പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മണിപ്പൂരിലെ ഇംഫാലിൽ 1,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ ഉദ്ഘാടനം ചെയ്തു.
ഭാരതാംബയുടെ കിരീടത്തിലെ ഒരു രത്നമാണ് മണിപ്പൂർ: പ്രധാനമന്ത്രി
സുസ്ഥിര സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിൽ മണിപ്പൂരിനെ മുന്നോട്ട് കൊണ്ടുപോകുന്നത് നാം തുടരണം: പ്രധാനമന്ത്രി
മണിപ്പൂരിനെ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കവാടം എന്നാണ് നേതാജി സുഭാഷ് ചന്ദ്ര ബോസ് വിളിച്ചത്, ഈ മണ്ണ് ധീരരായ നിരവധി രക്തസാക്ഷികൾക്ക് ജന്മം നൽകി. മണിപ്പൂരിലെ അത്തരം മഹത്തായ വ്യക്തിത്വങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നമ്മുടെ ഗവണ്മെന്റ് മുന്നോട്ട് പോകുന്നത്: പ്രധാനമന്ത്രി
മണിപ്പൂരിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഗവണ്മെന്റ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു: പ്രധാനമന്ത്രി
നേപ്പാളിലെ ഇടക്കാല ഗവൺമെന്റിൽ പ്രധാനമന്ത്രിയായി ഇന്ന് ചുമതലയേറ്റ ശ്രീമതി സുശീലാ ജിക്ക് 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഹൃദയംഗമമായ അഭിനന്ദനങ്ങൾ; സമാധാനത്തിനും, സ്ഥിരതയ്ക്കും, സമൃദ്ധിക്കും അവർ വഴിയൊരുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്: പ്രധാനമന്ത്രി
മണിപ്പൂരിന് അനന്ത സാധ്യതകളുണ്ട്; മലകൾക്കും താഴ്വാരങ്ങൾക്കുമിടയിൽ ഐക്യത്തിന്റെ ശക്തമായ പാലം തീർക്കാനുള്ള നിരന്തരമായ സംവാദങ്ങൾ നാം ശക്തിപ്പെടുത്തണം: പ്രധാനമന്ത്രി
Posted On:
13 SEP 2025 5:04PM by PIB Thiruvananthpuram
മണിപ്പൂരിലെ ഇംഫാലിൽ 1,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. മണിപ്പൂരിന്റെ വികസനത്തിനായി ആയിരക്കണക്കിന് കോടി രൂപയുടെ പദ്ധതികൾ ഇന്ന് ഉദ്ഘാടനം ചെയ്യുകയും തുടക്കം കുറിക്കുകയും ചെയ്തതായി ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. ഈ പദ്ധതികൾ ജനങ്ങളുടെ ജീവിതം കൂടുതൽ എളുപ്പമാക്കുകയും മേഖലയിലെ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ യുവജനങ്ങൾക്കും അവിടുത്തെ മക്കൾക്കുമായി പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ഇന്ന് ആരംഭിച്ച പദ്ധതികളിൽ രണ്ടെണ്ണം അതായത് 3,600 കോടിയിലധികം രൂപയുടെ 'മണിപ്പൂർ അർബൻ റോഡ്സ് പ്രോജക്ടും', 500 കോടിയിലധികം രൂപയുടെ 'മണിപ്പൂർ ഇൻഫോടെക് ഡെവലപ്‌മെന്റ് പ്രോജക്ടും പ്രത്യേകിച്ചും പ്രാധാന്യമർഹിക്കുന്നതാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഈ പദ്ധതികൾ ഇംഫാലിലെ റോഡ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും മണിപ്പൂരിന്റെ ശോഭനമായ ഭാവിക്ക് പുതിയ ഊർജ്ജം നൽകുകയും ചെയ്യുമെന്ന് ശ്രീ മോദി അഭിപ്രായപ്പെട്ടു. പുതുതായി ആരംഭിച്ച എല്ലാ പദ്ധതികളുടെ പേരിലും മണിപ്പൂരിലെ ജനങ്ങൾക്ക് അദ്ദേഹം അഭിനന്ദനങ്ങളും ആശംസകളും അറിയിച്ചു.
സ്വാതന്ത്ര്യാനന്തരം രാജ്യത്തിന്റെ തെക്കു പടിഞ്ഞാറൻ ഭാഗങ്ങളിലെ പ്രധാന നഗരങ്ങൾ വികസനത്തിന് സാക്ഷ്യം വഹിച്ചതായും അഭിലാഷങ്ങളുടെ കേന്ദ്രങ്ങളായി മാറുകയും ചെയ്തുവെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ആ പ്രദേശങ്ങളിലെ യുവജനങ്ങൾക്ക് പുതിയ അവസരങ്ങൾ ലഭിച്ചുവെന്ന് പറഞ്ഞു. "21-ാം നൂറ്റാണ്ട് കിഴക്കും വടക്കുകിഴക്കും മേഖലകളുടേതാണ്", അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യാ ഗവൺമെന്റ് മണിപ്പൂരിന്റെ വികസനത്തിന് നിരന്തരം മുൻഗണന നൽകിയിട്ടുണ്ടെന്നും അതിന്റെ ഫലമായി മണിപ്പൂരിന്റെ വളർച്ചാ നിരക്ക് വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 2014-ന് മുമ്പ് മണിപ്പൂരിന്റെ വളർച്ചാ നിരക്ക് ഒരു ശതമാനത്തിൽ താഴെയായിരുന്നെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ന്, മണിപ്പൂർ മുമ്പത്തേക്കാൾ പലമടങ്ങ് വേഗത്തിൽ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിൽ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ഒരു പുതിയ ഘട്ടം ആരംഭിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. സംസ്ഥാനത്ത് റോഡ് നിർമ്മാണത്തിന്റെയും ദേശീയപാത വികസനത്തിന്റെയും വേഗത പലമടങ്ങ് വർദ്ധിച്ചതിൽ അദ്ദേഹം സംതൃപ്തി പ്രകടിപ്പിച്ചു. ഓരോ ഗ്രാമത്തിലേക്കും റോഡ് ഗതാഗതം വ്യാപിപ്പിക്കാൻ അതിവേഗത്തിൽ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഫാൽ സാധ്യതകളുടെ നഗരമാണെന്ന് അടിവരയിട്ട ശ്രീ മോദി, യുവാക്കളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുകയും രാജ്യത്തിന്റെ പുരോഗതി ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ഇന്ത്യയിലെ വികസിത നഗരങ്ങളിൽ ഒന്നായി ഇംഫാലിനെ താൻ വിഭാവനം ചെയ്യുന്നുണ്ടെന്ന് അഭിപ്രായപ്പെട്ടു. ഈ കാഴ്ചപ്പാടോടെ, സ്മാർട്ട് സിറ്റി മിഷൻ പ്രകാരം നിരവധി പദ്ധതികൾ ഇംഫാലിൽ പൂർത്തിയാക്കിയിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. നൂറുകണക്കിന് കോടി രൂപയുടെ മറ്റ് പല പദ്ധതികളും അതിവേഗം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇംഫാലിലായാലും മണിപ്പൂരിലെ മറ്റ് പ്രദേശങ്ങളിലായാലും സ്റ്റാർട്ടപ്പുകൾക്കും സാങ്കേതികവിദ്യാധിഷ്ഠിത വ്യവസായങ്ങൾക്കും പുതിയ അവസരങ്ങൾ ഉയർന്നുവരുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐടി പ്രത്യേക സാമ്പത്തിക മേഖല, ഈ സാധ്യതകളെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും ഈ മേഖലയിലെ ആദ്യ കെട്ടിടം ഇതിനകം പൂർത്തിയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മണിപ്പൂരിൽ ഒരു പുതിയ സിവിൽ സെക്രട്ടേറിയറ്റ് മന്ദിരം വേണമെന്നുള്ള ആവശ്യം വളരെക്കാലമായി നിലനിന്നിരുന്നുവെന്ന് ശ്രീ മോദി ചൂണ്ടിക്കാട്ടി. ഈ മന്ദിരം ഇപ്പോൾ സജ്ജമായെന്നും ഈ പുതിയ സൗകര്യം ഭരണത്തിൽ 'നാഗരിക് ദേവോഭവ' എന്ന മനോഭാവത്തെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.
മണിപ്പൂരിൽ നിന്നുള്ള പലരും കൊൽക്കത്തയിലേക്കും ഡൽഹിയിലേക്കും പതിവായി യാത്ര ചെയ്യാറുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശ്രീ മോദി, ഈ നഗരങ്ങളിൽ താങ്ങാനാവുന്ന താമസസൗകര്യം ഉറപ്പാക്കാൻ ഇരു സ്ഥലങ്ങളിലും മണിപ്പൂർ ഭവനങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് അറിയിച്ചു. ഈ സൗകര്യങ്ങൾ മണിപ്പൂരിന്റെ പെൺമക്കളെ വളരെയധികം പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ അവിടെ സുരക്ഷിതരായിരിക്കുമ്പോൾ, വീട്ടിലുള്ള രക്ഷിതാക്കളുടെ ആശങ്കകൾ കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങളുടെ ദുരിതങ്ങൾ കുറയ്ക്കാൻ ഗവണ്മെന്റ് പൂർണ്ണ സംവേദനക്ഷമതയോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, മണിപ്പൂരിന്റെ പല ഭാഗങ്ങളും കടുത്ത വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടുന്നുണ്ടെന്ന് ശ്രീ മോദി സ്ഥിരീകരിച്ചു. ഈ പ്രശ്നം ലഘൂകരിക്കാൻ ഗവൺമെൻറ് നിരവധി പദ്ധതികളിൽ സജീവമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമ്മമാരും സഹോദരിമാരും സമ്പദ്‌വ്യവസ്ഥയിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് മണിപ്പൂർ എന്ന് അടിവരയിട്ട പ്രധാനമന്ത്രി, ഇതിന്റെ ശക്തമായ തെളിവാണ് 'ഇമാ കെയ്താൽ' എന്ന പാരമ്പര്യമെന്ന് എടുത്തുപറഞ്ഞു. വനിതാ ശാക്തീകരണം ഇന്ത്യയുടെ വികസനത്തിന്റെയും 'ആത്മനിർഭർ ഭാരത്' എന്ന കാഴ്ചപ്പാടിന്റെയും കേന്ദ്ര സ്തംഭമാണെന്ന് താൻ കരുതുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ പ്രചോദനം മണിപ്പൂരിൽ വ്യക്തമായി കാണാൻ സാധിക്കുമെന്ന് ശ്രീ മോദി പറഞ്ഞു. നിലവിലെ ഗവണ്മെന്റ് അധികാരത്തിൽ വന്ന ശേഷം സ്ത്രീകൾക്കായി ഇമാ മാർക്കറ്റുകൾ' എന്നറിയപ്പെടുന്ന പ്രത്യേക 'ഹാത്ത് ബസാറുകൾ -ആരംഭിച്ചുവെന്ന് ശ്രീ മോദി പറഞ്ഞു. നാല് പുതിയ ഇമാ മാർക്കറ്റുകൾ ഇന്ന് ഉദ്ഘാടനം ചെയ്തതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഈ മാർക്കറ്റുകൾ മണിപ്പൂരിലെ വനിതകളെ വളരെയധികം പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓരോ പൗരന്റെയും ജീവിതം എളുപ്പമാക്കുക എന്നതാണ് ഗവണ്മെന്റിന്റെ ലക്ഷ്യമെന്ന് ഊന്നിപ്പറഞ്ഞുകൊണ്ട്, സാധനങ്ങൾ എത്തിക്കുന്നത് ഒരു വലിയ വെല്ലുവിളിയായിരുന്ന ദുഷ്‌കരമായ നാളുകൾക്ക് മണിപ്പൂർ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. നിത്യോപയോഗ സാധനങ്ങൾ സാധാരണ കുടുംബങ്ങൾക്ക് ഒരിക്കൽ അപ്രാപ്യമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമീപ കാലത്ത്, നമ്മുടെ ഗവണ്മെന്റ് മണിപ്പൂരിനെ ആ പഴയ ദുരിതങ്ങളിൽ നിന്ന് കരകയറാൻ സഹായിച്ചുവെന്ന് ശ്രീ മോദി ഊന്നിപ്പറഞ്ഞു. ജനങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാനും ജീവിതം കൂടുതൽ സൗകര്യപ്രദമാക്കാനും നമ്മുടെ ഗവണ്മെന്റ് ആഗ്രഹിക്കുന്നുവെന്ന് പ്രഖ്യാപിച്ചുകൊണ്ട് അദ്ദേഹം ഒരു പുതിയ വികസനം പരാമർശിച്ചു. തങ്ങളുടെ ഗവണ്മെന്റ് ജിഎസ്ടി ഗണ്യമായി കുറച്ചതായി പ്രധാനമന്ത്രി അറിയിച്ചു, ഇത് മണിപ്പൂരിലെ ജനങ്ങൾക്ക് ഇരട്ട പ്രയോജനം നൽകും. സോപ്പ്, ഷാംപൂ, ഹെയർ ഓയിൽ, വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിങ്ങനെ നിത്യോപയോഗ സാധനങ്ങൾ ഇപ്പോൾ കൂടുതൽ താങ്ങാനാവുന്ന വിലയിൽ ലഭ്യമാകുമെന്ന് അദ്ദേഹം വിശദീകരിച്ചു. സിമന്റിനും മറ്റ് നിർമ്മാണ സാമഗ്രികൾക്കും വില കുറയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹോട്ടലുകൾക്കും ഭക്ഷണ സാധന-സേവനങ്ങൾക്കും ജിഎസ്ടി ഗണ്യമായി കുറച്ചിട്ടുണ്ടെന്ന് ശ്രീ മോദി അറിയിച്ചു. ഇത് ഗസ്റ്റ് ഹൗസ് ഉടമകൾക്കും, ടാക്സി ഓപ്പറേറ്റർമാർക്കും, വഴിയോര ഭക്ഷണശാലകൾക്കും പ്രയോജനം ചെയ്യുമെന്നും, ഈ നീക്കം മേഖലയിലെ വിനോദസഞ്ചാരത്തെ മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
"ആയിരക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള സമ്പന്നമായ ഒരു പൈതൃകമാണ് മണിപ്പൂരിനുള്ളത്. ഈ പ്രദേശത്തിന്റെ സാംസ്കാരിക വേരുകൾ ആഴമേറിയതും ശക്തവുമാണ്. ഭാരതമാതാവിന്റെ കിരീടം അലങ്കരിക്കുന്ന രത്നമാണ് മണിപ്പൂർ", പ്രധാനമന്ത്രി പറഞ്ഞു. മണിപ്പൂരിന്റെ വികസന പ്രക്രിയ തുടർച്ചയായി ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. മണിപ്പൂരിലെ ഏത് തരത്തിലുള്ള അക്രമവും നിർഭാഗ്യകരമാണെന്നും അത്തരം അക്രമങ്ങൾ നമ്മുടെ പൂർവ്വികർക്കെതിരേയും ഭാവി തലമുറകൾക്കെതിരേയും ചെയ്യുന്ന ഗുരുതരമായ അനീതിയാണെന്ന് ശ്രീ മോദി പറഞ്ഞു. സമാധാനത്തിന്റെയും വികസനത്തിന്റെയും പാതയിൽ സ്ഥിരമായി മണിപ്പൂരിനെ മുന്നോട്ട് കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിനും ദേശീയ പ്രതിരോധത്തിനും മണിപ്പൂരിന്റെ പ്രചോദനാത്മകമായ സംഭാവനകളെ പ്രധാനമന്ത്രി എടുത്തുപറഞ്ഞു. ഇന്ത്യൻ നാഷണൽ ആർമി ആദ്യമായി ഇന്ത്യയുടെ സ്വന്തം പതാക ഉയർത്തിയതും മണിപ്പൂരിന്റെ മണ്ണിലാണെന്ന് അദ്ദേഹം അനുസ്മരിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള കവാടമായി മണിപ്പൂരിനെ അദ്ദേഹം വിശേഷിപ്പിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസിനെ അനുസ്മരിച്ച അദ്ദേഹം, ഈ മണ്ണിൽ നിന്നുള്ള നിരവധി ധീരരായ രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. മണിപ്പൂരിലെ ഓരോ മഹാരഥന്മാരിൽ നിന്നും സർക്കാർ പ്രചോദനം ഉൾക്കൊള്ളുന്നുവെന്ന് ശ്രീ മോദി പറഞ്ഞു. ആൻഡമാൻ നിക്കോബാർ ദ്വീപുകളിലെ മൗണ്ട് ഹാരിയറ്റിനെ മൗണ്ട് മണിപ്പൂർ എന്ന് പുനർനാമകരണം ചെയ്ത സർക്കാരിന്റെ നടപടിയെക്കുറിച്ച് പരാമർശിക്കവേ, മണിപ്പൂരിലെ സ്വാതന്ത്ര്യ സമര സേനാനികൾക്കുള്ള ദേശീയ ആദരമാണിതെന്ന് ശ്രീ മോദി വ്യക്തമാക്കി.
ഇന്നും മണിപ്പൂരിലെ നിരവധി മക്കൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഭാരതമാതാവിന്റെ പ്രതിരോധത്തിനായി സേവനമനുഷ്ഠിക്കുന്നുണ്ടെന്ന് അംഗീകരിച്ച പ്രധാനമന്ത്രി, ഓപ്പറേഷൻ സിന്ദൂരത്തിന്റെ സമയത്ത് ഇന്ത്യൻ സായുധ സേനയുടെ ശക്തി ലോകം കണ്ടുവെന്ന് അഭിപ്രായപ്പെട്ടു. ഇന്ത്യൻ സൈനികർ ഏൽപ്പിച്ച അതിശക്തമായ പ്രഹരങ്ങളിൽ പാകിസ്ഥാൻ സൈന്യം തകർന്നുപോയി എന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരിന്റെ ധീരരായ പുത്രീപുത്രന്മാർ ഓപ്പറേഷനിൽ ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചുവെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. അത്തരമൊരു ധീര സൈനികനായ രക്തസാക്ഷി ദീപക് ചിങ്ഖാമിന് അദ്ദേഹം ആദരാഞ്ജലി അർപ്പിക്കുകയും അദ്ദേഹത്തിന്റെ ധൈര്യത്തെ അഭിവാദ്യം ചെയ്യുകയും ചെയ്തു. ഓപ്പറേഷൻ സിന്ദൂരിനിടെ ദീപക് ചിങ്ഖാമിന്റെ ത്യാഗം രാഷ്ട്രം എപ്പോഴും ഓർക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
2014-ൽ താൻ മണിപ്പൂർ സന്ദർശിച്ചതും അന്ന് നടത്തിയ ഒരു പ്രസ്താവനയെ അനുസ്മരിച്ചുകൊണ്ട്, മണിപ്പൂരി സംസ്കാരമില്ലാതെ ഇന്ത്യൻ സംസ്കാരം അപൂർണ്ണമാണെന്നും മണിപ്പൂരിലെ കായികതാരങ്ങളില്ലാതെ ഇന്ത്യൻ കായിക വിനോദങ്ങൾ അപൂർണ്ണമായിരിക്കുമെന്നും താൻ പറഞ്ഞതായി ശ്രീ മോദി പരാമർശിച്ചു. ദേശീയ പതാകയുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ മണിപ്പൂരിലെ യുവാക്കൾ പൂർണ്ണഹൃദയത്തോടെ സ്വയം സമർപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഈ സ്വത്വത്തെ അക്രമത്തിന്റെ ഇരുണ്ട നിഴലിൽ മൂടരുതെന്ന് അദ്ദേഹം ആഹ്വനം ചെയ്തു.
"ഇന്ത്യ ഒരു ആഗോള കായിക ശക്തികേന്ദ്രമായി ഉയർന്നുവരുമ്പോൾ, മണിപ്പൂരിലെ യുവാക്കളുടെ ഉത്തരവാദിത്തം കൂടുതൽ വർദ്ധിച്ചു. അതുകൊണ്ടാണ് രാജ്യത്തെ ആദ്യത്തെ ദേശീയ കായിക സർവകലാശാലയ്ക്കായി ഇന്ത്യാ ഗവൺമെന്റ് മണിപ്പൂരിനെ തിരഞ്ഞെടുത്തത്", എന്ന് പ്രധാനമന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യ സ്കീമുകളിലും, ഒളിമ്പിക് പോഡിയം സ്കീമിലും, മണിപ്പൂരിൽ നിന്നുള്ള നിരവധി കായികതാരങ്ങൾക്ക് പരിശീലനവും, പ്രോത്സാഹനവും പിന്തുണയും നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പോളോയെ പ്രോത്സാഹിപ്പിക്കുന്നതിനായി, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പോളോ പ്രതിമ ഉൾക്കൊള്ളുന്ന മാർജിംഗ് പോളോ കോംപ്ലക്സ് സ്ഥാപിച്ചിട്ടുണ്ടെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. മേഖലയിലെ ഒളിമ്പ്യന്മാരെ ആദരിക്കുന്നതിനായി ഒരു ഒളിമ്പ്യൻ പാർക്കും നിർമ്മിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ച ദേശീയ കായിക നയം - ഖേലോ ഇന്ത്യ നീതി, വരും വർഷങ്ങളിൽ മണിപ്പൂരിലെ യുവാക്കൾക്ക് വളരെയധികം പ്രയോജനം ചെയ്യുമെന്ന് പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു.
"മണിപ്പൂരിൽ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ ഞങ്ങളുടെ സർക്കാർ നിരന്തരം പ്രവർത്തിക്കുന്നു", ജനങ്ങളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കപ്പെടണമെന്നും ക്യാമ്പുകളിൽ താമസിക്കാൻ നിർബന്ധിതരായവർക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങാൻ കഴിയണമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്കായി 7,000 പുതിയ വീടുകൾ നിർമ്മിച്ച് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. മണിപ്പൂരിനായി ഏകദേശം 3,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് കേന്ദ്ര സർക്കാർ അടുത്തിടെ പ്രഖ്യാപിച്ചതായി ശ്രീ മോദി വ്യക്തമാക്കി. കുടിയിറക്കപ്പെട്ട വ്യക്തികളെ സഹായിക്കുന്നതിനായി 500 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അക്രമത്തിൽപ്പെട്ടവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായിക്കുക എന്നത് സർക്കാരിന്റെ മുൻഗണനയാണെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. മണിപ്പൂർ പോലീസിനായി പുതുതായി നിർമ്മിച്ച ആസ്ഥാനവും ഈ ശ്രമത്തെ പിന്തുണയ്ക്കുന്നതിൽ നിർണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മണിപ്പൂരിന്റെ മണ്ണിൽ നിന്നുകൊണ്ട്, നേപ്പാളിലെ തന്റെ സുഹൃത്തുക്കളെ അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന നേപ്പാൾ ഇന്ത്യയുടെ അടുത്ത സുഹൃത്തും വിശ്വസ്ത പങ്കാളിയുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും പൊതുവായ ചരിത്രം, വിശ്വാസം, കൂട്ടായ മുന്നോട്ടുള്ള യാത്ര എന്നിവയാൽ ബന്ധിതമാണെന്ന് ഊന്നിപ്പറഞ്ഞ പ്രധാനമന്ത്രി, നേപ്പാളിലെ ഇടക്കാല സർക്കാരിന്റെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ശ്രീമതി സുശീലക്ക് 140 കോടി ഇന്ത്യക്കാരുടെ പേരിൽ ഹൃദയംഗമമായ അഭിനന്ദനങ്ങൾ അറിയിച്ചു. നേപ്പാളിൽ സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും അവർ വഴിയൊരുക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. നേപ്പാളിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി ശ്രീമതി സുശീലയെ നിയമിച്ചത് സ്ത്രീ ശാക്തീകരണത്തിന്റെ ശ്രദ്ധേയമായ ഉദാഹരണമാണെന്ന് ശ്രീ മോദി എടുത്തുപറഞ്ഞു. അസ്ഥിരതയുടെ കാലാവസ്ഥയിലും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേപ്പാളിലെ ഓരോ വ്യക്തിയെയും അദ്ദേഹം അഭിനന്ദിച്ചു.
നേപ്പാളിലെ സമീപകാല സംഭവവികാസങ്ങളിൽ അധികം ശ്രദ്ധിക്കപ്പെടാതെ പോയ ഒരു പ്രധാനപ്പെട്ട ഒരു സംഭവം പ്രധാനമന്ത്രി ശ്രദ്ധയിൽ പ്പെടുത്തി. കഴിഞ്ഞ രണ്ടോ മൂന്നോ ദിവസങ്ങളായി നേപ്പാളിലെ യുവാക്കളും യുവതികളും തെരുവുകൾ വൃത്തിയാക്കുന്നതിലും പെയിന്റ് ചെയ്യുന്നതിലും സമർപ്പണബോധവും വിശുദ്ധിയും നിറഞ്ഞ മനസ്സോടെ പ്രവർത്തിക്കുന്നുണ്ടെന്ന് ശ്രീ മോദി പറഞ്ഞു. സോഷ്യൽ മീഡിയയിൽ അവരുടെ ചിത്രങ്ങൾ പ്രചരിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ക്രിയാത്മകമായ മനോഭാവവും സൃഷ്ടിപരമായ പ്രവർത്തനങ്ങളും പ്രചോദനം നൽകുന്നവ മാത്രമല്ല, നേപ്പാളിന്റെ പുനരുജ്ജീവനത്തിന്റെ വ്യക്തമായ സൂചനയുമാണെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. നേപ്പാളിന്റെ ശോഭനവും സമൃദ്ധവുമായ ഭാവിക്കായി അദ്ദേഹം ആശംസകൾ നേർന്നു.
"ഇരുപത്തൊന്നാം നൂറ്റാണ്ടിൽ, ഇന്ത്യ ഏക ലക്ഷ്യത്തോടെയാണ് മുന്നോട്ട് പോകുന്നത് - ഒരു വികസിത ഇന്ത്യ എന്ന ലക്ഷ്യം, ഈ ലക്ഷ്യം കൈവരിക്കുന്നതിന് മണിപ്പൂരിന്റെ വികസനം ആവശ്യമാണ്", മണിപ്പൂരിന് പരിധിയില്ലാത്ത വികസന സാധ്യതകളാണ് നിറഞ്ഞുനിൽക്കുന്നതെന്ന് പ്രധാനമന്ത്രി അടിവരയിട്ടു പറഞ്ഞു. വികസനത്തിന്റെ പാതയിൽ ഉറച്ചുനിൽക്കേണ്ടത് എല്ലാവരുടെയും കൂട്ടായ കടമയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു. സംഭാഷണത്തിന്റെ പാത തുടർച്ചയായി ശക്തിപ്പെടുത്തേണ്ടതിന്റെയും, പർവ്വതങ്ങൾക്കും താഴ്‌വരയ്ക്കും ഇടയിൽ ഐക്യത്തിന്റെ ശക്തമായ പാലം പണിയേണ്ടതിന്റെയും ആവശ്യകത പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ഇന്ത്യയുടെ വളർച്ചയുടെ ശക്തമായ കേന്ദ്രമായി മണിപ്പൂർ മാറുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി ഉപസംഹരിച്ചു. വികസന പദ്ധതികൾക്ക് എല്ലാവർക്കും അദ്ദേഹം വീണ്ടും ഹൃദയംഗമമായ അഭിനന്ദനങ്ങൾ നേർന്നു.
മണിപ്പൂർ ഗവർണർ ശ്രീ അജയ് കുമാർ ഭല്ല ഉൾപ്പെടെയുള്ള വിശിഷ്ട വ്യക്തികൾ ചടങ്ങിൽ പങ്കെടുത്തു.
പശ്ചാത്തലം
ഇംഫാലിൽ 1,200 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രിപുഖ്രിയിലെ സിവിൽ സെക്രട്ടേറിയറ്റ്; മന്ത്രിപുഖ്രിയിലെ ഐടി സെസ് കെട്ടിടവും പുതിയ പോലീസ് ആസ്ഥാനവും; ഡൽഹിയിലും കൊൽക്കത്തയിലും മണിപ്പൂർ ഭവനുകൾ; 4 ജില്ലകളിലായി വനിതാ വിപണിയായ ഇമാ മാർക്കറ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Speaking at the launch of various development initiatives in Imphal.
https://t.co/k6nt5ydpLM
— Narendra Modi (@narendramodi) September 13, 2025
मणिपुर...मां भारती के मुकुट पर सजा मुकुट रत्न है: PM @narendramodi pic.twitter.com/MCiNXKn9Ew
— PMO India (@PMOIndia) September 13, 2025
हमें मणिपुर को लगातार शांति और विकास के रास्ते पर ले आगे जाना है: PM @narendramodi pic.twitter.com/RHwuDQIqfM
— PMO India (@PMOIndia) September 13, 2025
नेताजी सुभाष ने मणिपुर को भारत की आज़ादी का द्वार कहा था।
इस मिट्टी ने अनेक वीर बलिदानी दिए हैं। हमारी सरकार, मणिपुर के ऐसे हर महान व्यक्तित्व से प्रेरणा लेते हुए आगे बढ़ रही है: PM @narendramodi pic.twitter.com/gihsg5V3lS
— PMO India (@PMOIndia) September 13, 2025
The government is working to ensure peace and stability in Manipur. pic.twitter.com/XAbhcG4DtG
— PMO India (@PMOIndia) September 13, 2025
मैं आज नेपाल में अंतरिम सरकार की प्रधानमंत्री के रूप में पदभार संभालने पर 140 करोड़ भारतवासियों की तरफ से श्रीमती सुशीला जी को हार्दिक बधाई देता हूं।
मुझे विश्वास है कि वे नेपाल में शांति, स्थिरता और समृद्धि का मार्ग प्रशस्त करेंगी: PM @narendramodi
— PMO India (@PMOIndia) September 13, 2025
नेपाल में हुए घटनाक्रम में एक और बात विशेष रही है...जिसकी ओर लोगों का ध्यान नहीं गया।
पिछले दो-तीन दिनों से नेपाल के युवक-युवतियाँ... नेपाल की सड़कों पर सफ़ाई और रंग-रोगन का काम बड़ी मेहनत और पवित्रता के भाव से करते हुए देखे जा रहे हैं: PM @narendramodi
— PMO India (@PMOIndia) September 13, 2025
Manipur has immense potential. We must continuously strengthen dialogue to build a strong bridge of harmony between the hills and the valley. pic.twitter.com/MAiV0Znfp8
— PMO India (@PMOIndia) September 13, 2025
***
SK
(Release ID: 2166425)
Visitor Counter : 2