പ്രധാനമന്ത്രിയുടെ ഓഫീസ്
മൗറീഷ്യസ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം: ഫലങ്ങളുടെ പട്ടിക
Posted On:
11 SEP 2025 2:10PM by PIB Thiruvananthpuram
ക്രമ നം. ധാരണാപത്രങ്ങൾ/ കരാറുകൾ
1. ഇന്ത്യാ ഗവൺമെൻ്റിൻ്റെ ശാസ്ത്ര സാങ്കേതിക വകുപ്പും മൗറീഷ്യസ് റിപ്പബ്ലിക്കിലെ ഉന്നതവിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രാലയവും തമ്മിൽ ശാസ്ത്ര സാങ്കേതിക മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം.
2. കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് - നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രഫി, മൗറീഷ്യസ് ഓഷ്യാനോഗ്രഫി ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ തമ്മിലുള്ള ധാരണാപത്രം.
3. പേഴ്സണൽ ആൻഡ് ട്രെയിനിംഗ് വകുപ്പിന് കീഴിലുള്ള കർമ്മയോഗി ഭാരതും മൗറീഷ്യസ് ഗവൺമെന്റിന്റെ പബ്ലിക് സർവീസ് ആൻഡ് അഡ്മിനിസ്ട്രേറ്റീവ് റിഫോംസ് മന്ത്രാലയവും തമ്മിലുള്ള ധാരണാപത്രം.
4. ഊർജ്ജ മേഖലയിലെ സഹകരണം സംബന്ധിച്ച ധാരണാപത്രം.
5. ചെറുകിട വികസന പദ്ധതികളുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നതിനുള്ള ഇന്ത്യൻ ധനസഹായം സംബസിച്ച ധാരണാപത്രം.
6. ഹൈഡ്രോഗ്രാഫി മേഖലയിലെ പുതുക്കിയ ധാരണാപത്രം.
7. ഉപഗ്രഹങ്ങൾക്കും വിക്ഷേപണ വാഹനങ്ങൾക്കും വേണ്ടിയുള്ള ടെലിമെട്രി, ട്രാക്കിംഗ്, ടെലികമ്മ്യൂണിക്കേഷൻ സ്റ്റേഷൻ എന്നിവ സ്ഥാപിക്കുന്നതിനും ബഹിരാകാശ ഗവേഷണം, ശാസ്ത്ര-പ്രായോഗിക മേഖലകളിലെ സഹകരണവും സംബന്ധിച്ച ഇന്ത്യാ ഗവൺമെന്റും മൗറീഷ്യസ് ഗവൺമെന്റും തമ്മിലുള്ള കരാർ.
പ്രഖ്യാപനങ്ങൾ
1. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മദ്രാസും റീഡ്യൂട്ടിലെ മൗറീഷ്യസ് സർവകലാശാലയും തമ്മിലുള്ള ധാരണാപത്രം.
2. ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്റേഷൻ മാനേജ്മെന്റും മൗറീഷ്യസ് സർവകലാശാലയും തമ്മിലുള്ള ധാരണാപത്രം.
3. ടാമറിൻഡ് വെള്ളച്ചാട്ടത്തിൽ 17.5 മെഗാവാട്ട് ഫ്ലോട്ടിങ് സോളാർ പിവി പദ്ധതി സ്ഥാപിക്കാനുള്ള G2G (ഗവൺമെന്റ് ടു ഗവൺമെന്റ്) നിർദ്ദേശവുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചു. ഇത് സംബന്ധിച്ച് CEB-യുമായി കരാർ അന്തിമമാക്കുന്നതിനായി NTPC ലിമിറ്റഡിൽ നിന്നുള്ള ഒരു സംഘം ഉടൻ തന്നെ മൗറീഷ്യസ് സന്ദർശിക്കും.
-SK-
(Release ID: 2165688)
Visitor Counter : 2
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada