പ്രധാനമന്ത്രിയുടെ ഓഫീസ്
ഈ വർഷത്തെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാം വിഭാഗത്തിൽ സ്വർണ്ണം നേടിയ ബോക്സർ ജെയ്‌സ്മിൻ ലംബോറിയയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
Posted On:
14 SEP 2025 7:36PM by PIB Thiruvananthpuram
ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാം വിഭാഗത്തിൽ ശ്രദ്ധേയമായ വിജയം നേടിയ ഇന്ത്യൻ ബോക്സർ ജെയ്‌സ്മിൻ ലംബോറിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
എക്‌സിൽ പോസ്റ്റ് ചെയ്ത ഒരു സന്ദേശത്തിൽ പ്രധാനമന്ത്രി ഇപ്രകാരം പറഞ്ഞു:
"ഈ വർഷത്തെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 57 കിലോഗ്രാം വിഭാഗത്തിൽ വിജയിച്ചതിന് ഇന്ത്യൻ ബോക്സർ ജെയ്‌സ്മിൻ ലംബോറിയക്ക് അഭിനന്ദനങ്ങൾ! അവരുടെ അത്ഭുതകരമായ പ്രകടനം വരും കാലങ്ങളിൽ എണ്ണമറ്റ കായികപ്രതിഭകൾക്ക് പ്രചോദനമാകും. അവരുടെ ഭാവി ശ്രമങ്ങൾക്ക് ആശംസകൾ."
***
NK
(Release ID: 2166593)
Visitor Counter : 2