പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

നേപ്പാൾ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രി സുശീല കാർക്കിയുമായി സംസാരിച്ച് പ്രധാനമന്ത്രി


നേപ്പാളിൽ അടുത്തിടെ നടന്ന പ്രതിഷേധസംഭവങ്ങളിലുണ്ടായ ദാരുണമായ ജീവഹാനിയിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനും നേപ്പാളിലെ ജനതയുടെ പുരോ​ഗതിയ്ക്കായും ഇന്ത്യയുടെ പരിപൂർണ പിന്തുണ പ്രധാനമന്ത്രി അറിയിച്ചു

Posted On: 18 SEP 2025 1:05PM by PIB Thiruvananthpuram

നേപ്പാൾ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രി സുശീല കാർക്കിയുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ടെലഫോൺ സംഭാഷണം നടത്തി.

സ്ഥാനമേറ്റതിൽ പ്രധാനമന്ത്രി കാർക്കിയെ അഭിനന്ദിച്ച അദ്ദേഹം, ഇന്ത്യാ ​ഗവൺമെന്റിന്റെയും ഇന്ത്യയിലെ ജനങ്ങളുടെയും പേരിൽ ആശംസകളുമറിയിച്ചു.

നേപ്പാളിൽ അടുത്തിടെ നടന്ന പ്രതിഷേധസംഭവങ്ങളിലുണ്ടായ ദാരുണമായ ജീവഹാനിയിൽ പ്രധാനമന്ത്രി ഹൃദയം​ഗമമായ അനുശോചനം രേഖപ്പെടുത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സവിശേഷമായ ബന്ധം ശക്തിപ്പെടുത്താനായി ചേർന്നു പ്രവർത്തിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധത അറിയിച്ച പ്രധാനമന്ത്രി, സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കാനുള്ള നേപ്പാളിന്റെ ശ്രമങ്ങൾക്കും നേപ്പാളിലെ ജനതയുടെ പുരോ​ഗതിയ്ക്കും ഇന്ത്യയുടെ പരിപൂർണ പിന്തുണ പ്രഖ്യാപിച്ചു.

നേപ്പാളിന് ഇന്ത്യ നൽകുന്ന ഉറച്ച പിന്തുണയ്ക്ക് പ്രധാനമന്ത്രി കാർക്കി അദ്ദേഹത്തിന് നന്ദിയറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താനുള്ള പ്രധാനമന്ത്രി ശ്രീ മോദിയുടെ ആ​ഗ്രഹവും പ്രധാനമന്ത്രി കാർക്കി ആവർത്തിച്ചു.

വരാനിരിക്കുന്ന നേപ്പാൾ ദേശീയ ദിനത്തിന്റെ വേളയിൽ പ്രധാനമന്ത്രി ശ്രീ മോദി ആശംസകളറിയിച്ചു.

ബന്ധം നിലനിർത്താൻ ഇരു നേതാക്കളും സമ്മതിച്ചു.

***

SK


(Release ID: 2168019)