പ്രധാനമന്ത്രിയുടെ ഓഫീസ്
നാനാജി ദേശ്മുഖിന്റെ ജന്മവാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലിയർപ്പിച്ച് പ്രധാനമന്ത്രി
ലോക്നായക് ജയപ്രകാശ് നാരായണനോടുള്ള നാനാജി ദേശ്മുഖിന്റെ ആദരവും രാഷ്ട്രനിർമ്മാണത്തിനായുള്ള അദ്ദേഹത്തിന്റെ ദർശനവും പ്രധാനമന്ത്രി അനുസ്മരിച്ചു
Posted On:
11 OCT 2025 9:58AM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാനാജി ദേശ്മുഖിന്റെ ജന്മവാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു. ദീർഘവീക്ഷണമുള്ള സാമൂഹിക പരിഷ്കർത്താവെന്നും, രാഷ്ട്ര നിർമ്മാതാവെന്നും, സ്വാശ്രയത്വത്തിന്റെയും ഗ്രാമീണ ശാക്തീകരണത്തിന്റെയും ആജീവനാന്ത വക്താവെന്നും പ്രധാനമന്ത്രി അദ്ദേഹത്തെ വിശേഷിപ്പിച്ചു. സമർപ്പണത്തിന്റെയും അച്ചടക്കത്തിന്റെയും സാമൂഹിക സേവനത്തിന്റെയും മൂർത്തീഭാവമായിരുന്നു നാനാജി ദേശ്മുഖിന്റെ ജീവിതമെന്ന് അദ്ദേഹം പറഞ്ഞു.
ലോക്നായക് ജയപ്രകാശ് നാരായണനിൽ നിന്നും നാനാജി ദേശ്മുഖ് ആഴത്തിൽ പ്രചോദനം ഉൾക്കൊണ്ടിരുന്നതായും പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ജനതാ പാർട്ടിയുടെ മഹാമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹം പങ്കിട്ട ഒരു സന്ദേശത്തിൽ ജെപിയോടുള്ള നാനാജിയുടെ ആദരവും യുവജന വികസനം, സേവനം, രാഷ്ട്രനിർമ്മാണം എന്നിവയ്ക്കായുള്ള അദ്ദേഹത്തിന്റെ ദർശനം എന്നിവയും പ്രതിഫലിച്ചിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വിവിധ എക്സ് പോസ്റ്റുകളിലായി പ്രധാനമന്ത്രി പറഞ്ഞു:
"മഹാനായ നാനാജി ദേശ്മുഖിന് അദ്ദേഹത്തിന്റെ ജന്മവാർഷിക ദിനത്തിൽ ശ്രദ്ധാഞ്ജലി അർപ്പിക്കുന്നു. അദ്ദേഹം ഒരു ദീർഘവീക്ഷണമുള്ള സാമൂഹിക പരിഷ്കർത്താവും, രാഷ്ട്ര നിർമ്മാതാവും, സ്വാശ്രയത്വത്തിന്റെയും ഗ്രാമീണ ശാക്തീകരണത്തിന്റെയും ആജീവനാന്ത വക്താവുമായിരുന്നു. അദ്ദേഹത്തിന്റെ ജീവിതം സമർപ്പണത്തിന്റെയും, അച്ചടക്കത്തിന്റെയും, സമൂഹത്തിനായുള്ള സേവനത്തിന്റെയും മൂർത്തീഭാവമായിരുന്നു."
"ലോക്നായക് ജെപിയിൽ നിന്ന് നാനാജി ദേശ്മുഖ് ആഴത്തിൽ പ്രചോദനം ഉൾക്കൊണ്ടിരുന്നു. ജനതാ പാർട്ടിയുടെ മഹാമന്ത്രിയായിരുന്നപ്പോൾ അദ്ദേഹം പങ്കിട്ട ഈ സന്ദേശത്തിൽ ജെപിയോടുള്ള അദ്ദേഹത്തിന്റെ ആദരവും യുവജന വികസനം, സേവനം, രാഷ്ട്രനിർമ്മാണം എന്നിവയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ദർശനവും കാണാം."
(Release ID: 2177736)
Visitor Counter : 11
Read this release in:
Odia
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada
,
Malayalam