്തിൻ്റെ നിർണായക പങ്കിന് പ്രസിഡന്റ് സിസിയെ പ്രധാനമന്ത്രി അഭിനന്ദനം അറിയിച്ചു

തന്റെ സന്ദർശന വേളയിൽ നടക്കുന്ന പ്രഥമ ഇന്ത്യ-ഈജിപ്ത് തന്ത്രപരമായ ചർച്ചകളെക്കുറിച്ച് വിദേശകാര്യ മന്ത്രി അബ്ദലാറ്റി പ്രധാനമന്ത്രിയെ അറിയിച്ചു

ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിൽ കൈവരിച്ച പുരോഗതിയിൽ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു

Posted On: 17 OCT 2025 4:23PM by PIB Thiruvananthpuram

ഈജിപ്ത് വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദലാറ്റി ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.

ഗാസ സമാധാന കരാറിൽ ഈജിപ്ത് വഹിച്ച നിർണായക പങ്കിന് പ്രസിഡന്റ് സിസിയെ പ്രധാനമന്ത്രി തന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിക്കുകയും അത് മേഖലയിൽ ശാശ്വത സമാധാനത്തിന് വഴിയൊരുക്കുമെന്ന് പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.

വിദേശകാര്യ മന്ത്രി അബ്ദലാറ്റി തന്റെ സന്ദർശന വേളയിൽ നടക്കുന്ന പ്രഥമ ഇന്ത്യ-ഈജിപ്ത് തന്ത്രപരമായ ചർച്ചകളെക്കുറിച്ച് പ്രധാനമന്ത്രിയോട് വിശദീകരിച്ചു.

വ്യാപാരം, സാങ്കേതികവിദ്യ, ഊർജ്ജം, പ്രതിരോധം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നിവയുൾപ്പെടെ ഉഭയകക്ഷി സഹകരണത്തിന്റെ വിവിധ മേഖലകളിൽ കൈവരിക്കുന്ന പുരോഗതിയിൽ പ്രധാനമന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.

***

SK


(Release ID: 2180369) Visitor Counter : 19