പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസ്സമിലെ ദാരംഗിൽ 6,500 കോടിയോളം രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.

ലോകത്തിലെ അതിവേഗം വളരുന്ന രാജ്യമായി ഇന്ത്യ മാറി, ഒപ്പം അസമും രാജ്യത്തെ അതിവേഗം വളരുന്ന സംസ്ഥാനങ്ങളിലൊന്നായി ഉയർന്നു: പ്രധാനമന്ത്രി.

വികസിത ഭാരതത്തിനായി ഇന്ന് രാജ്യം ഒന്നിച്ചു മുന്നോട്ട് നീങ്ങുന്നു. പ്രത്യേകിച്ചും നമ്മുടെ യുവ പൗരന്മാർക്ക്, വികസിത ഇന്ത്യ ഒരു സ്വപ്നവും അതേസമയം ദൃഢനിശ്ചയവുമാണ്. ഈ ദൃഢനിശ്ചയം നിറവേറ്റുന്നതിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് സുപ്രധാന പങ്കുണ്ട്: പ്രധാനമന്ത്രി.

21-ാം നൂറ്റാണ്ടിലെ 25 വർഷം പിന്നിട്ടു. ഈ നൂറ്റാണ്ടിന്റെ അടുത്ത അധ്യായം കിഴക്കിനും വടക്ക് കിഴക്കൻ മേഖലയ്ക്കുമുള്ളതാണ്: പ്രധാനമന്ത്രി.

ഏതൊരു പ്രദേശത്തിന്റെയും അതിവേഗ വികസനത്തിന് ശക്തമായ ഗതാഗത ശൃംഖല ആവശ്യമാണ്, അതുകൊണ്ടാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ നമ്മുടെ ഗവണ്മെന്റ് വലിയ ഊന്നൽ നൽകിയിരിക്കുന്നത്: പ്രധാനമന്ത്രി.

എയിംസ്, മെഡിക്കൽ കോളേജുകൾ എന്നിവയുടെ ശൃംഖല രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും നമ്മൾ വ്യാപിപ്പിച്ചു. പ്രത്യേകിച്ച് അസ്സമിൽ, പ്രത്യേക കാൻസർ ആശുപത്രികളും സ്ഥാപിച്ചിട്ടുണ്ട്: പ്രധാനമന്ത്രി.

നുഴഞ്ഞുകയറ്റത്തിലൂടെ അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യാപരമായ ഘടന

Posted On: 14 SEP 2025 1:57PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അസ്സമിലെ ദാരംഗിൽ 6,500 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുകയും ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. ചടങ്ങിനെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി, അസ്സമിന്റെ വികസന യാത്രയിലെ ഈ ചരിത്ര ദിനത്തിൽ ദാരംഗിലെയും അസമിലെയും എല്ലാ ജനങ്ങൾക്കും ഹൃദയപൂർവ്വമായ ആശംസകളും അഭിനന്ദനങ്ങളും അറിയിച്ചു.

ഓപ്പറേഷൻ സിന്ദൂറിന്റെ വിജയത്തിന് ശേഷം ആദ്യമായി ഇന്നലെയാണ് താൻ അസം സന്ദർശിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഓപ്പറേഷൻ സിന്ദൂറിന്റെ ഉജ്ജ്വല വിജയം മാ കാമാഖ്യയുടെ അനുഗ്രഹം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ പുണ്യഭൂമിയിൽ കാലുകുത്തിയപ്പോൾ തനിക്ക് ആഴത്തിലുള്ള ആത്മീയ സംതൃപ്തി അനുഭവപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജന്മാഷ്ടമി ദിനത്തിൽ അസ്സമിലെ ജനങ്ങൾക്ക് അദ്ദേഹം ആശംസകൾ അറിയിക്കുകയും ചെയ്തു. ചുവപ്പുകോട്ടയുടെ കൊത്തളങ്ങളിൽ നിന്നുള്ള തന്റെ വാക്കുകൾ ആവർത്തിച്ചുകൊണ്ട്, ഇന്ത്യയുടെ സുരക്ഷാ തന്ത്രത്തിൽ 'സുദർശന-ചക്രം' എന്ന ആശയം താൻ അവതരിപ്പിച്ചതായി ശ്രീ മോദി പറഞ്ഞു. സംസ്കാരത്തിന്റെയും ചരിത്രപരമായ അഭിമാനത്തിന്റെയും ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയുടെയും സംഗമസ്ഥാനമായി ശ്രീ മോദി മംഗൾഡോയിയെ ഉയർത്തിക്കാട്ടി. അസ്സമിന്റെ സ്വത്വത്തിന്റെ പ്രതീകമായി ഈ പ്രദേശം നിലകൊള്ളുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രചോദനവും വീര്യവും നിറഞ്ഞ ഈ ഭൂമിയിൽ, ജനങ്ങളെ കാണാനും അവരുമായി സംവദിക്കാനും അവസരം ലഭിച്ചതിൽ താൻ അനുഗ്രഹീതനാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് രാജ്യം ഭാരതരത്നയും ഇതിഹാസ ശബ്ദവുമായ ഭൂപൻ ഹസാരികയുടെ ജന്മവാർഷികം ആഘോഷിച്ച കാര്യം അനുസ്മരിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ ബഹുമാനാർത്ഥം ഇന്നലെ നടന്ന ഒരു മഹത്തായ പരിപാടിയിൽ പങ്കെടുക്കാൻ തനിക്ക് അവസരം ലഭിച്ചതായി ശ്രീ മോദി പറഞ്ഞു. അസ്സമിന്റെ മഹത്തായ പുത്രന്മാരും നമ്മുടെ പൂർവ്വികരും വിഭാവനം ചെയ്ത സ്വപ്നങ്ങൾ ഇപ്പോൾ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ പൂർണ്ണ ആത്മാർത്ഥതയോടെ പിന്തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അസ്സമിന്റെ സാംസ്കാരിക പൈതൃകത്തിന്റെ സംരക്ഷണവും പ്രോത്സാഹനവും, അതിന്റെ ദ്രുതഗതിയിലുള്ള വികസനത്തിനൊപ്പം, കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ പ്രധാന മുൻഗണനകളായി തുടരുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഗവൺമെന്റിന്റെയും അസ്സമിലെ ജനങ്ങളുടെയും സംയുക്ത ശ്രമങ്ങളിലൂടെ, സംസ്ഥാനം ഇന്ന് ദേശീയമായും ആഗോളതലത്തിലും ശ്രദ്ധേയമായ സ്വാധീനം ചെലുത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ഇന്ത്യ, നിലവിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ്, അസം രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന സംസ്ഥാനങ്ങളിലൊന്നായി ഉയർന്നുവന്നിരിക്കുന്നു”, പ്രധാനമന്ത്രി പറഞ്ഞു. വികസനത്തിൽ അസം പിന്നിലായിരുന്ന ഒരു കാലമുണ്ടായിരുന്നുവെന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി പൊരുത്തപ്പെടാൻ പാടുപെട്ടിരുന്നുവെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നിരുന്നാലും, ഇന്ന്, അസം 13 ശതമാനത്തോളം വളർച്ചാ നിരക്കോടെ മുന്നേറുകയാണ്. ഇതിനെ ഒരു വലിയ നേട്ടമായി വിശേഷിപ്പിച്ച ശ്രീ മോദി, ഈ വിജയത്തിന് അസ്സമിലെ ജനങ്ങളുടെ കഠിനാധ്വാനത്തെയും കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ സംയുക്ത ശ്രമങ്ങളെയും അഭിനന്ദിച്ചു. അസ്സമിലെ ജനങ്ങൾ ഈ പങ്കാളിത്തം തുടർന്നും ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. അതുകൊണ്ടാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയ്ക്കും അദ്ദേഹത്തിന്റെ ടീമിനും എല്ലാ തിരഞ്ഞെടുപ്പുകളിലും പൊതുജനങ്ങളുടെ വലിയ പിന്തുണ ലഭിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അടുത്തിടെ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും, അസം ചരിത്ര വിജയം സമ്മാനിക്കുകയും അതിന്റെ അനുഗ്രഹം നേടുകയും ചെയ്തുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.

ഇന്ത്യയുടെ വികസനത്തിന്റെ വളർച്ചാ എഞ്ചിനാക്കി അസ്സമിനെ മാറ്റുക എന്ന കാഴ്ചപ്പാടോടെയാണ് തങ്ങളുടെ ഗവണ്മെന്റ്  പ്രവർത്തിക്കുന്നതെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇന്നത്തെ പരിപാടി ഈ പ്രതിബദ്ധതയുടെ ഭാഗമാണെന്ന് വ്യക്തമാക്കി. “അല്പം മുമ്പ്, ഏകദേശം ₹6,500 കോടി രൂപയുടെ വികസന പദ്ധതികൾ ഈ വേദിയിൽ നിന്ന് ഉദ്ഘാടനം ചെയ്യപ്പെട്ടു,” അദ്ദേഹം പറഞ്ഞു. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അസ്സമിനെ ഏറ്റവും മികച്ച ഗതാഗത സൗകര്യമുള്ള സംസ്ഥാനമായും ഒരു മുൻനിര ആരോഗ്യ കേന്ദ്രമായും വികസിപ്പിക്കുകയാണെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. “ഈ പദ്ധതികൾ നമ്മുടെ ദൃഢനിശ്ചയത്തെ കൂടുതൽ ശക്തിപ്പെടുത്തും,” അദ്ദേഹം കൂട്ടിച്ചേർത്തു. ദാരംഗ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ഹൈവേ, റിംഗ് റോഡ് എന്നിവയുടെ പേരിൽ പ്രധാനമന്ത്രി എല്ലാവർക്കും ഹൃദയപൂർവ്വം അഭിനന്ദനങ്ങൾ അറിയിച്ചു.

“ വികസിത ഇന്ത്യ കെട്ടിപ്പടുക്കാൻ രാജ്യം ഒന്നിച്ചു മുന്നോട്ട് പോകുകയാണ്; യുവജനങ്ങൾക്ക്, വികസിത ഇന്ത്യ ഒരു സ്വപ്നം മാത്രമല്ല,  ദൃഢനിശ്ചയം കൂടിയാണ്, ഈ ദേശീയ ദൃഢനിശ്ചയം നിറവേറ്റുന്നതിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾക്ക് സുപ്രധാന പങ്കുണ്ട്”, പ്രധാനമന്ത്രി എടുത്തുപറഞ്ഞു. സ്വാതന്ത്ര്യാനന്തരം, പ്രധാന നഗരങ്ങൾ, വലിയ സാമ്പത്തിക കേന്ദ്രങ്ങൾ, വ്യാവസായിക ഹബ്ബുകൾ എന്നിവ പ്രധാനമായും ഇന്ത്യയുടെ പടിഞ്ഞാറൻ, തെക്കൻ ഭാഗങ്ങളിൽ വികസിച്ചു, കിഴക്കൻ ഇന്ത്യയിലെ വിശാലമായ പ്രദേശവും ജനസംഖ്യയും വികസന യാത്രയിൽ  പിന്നോട്ട് പോയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യം മാറ്റാൻ തങ്ങളുടെ ഗവണ്മെന്റ് ഇപ്പോൾ പ്രവർത്തിക്കുകയാണെന്ന് ശ്രീ മോദി പറഞ്ഞു. “21-ാം നൂറ്റാണ്ടിന്റെ 25 വർഷം പിന്നിട്ടുകഴിഞ്ഞു, ഈ നൂറ്റാണ്ടിന്റെ അടുത്ത ഘട്ടം കിഴക്കിനും വടക്ക് കിഴക്കൻ മേഖലയ്ക്കും  അവകാശപ്പെട്ടതാണ്”, ശ്രീ മോദി പ്രഖ്യാപിച്ചു, ഇന്ത്യയുടെ വളർച്ചാ ഗാഥയെ നയിക്കാനുള്ള സമയം ആസാമിനും വടക്ക് കിഴക്കിനും വന്നുചേർന്നിരിക്കുകയാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

“ഏതൊരു പ്രദേശത്തിന്റെയും ദ്രുതഗതിയിലുള്ള വികസനത്തിന് അതിവേഗ ഗതാഗത സൗകര്യങ്ങൾ അത്യന്താപേക്ഷിതമാണ്, അതുകൊണ്ടാണ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഗതാഗത സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിൽ നമ്മുടെ ഗവണ്മെന്റ് ശക്തമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്”, ശ്രീ മോദി പറഞ്ഞു. റോഡ്, റെയിൽ, വ്യോമ അടിസ്ഥാന സൗകര്യങ്ങളിലൂടെയുള്ള ഭൗതിക ഗതാഗത സൗകര്യങ്ങളിലും 5G ഇന്റർനെറ്റ്, ബ്രോഡ്‌ബാൻഡ് വഴിയുള്ള ഡിജിറ്റൽ കണക്റ്റിവിറ്റി എന്നിവയിലും ഉണ്ടായ പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ മുന്നേറ്റങ്ങൾ ജനങ്ങൾക്ക് കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കുകയും ജീവിതം എളുപ്പമാക്കുകയും ബിസിനസ്സ് പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്തുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെച്ചപ്പെട്ട ഗതാഗത സൗകര്യങ്ങൾ യാത്ര കൂടുതൽ പ്രാപ്യമാക്കുകയും വിനോദ സഞ്ചാരം വികസിപ്പിക്കുകയും മേഖലയിലെ യുവജനങ്ങൾക്ക് പുതിയ തൊഴിലവസരങ്ങളും ഉപജീവന മാർഗ്ഗങ്ങളും സൃഷ്ടിക്കുകയും ചെയ്തുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

രാജ്യവ്യാപകമായ ഗതാഗത സൗകര്യങ്ങളുടെ പ്രചാരണത്തിൽ നിന്ന് അസ്സമിന് വലിയ നേട്ടമുണ്ടായിട്ടുണ്ടെന്ന് അടിവരയിട്ടുകൊണ്ട്, ഒരു വിശേഷ    ഉദാഹരണം അദ്ദേഹം ഉദ്ധരിച്ചു, ഡൽഹിയിൽ ആറ് പതിറ്റാണ്ടുകളോളം നീണ്ട പ്രതിപക്ഷ ഭരണത്തിനും അസ്സമിൽ പതിറ്റാണ്ടുകളുടെ ഭരണത്തിനും ശേഷവും, ബ്രഹ്മപുത്ര നദിക്ക് കുറുകെ 60-65 വർഷത്തിനുള്ളിൽ മൂന്ന് പാലങ്ങൾ മാത്രമാണ് നിർമ്മിക്കപ്പെട്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതിനെ തങ്ങളുടെ ഗവണ്മെന്റിന്റെ പ്രകടനവുമായി താരതമ്യം ചെയ്തുകൊണ്ട് ഒരു ദശാബ്ദത്തിനുള്ളിൽ ആറ് വലിയ പാലങ്ങൾ നിർമ്മിക്കപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. ഗുവാഹത്തിക്കും ദാരംഗിനും ഇടയിലുള്ള യാത്രാ സമയം ഏതാനും മിനിറ്റുകളായി കുറയ്ക്കുന്ന കുറുവ-നാരേംഗി പാലത്തിന് തറക്കല്ലിട്ടതായി അദ്ദേഹം പ്രഖ്യാപിച്ചു. ഈ പാലം സാധാരണക്കാരുടെ സമയവും പണവും ലാഭിക്കുമെന്നും, ഗതാഗതം കൂടുതൽ താങ്ങാനാവുന്നതാക്കുമെന്നും, യാത്രാ സമയം കുറയ്ക്കുമെന്നും, ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്നും പ്രധാനമന്ത്രി എടുത്തുപറഞ്ഞു.

പുതിയ റിംഗ് റോഡ് ജനങ്ങൾക്ക് കാര്യമായ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് പറഞ്ഞ പ്രധാനമന്ത്രി, ഇത് പൂർത്തിയായാൽ, അപ്പർ അസ്സമിലേക്ക് പോകുന്ന വാഹനങ്ങൾ നഗരത്തിൽ പ്രവേശിക്കാതെ നഗരത്തിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കുമെന്നും ചൂണ്ടിക്കാട്ടി. അഞ്ച് ദേശീയ പാതകൾ, രണ്ട് സംസ്ഥാന പാതകൾ, ഒരു വിമാനത്താവളം, മൂന്ന് റെയിൽവേ സ്റ്റേഷനുകൾ, ഒരു ഉൾനാടൻ ജല ഗതാഗത ടെർമിനൽ എന്നിവയെ റിംഗ് റോഡ് ബന്ധിപ്പിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അസ്സമിന്റെ ആദ്യത്തെ തടസ്സമില്ലാത്ത മൾട്ടി-മോഡൽ കണക്ടിവിറ്റി നെറ്റ്‌വർക്കിന്റെ സൃഷ്ടിക്ക് വഴിയൊരുക്കും. കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ നൽകുന്ന വികസനം ഇത്തരത്തിലുള്ളതാണെന്ന് ശ്രീ മോദി പറഞ്ഞു.

ഇന്നത്തെ ആവശ്യങ്ങൾക്കുവേണ്ടി മാത്രമല്ല, അടുത്ത 25 മുതൽ 50 വർഷത്തെ ആവശ്യങ്ങൾക്കുവേണ്ടിയും ഗവണ്മെന്റ് രാജ്യത്തെ സജ്ജമാക്കുകയാണെന്ന്  ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ജിഎസ്ടിയിൽ അടുത്ത തലമുറ പരിഷ്കാരങ്ങളെക്കുറിച്ച് ചുവപ്പുകോട്ടയിൽനിന്ന് താൻ നടത്തിയ പ്രഖ്യാപനം അനുസ്മരിക്കുകയും ഈ പരിഷ്കാരങ്ങൾ ഇപ്പോൾ നടപ്പാക്കുകയാണെന്നുള്ള സന്തോഷവാർത്ത പങ്കുവെക്കുകയും ചെയ്തു. ഇന്ന് മുതൽ ഒമ്പത് ദിവസത്തിന് ശേഷം, നവരാത്രി ദിനത്തിൽ, ജിഎസ്ടി നിരക്കുകൾ ഗണ്യമായി കുറയ്ക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഈ നീക്കം അസ്സമിലെ എല്ലാ കുടുംബങ്ങൾക്കും ഗുണം ചെയ്യുമെന്നും, പല നിത്യോപയോഗ സാധനങ്ങളും കൂടുതൽ താങ്ങാനാവുന്നതാക്കുമെന്നും ശ്രീ മോദി ചൂണ്ടിക്കാട്ടി. സിമന്റിന്റെ നികുതി കുറച്ചതിനാൽ വീട് നിർമ്മിക്കുന്നവർക്ക് ചെലവ് കുറയുമെന്ന് അദ്ദേഹം പറഞ്ഞു. കാൻസർ പോലുള്ള ഗുരുതരമായ രോഗങ്ങൾക്കുള്ള വിലയേറിയ മരുന്നുകൾക്ക് വില കുറയും, ഇൻഷുറൻസ് പ്രീമിയവും കുറയും. പുതിയ മോട്ടോർ സൈക്കിളുകളോ കാറുകളോ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് അവ കൂടുതൽ താങ്ങാനാവുന്നതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോട്ടോർ കമ്പനികൾ ഈ ആനുകൂല്യങ്ങൾ പരസ്യം ചെയ്യാൻ തുടങ്ങിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അമ്മമാർക്കും സഹോദരിമാർക്കും, യുവജനങ്ങൾക്കും, കർഷകർക്കും, വ്യാപാരികൾക്കും - സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും - ഈ തീരുമാനം ഗുണം ചെയ്യുമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. ഈ പരിഷ്കാരം ജനങ്ങളുടെ ഉത്സവ സന്തോഷത്തിന് കൂടുതൽ നിറം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉത്സവ സീസണിൽ ഒരു പ്രധാന സന്ദേശം മനസ്സിൽ വെക്കാൻ പൗരന്മാരോട് അഭ്യർത്ഥിച്ചുകൊണ്ട്, പ്രധാനമന്ത്രി തദ്ദേശീയ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ആളുകൾ 'മെയ്ഡ് ഇൻ ഇന്ത്യ' സാധനങ്ങൾ വാങ്ങുകയും, 'മെയ്ഡ് ഇൻ ഇന്ത്യ' ഉൽപ്പന്നങ്ങൾ സമ്മാനിക്കുകയും, വ്യാപാരികൾ 'മെയ്ഡ് ഇൻ ഇന്ത്യ' സാധനങ്ങൾ പ്രോത്സാഹിപ്പിക്കുകയും വിൽക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശീയ ഉൽപ്പന്നങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അദ്ദേഹം എല്ലാവരോടും ആഹ്വാനം ചെയ്തു, ഈ ദിശയിലുള്ള എല്ലാ ശ്രമങ്ങളും രാജ്യത്തെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

അടുത്തകാലത്തായി, ആരോഗ്യ സംരക്ഷണ മേഖലയിൽ ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി, മുൻപ് ആശുപത്രികൾ പ്രധാന നഗരങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടിരുന്നുവെന്നും അവിടെ ചികിത്സ തേടുന്നത് പലപ്പോഴും ചെലവേറിയതാണെന്നും ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കുന്നതിനായി, ഗവണ്മെന്റ് രാജ്യത്തിന്റെ എല്ലാ കോണുകളിലേക്കും എയിംസ്, മെഡിക്കൽ കോളേജുകൾ എന്നിവയുടെ ശൃംഖല വ്യാപിപ്പിച്ചു. പ്രത്യേകിച്ച് അസ്സമിൽ, പ്രത്യേക കാൻസർ ആശുപത്രികൾ സ്ഥാപിച്ചിട്ടുണ്ട്. കഴിഞ്ഞ 11 വർഷത്തിനിടെ, ഇന്ത്യയിലെ മെഡിക്കൽ കോളേജുകളുടെ എണ്ണം ഇരട്ടിയായി - ഇത് സ്വാതന്ത്ര്യാനന്തരം 60-65 വർഷത്തിനുള്ളിൽ നിർമ്മിച്ച മൊത്തം എണ്ണത്തിന് തുല്യമാണെന്ന് ശ്രീ മോദി പറഞ്ഞു. 2014-ന് മുൻപ് അസ്സമിൽ ആറ് മെഡിക്കൽ കോളേജുകൾ മാത്രമാണ് ഉണ്ടായിരുന്നത്, ദാരംഗ് മെഡിക്കൽ കോളേജ് പൂർത്തിയാകുന്നതോടെ, സംസ്ഥാനത്തുള്ള മെഡിക്കൽ കോളേജുകളുടെ എണ്ണം 24 ആകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മെഡിക്കൽ കോളേജുകളുടെ സ്ഥാപനം ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക മാത്രമല്ല, യുവജനങ്ങൾക്ക് ഡോക്ടർമാരാകാൻ കൂടുതൽ അവസരങ്ങൾ നൽകുകയും ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. മുൻപ് മെഡിക്കൽ സീറ്റുകളുടെ കുറവ് കാരണം, ഡോക്ടർമാരാകാൻ ആഗ്രഹമുണ്ടായിരുന്നു പലർക്കും അവരുടെ കരിയർ പിന്തുടരാൻ കഴിഞ്ഞില്ല. കഴിഞ്ഞ 11 വർഷത്തിനിടെ, രാജ്യത്തെ മെഡിക്കൽ സീറ്റുകളുടെ എണ്ണം ഇരട്ടിയിലധികമായി. അടുത്ത നാലോ അഞ്ചോ വർഷത്തിനുള്ളിൽ ഒരു ലക്ഷം പുതിയ മെഡിക്കൽ സീറ്റുകൾ കൂടി ലഭ്യമാക്കാൻ ഗവണ്മെന്റ് ലക്ഷ്യമിടുന്നതായും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

അസ്സമിനെ ദേശസ്നേഹികളുടെ നാടായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, വിദേശ ആക്രമണകാരികളിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിലും സ്വാതന്ത്ര്യ സമരത്തിൽ നടത്തിയ ത്യാഗങ്ങളിലും അതിന്റെ സുപ്രധാന പങ്ക് ഊന്നിപ്പറഞ്ഞു. പഥറൂഘട്ടിലെ ചരിത്രപരമായ കർഷക സത്യാഗ്രഹം അനുസ്മരിച്ചുകൊണ്ട്, ഇത് ഈ സമ്മേളന സ്ഥലത്തിന് സമീപമാണെന്നും അതിന് സ്ഥായിയായ പൈതൃകമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രക്തസാക്ഷികളുടെ ഈ പുണ്യഭൂമിയിൽ നിന്നുകൊണ്ട്, പ്രതിപക്ഷത്തിന്റെ മറ്റൊരു പ്രവൃത്തി തുറന്നുകാട്ടേണ്ടത് ആവശ്യമാണെന്ന് ശ്രീ മോദി പറഞ്ഞു. പ്രതിപക്ഷം, അവരുടെ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി, ഇന്ത്യ വിരുദ്ധരായ വ്യക്തികളുമായും പ്രത്യയശാസ്ത്രങ്ങളുമായും ഒത്തുചേരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂറിനെ പരാമർശിച്ച്, ഈ ദൗത്യത്തിനിടയിലും അത്തരം പ്രവണതകൾ പ്രകടമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഗവണ്മെന്റ് അധികാരത്തിലിരുന്നപ്പോൾ, രാജ്യം വ്യാപകമായ ഭീകരത അനുഭവിച്ചപ്പോൾ, പ്രതിപക്ഷ പാർട്ടി നിശ്ശബ്ദമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വിപരീതമായി, നിലവിലെ ഗവണ്മെന്റിനു കീഴിൽ, ഇന്ത്യൻ സൈന്യം പാകിസ്ഥാനിലുടനീളമുള്ള ഭീകരവാദികളെ ഉന്മൂലനം ചെയ്യുന്ന സിന്ദൂർ പോലുള്ള പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ സൈന്യത്തിന് പകരം പാകിസ്ഥാൻ സൈന്യത്തിന്റെ പക്ഷം ചേർന്നും, ഭീകരർക്ക് അഭയം നൽകുന്നവരുടെ അജണ്ട പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പ്രതിപക്ഷത്തെ അദ്ദേഹം വിമർശിച്ചു. പാകിസ്ഥാന്റെ നുണകൾ പ്രതിപക്ഷത്തിന്റെ കഥയായി മാറുന്നുണ്ടെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷ പാർട്ടികൾക്കെതിരെ ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. 

പ്രതിപക്ഷത്തെ സംബന്ധിച്ച് അവരുടെ വോട്ട് ബാങ്ക് താൽപ്പര്യങ്ങൾ എപ്പോഴും ദേശീയ താൽപ്പര്യത്തേക്കാൾ മുൻഗണന നേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിപക്ഷം ഇപ്പോൾ രാജ്യവിരുദ്ധ ശക്തികളുടെയും നുഴഞ്ഞുകയറ്റക്കാരുടെയും പ്രധാന സംരക്ഷകരായി മാറിയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. അധികാരത്തിലിരുന്നപ്പോൾ, പ്രതിപക്ഷം നുഴഞ്ഞുകയറ്റത്തെ സജീവമായി പ്രോത്സാഹിപ്പിക്കുകയും നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യയിൽ സ്ഥിരമായി പാർപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരിക്കൽ അസ്സമിന്റെ സ്വത്വം സംരക്ഷിക്കാനും നിയമവിരുദ്ധമായ നുഴഞ്ഞുകയറ്റത്തെ ചെറുക്കാനും മംഗൽഡോയ് ഒരു വലിയ പ്രസ്ഥാനത്തിന് സാക്ഷ്യം വഹിച്ചിരുന്നുവെന്ന് ശ്രീ മോദി ഓർമ്മിപ്പിച്ചു. എന്നിരുന്നാലും, മുൻ പ്രതിപക്ഷ ഗവണ്മെന്റ് ഈ ചെറുത്തുനിൽപ്പിന് ജനങ്ങളെ ശിക്ഷിക്കുകയും ഭൂമിയിൽ നിയമവിരുദ്ധമായ കൈയേറ്റങ്ങൾ അനുവദിച്ചുകൊണ്ട് പ്രതികാരം ചെയ്യുകയും ചെയ്തുവെന്ന് അദ്ദേഹം പറഞ്ഞു. ആത്മീയ സ്ഥലങ്ങളിലും കർഷകരുടെയും ഗോത്രവർഗ്ഗക്കാരുടെയും ഭൂമിയിലും കൈയേറ്റങ്ങൾ സാധ്യമാക്കാൻ പ്രതിപക്ഷം അനുവദിച്ചുവെന്ന് അദ്ദേഹം ആരോപിച്ചു.

തങ്ങളുടെ സഖ്യ ഗവണ്മെന്റ് രൂപീകരിച്ചതിന് ശേഷം, ഈ സാഹചര്യങ്ങൾ മാറ്റിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ നേതൃത്വത്തിൽ, ദാരംഗ് ജില്ലയിൽ ഉൾപ്പെടെ അസ്സമിൽ ലക്ഷക്കണക്കിന് ബിഘാസ് ഭൂമി നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് സ്വതന്ത്രമാക്കിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രതിപക്ഷ ഭരണകാലത്ത് നുഴഞ്ഞുകയറ്റക്കാരുടെ നിയന്ത്രണത്തിലായിരുന്ന ഗോരുഖുട്ടി പ്രദേശം  തിരിച്ചുപിടിച്ചതായി ശ്രീ മോദി പറഞ്ഞു. തിരിച്ചുപിടിച്ച ഭൂമി ഇപ്പോൾ ഗോരുഖുട്ടി കാർഷിക പദ്ധതിയുടെ കേന്ദ്രമാണ്, അവിടെ പ്രാദേശിക യുവജനങ്ങൾ 'കൃഷി സൈനികർ' ആയി പ്രവർത്തിക്കുകയും കടുക്, ചോളം, ഉഴുന്ന്, എള്ള്, മത്തങ്ങ തുടങ്ങിയ വിളകൾ കൃഷി ചെയ്യുകയും ചെയ്യുന്നു. ഒരിക്കൽ നുഴഞ്ഞുകയറ്റക്കാർ കൈവശപ്പെടുത്തിയിരുന്ന ഭൂമി ഇപ്പോൾ അസ്സമിലെ കാർഷിക വികസനത്തിന്റെ ഒരു പുതിയ കേന്ദ്രമായി മാറിയെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

നുഴഞ്ഞുകയറ്റക്കാരെ രാജ്യത്തിന്റെ വിഭവങ്ങളും ആസ്തികളും കൈവശപ്പെടുത്താൻ തങ്ങളുടെ ഗവണ്മെന്റ് അനുവദിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞ പ്രധാനമന്ത്രി, ഇന്ത്യയിലെ കർഷകരുടെയും, യുവജനങ്ങളുടെയും, ഗോത്രവർഗ്ഗക്കാരുടെയും അവകാശങ്ങൾ ഒരു കാരണവശാലും വിട്ടുവീഴ്ച ചെയ്യപ്പെടില്ലെന്ന് പറഞ്ഞു. നുഴഞ്ഞുകയറ്റക്കാർ അമ്മമാർക്കും, സഹോദരിമാർക്കും, പെൺമക്കൾക്കും നേരെ നടത്തുന്ന അതിക്രമങ്ങളിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിക്കുകയും അത്തരം പ്രവർത്തികൾ സഹിക്കില്ലെന്നും പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റത്തിലൂടെ അതിർത്തി പ്രദേശങ്ങളിലെ ജനസംഖ്യാപരമായ ഘടന മാറ്റാൻ ഗൂഢാലോചനകൾ നടക്കുന്നുണ്ടെന്ന് മുന്നറിയിപ്പ് നൽകിയ ശ്രീ മോദി, ഇത് ദേശീയ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് വിശേഷിപ്പിച്ചു. ഇതിന് മറുപടിയായി, രാജ്യവ്യാപകമായി ഒരു ഡെമോഗ്രഫി മിഷൻ ആരംഭിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. നുഴഞ്ഞുകയറ്റക്കാരിൽ നിന്ന് രാജ്യത്തെ സംരക്ഷിക്കുന്നതിനും ഇന്ത്യൻ മണ്ണിൽ നിന്ന് അവരെ പൂർണ്ണമായും നീക്കം ചെയ്യുന്നതിനുമുള്ള അവരുടെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ചു.

അസ്സമിന്റെ സമ്പന്നമായ പൈതൃകം സംരക്ഷിക്കാനും അതിന്റെ വികസനം ത്വരിതപ്പെടുത്താനുമുള്ള കൂട്ടായ ഉത്തരവാദിത്തം ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, ഇത് നേടിയെടുക്കുന്നതിന്, ഏകോപിത ശ്രമങ്ങൾ അനിവാര്യമാണെന്ന് വ്യക്തമാക്കി. അസ്സമിനെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെയും വികസിത ഇന്ത്യയുടെ പ്രേരകശക്തിയാക്കി മാറ്റുക എന്ന ദർശനം ആവർത്തിച്ചുകൊണ്ട് അദ്ദേഹം പ്രസംഗം ഉപസംഹരിച്ചു.

ആസാം മുഖ്യമന്ത്രി ശ്രീ ഹിമന്ത ബിശ്വ ശർമ്മ, കേന്ദ്രമന്ത്രി ശ്രീ സർബാനന്ദ സോനോവാൾ എന്നിവരും മറ്റ് പ്രമുഖരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പശ്ചാത്തലം

ദാരംഗിൽ പ്രധാനമന്ത്രി നിരവധി പദ്ധതികൾക്ക് തറക്കല്ലിട്ടു. ദാരംഗ് മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ, ജിഎൻഎം സ്കൂൾ, ബി.എസ്.സി. നഴ്സിംഗ് കോളേജ് എന്നിവ ഉൾപ്പെടെയുള്ള ഈ പദ്ധതികൾ മേഖലയിലെ വൈദ്യശാസ്ത്ര വിദ്യാഭ്യാസത്തെയും ആരോഗ്യ സംരക്ഷണ സേവനങ്ങളെയും ശക്തിപ്പെടുത്തും; നഗര ഗതാഗതം വർദ്ധിപ്പിക്കാനും, ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും, തലസ്ഥാന നഗരത്തിലും പരിസരത്തും ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്താനും സഹായിക്കുന്ന ഗുവാഹത്തി റിംഗ് റോഡ് പദ്ധതി; ബ്രഹ്മപുത്ര നദിക്ക് കുറുകെ നിർമ്മിക്കുന്ന കുറുവ-നാരംഗി പാലം ഈ മേഖലയിലെ ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും സാമൂഹിക-സാമ്പത്തിക വികസനം പ്രോത്സാഹിപ്പിക്കുകയും ചെയ്യും.

Assam's healthcare sector is poised for a major upgrade. Speaking at a programme in Darrang. https://t.co/rjfGluOS4s

— Narendra Modi (@narendramodi) September 14, 2025

आज भारत, दुनिया का सबसे तेज़ी से grow करने वाला देश है... वहीं असम भी देश के सबसे तेज़ी से grow करने वाले राज्यों में एक बन गया है: PM @narendramodi

— PMO India (@PMOIndia) September 14, 2025

पूरा देश आज विकसित भारत के निर्माण के लिए एकजुट होकर आगे बढ़ रहा है।

खासतौर पर हमारे जो नौजवान साथी हैं...उनके लिए विकसित भारत सपना भी है और संकल्प भी है।

इस संकल्प की सिद्धि में हमारे नॉर्थ ईस्ट की बहुत बड़ी भूमिका है: PM @narendramodi

— PMO India (@PMOIndia) September 14, 2025

21वीं सदी के 25 साल बीत चुके हैं।

अब 21वीं सदी का ये अगला हिस्सा...ईस्ट का है...नॉर्थ ईस्ट का है: PM @narendramodi

— PMO India (@PMOIndia) September 14, 2025

किसी भी क्षेत्र के तेज विकास के लिए तेज connectivity बहुत जरूरी है।

इसलिए हमारी सरकार का बहुत अधिक focus नॉर्थ ईस्ट में connectivity पर रहा है: PM @narendramodi

— PMO India (@PMOIndia) September 14, 2025

हमने एम्स का, मेडिकल कॉलेजों का नेटवर्क देश के कोने-कोने तक फैला दिया।

यहां असम में तो विशेष तौर पर कैंसर के हॉस्पिटल भी बनाए गए: PM @narendramodi

— PMO India (@PMOIndia) September 14, 2025

घुसपैठियों के माध्यम से बॉर्डर के इलाकों में डेमोग्राफी बदलने की साजिशें चल रही हैं... ये राष्ट्रीय सुरक्षा के लिए बहुत बड़ा खतरा है।

इसलिए, अब देश में एक डेमोग्राफी मिशन शुरु किया जा रहा है: PM @narendramodi

— PMO India (@PMOIndia) September 14, 2025

 

*****

SK


(Release ID: 2166636) Visitor Counter : 2