പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ശ്രീ വി കെ മൽഹോത്രയ്ക്ക് അദ്ദേഹത്തിന്റെ വസതിയിലെത്തി പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചു

Posted On: 30 SEP 2025 2:21PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അന്തരിച്ച ശ്രീ വി കെ മൽഹോത്രയുടെ വസതി സന്ദർശിച്ച് പരേതനായ അദ്ദേഹത്തിന്റെ ആത്മാവിന് ആദരാഞ്ജലികൾ അർപ്പിച്ചു. ദുഃഖിതരായ കുടുംബാംഗങ്ങളെയും അദ്ദേഹം അനുശോചനം അറിയിച്ചു.

ശ്രീ വി കെ മൽഹോത്രയുടെ സംഭാവനകളെ അനുസ്മരിച്ചുകൊണ്ട്, ഡൽഹിയുടെ വികസനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങൾ എന്നെന്നേക്കുമായി വിലമതിക്കപ്പെടുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഒരു എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“അന്തരിച്ച ശ്രീ വി കെ മൽഹോത്ര ജിയുടെ വസതിയിൽ പോയി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തോടും അനുശോചനം അറിയിച്ചു. ഡൽഹിയുടെ വികസനത്തിനും നമ്മുടെ പാർട്ടിയുടെ സദ്ഭരണ അജണ്ട മുന്നോട്ട് കൊണ്ടുപോകുന്നതിനും അദ്ദേഹം നൽകിയ സംഭാവന എക്കാലവും ഓർമ്മിക്കപ്പെടും.”

***

SK


(Release ID: 2173081) Visitor Counter : 11