പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അർബൻ എസ്റ്റൻഷൻ റോഡ്-II ന്റേയും ദ്വാരക അതിവേ​ഗ പാതയുടേയും ഡൽഹി ഭാ​ഗത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസം​ഗം

Posted On: 17 AUG 2025 4:19PM by PIB Thiruvananthpuram

കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, നിതിൻ ഗഡ്കരി ജി, ഹരിയാന മുഖ്യമന്ത്രി നയാബ് സിംഗ് സൈനി ജി, ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിനയ് സക്സേന ജി, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത ജി, കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ, അജയ് തംത ജി, ഹർഷ് മൽഹോത്ര ജി, ഡൽഹിയിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള എം പിമാർ, സന്നിഹിതരായ മന്ത്രിമാർ, മറ്റ് പൊതുപ്രതിനിധികൾ, എന്റെ പ്രിയ സഹോദരീ സഹോദരന്മാരേ,

അതിവേ​ഗ പാതയുടെ പേര് ദ്വാരക എന്നാണ്, ഈ പരിപാടി നടക്കുന്ന സ്ഥലത്തിന്റെ പേര് രോഹിണി എന്നാണ്, ജന്മാഷ്ടമിയുടെ ആനന്ദം, യാദൃശ്ചികമായി ഞാനും ദ്വാരകാധിഷയുടെ നാട്ടിൽ നിന്നുള്ളയാളാണ്, മുഴുവൻ അന്തരീക്ഷവും കൃഷ്ണമയം ആയി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ,

ഈ ഓഗസ്റ്റ് മാസം സ്വാതന്ത്ര്യത്തിന്റെയും വിപ്ലവത്തിന്റെയും നിറങ്ങളാൽ നിറഞ്ഞിരിക്കുന്നു. ഈ സ്വാതന്ത്ര്യോത്സവത്തിനിടയിൽ, രാജ്യ തലസ്ഥാനമായ ഡൽഹി ഇന്ന് രാജ്യത്തെ വികസന വിപ്ലവത്തിന് സാക്ഷ്യം വഹിക്കുകയാണ്. കുറച്ചു കാലം മുമ്പ്, ഡൽഹിക്ക് ദ്വാരക അതിവേ​ഗ പാതയുടേയും അർബൻ എക്സ്റ്റൻഷൻ റോഡിന്റേയും കണക്റ്റിവിറ്റി ലഭിച്ചു. ഇത് ഡൽഹിയിലെയും ഗുരുഗ്രാമിലെയും മുഴുവൻ എൻ സി ആറിലെയും ജനങ്ങളുടെയും സൗകര്യം വർദ്ധിപ്പിക്കും. ഓഫീസിലേക്കും ഫാക്ടറിയിലേക്കും തിരിച്ചുമുള്ള യാത്ര എളുപ്പമാകും, എല്ലാവരുടെയും സമയം ലാഭിക്കും. ബിസിനസ്സ് വിഭാ​ഗത്തിനും നമ്മുടെ കർഷകർക്കും പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കാൻ പോകുന്നു. ഈ ആധുനിക റോഡുകൾക്കും ആധുനിക അടിസ്ഥാന സൗകര്യങ്ങൾക്കും ഡൽഹി-എൻസിആറിലെ എല്ലാ ജനങ്ങളെയും ഞാൻ അഭിനന്ദിക്കുന്നു.

സുഹൃത്തുക്കളേ,

മിനഞ്ഞാന്ന്, ഓഗസ്റ്റ് 15 ന്, ചെങ്കോട്ടയിൽ നിന്ന്, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചും രാജ്യത്തിന്റെ സ്വാശ്രയത്വത്തെക്കുറിച്ചും രാജ്യത്തിന്റെ ആത്മവിശ്വാസത്തെക്കുറിച്ചും ഞാൻ ആത്മവിശ്വാസത്തോടെ സംസാരിച്ചു. ഇന്നത്തെ ഇന്ത്യ എന്താണ് ചിന്തിക്കുന്നത്, അതിന്റെ സ്വപ്നങ്ങൾ എന്തൊക്കെയാണ്, അതിന്റെ പ്രതിജ്ഞകൾ എന്തൊക്കെയാണ്, ഇന്ന് ലോകം മുഴുവൻ ഇതെല്ലാം അനുഭവിക്കുന്നു.

സുഹൃത്തുക്കളേ,

ലോകം ഇന്ത്യയെ നോക്കുമ്പോൾ, വിലയിരുത്തുമ്പോൾ, ആദ്യ നോട്ടം നമ്മുടെ തലസ്ഥാനമായ നമ്മുടെ ഡൽഹിയിലാണ്. അതിനാൽ, വികസ്വര ഇന്ത്യയുടെ തലസ്ഥാനമാണിതെന്ന് എല്ലാവർക്കും തോന്നുന്ന ഒരു വികസന മാതൃകയായി ഡൽഹിയെ മാറ്റണം.

സുഹൃത്തുക്കളേ,

കഴിഞ്ഞ 11 വർഷമായി, കേന്ദ്രത്തിലെ ഭാരതീയ ജനതാ പാർട്ടി ​ഗവൺമെന്റ് ഇതിനായി വിവിധ തലങ്ങളിൽ തുടർച്ചയായി പ്രവർത്തിച്ചിട്ടുണ്ട്. കണക്റ്റിവിറ്റിയുടെ പ്രശ്നം പോലെ. കഴിഞ്ഞ ദശകത്തിൽ ഡൽഹി-എൻസിആറിന്റെ കണക്റ്റിവിറ്റിയിൽ അഭൂതപൂർവമായ പുരോഗതി ഉണ്ടായിട്ടുണ്ട്. ഡൽഹി-എൻസിആർ മെട്രോ ശൃംഖലയുടെ കാര്യത്തിൽ, ആധുനികവും വിശാലവുമായ എക്സ്പ്രസ് വേകൾ ഇവിടെയുണ്ട്, ലോകത്തിലെ ഏറ്റവും വലിയ നെറ്റ്‌വർക്ക് മേഖലകളിൽ ഒന്നാണിത്. നമോ ഭാരത് പോലുള്ള ഒരു ആധുനിക ദ്രുത റെയിൽ സംവിധാനം ഇവിടെയുണ്ട്. അതായത്, കഴിഞ്ഞ 11 വർഷമായി, ഡൽഹി-എൻസിആറിൽ യാത്ര മുമ്പത്തേക്കാൾ എളുപ്പമായി.

സുഹൃത്തുക്കളേ,

ഡൽഹിയെ ഒരു മഹത്തായ നഗരമാക്കാൻ ഞങ്ങൾ ഏറ്റെടുത്ത ദൗത്യം തുടരുകയാണ്. ഇന്നും നാമെല്ലാവരും ഇതിന് സാക്ഷികളാണ്. ദ്വാരക എക്സ്പ്രസ് വേയായാലും അർബൻ എക്സ്റ്റൻഷൻ റോഡായാലും, രണ്ട് റോഡുകളും മികച്ച രീതിയിൽ നിർമ്മിച്ചിട്ടുണ്ട്. പെരിഫറൽ എക്സ്പ്രസ് വേയ്ക്ക് ശേഷം, ഇപ്പോൾ അർബൻ എക്സ്റ്റൻഷൻ റോഡ് ഡൽഹിയെ വളരെയധികം സഹായിക്കും.

സുഹൃത്തുക്കളേ,

അർബൻ എക്സ്റ്റൻഷൻ റോഡിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഡൽഹിയെ മാലിന്യക്കൂമ്പാരങ്ങളിൽ നിന്ന് മോചിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. അർബൻ എക്സ്റ്റൻഷൻ റോഡിന്റെ നിർമ്മാണത്തിൽ ലക്ഷക്കണക്കിന് ടൺ മാലിന്യം ഉപയോഗി
ച്ചു. അതായത്, മാലിന്യക്കൂമ്പാരങ്ങൾ കുറയ്ക്കുന്നതിലൂടെ, ആ മാലിന്യവസ്തുക്കൾ റോഡ് നിർമ്മിക്കാൻ ഉപയോഗിച്ചു, ഇത് ശാസ്ത്രീയമായ രീതിയിലാണ് ചെയ്തത്. ഭൽസ്വ ലാൻഡ്ഫിൽ സൈറ്റ് സമീപത്താണ്. ഇവിടെ താമസിക്കുന്ന കുടുംബങ്ങൾക്ക് ഇത് എത്രത്തോളം പ്രശ്നമാണെന്ന് നമുക്കെല്ലാവർക്കും അറിയാം. ഡൽഹിയിലെ ജനങ്ങളെ അത്തരം എല്ലാ പ്രശ്നങ്ങളിൽ നിന്നും മോചിപ്പിക്കാൻ ഞങ്ങളുടെ സർക്കാർ പ്രവർത്തിക്കുന്നു.

സുഹൃത്തുക്കളേ,

രേഖ ഗുപ്ത ജിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ ബിജെപി ​ഗവൺമെന്റ് യമുന വൃത്തിയാക്കുന്നതിൽ തുടർച്ചയായി ഏർപ്പെട്ടിരിക്കുന്നതിൽ ഞാൻ സന്തോഷിക്കുന്നു. ഇത്രയും കുറഞ്ഞ സമയത്തിനുള്ളിൽ യമുനയിൽ നിന്ന് 16 ലക്ഷം മെട്രിക് ടൺ ചെളി നീക്കം ചെയ്തതായി എന്നോട് പറഞ്ഞു. ഇതുമാത്രമല്ല, വളരെ കുറഞ്ഞ സമയത്തിനുള്ളിൽ ഡൽഹിയിൽ 650 ദേവി ഇലക്ട്രിക് ബസുകൾ നിരത്തിലിറങ്ങി, മാത്രമല്ല, ഭാവിയിൽ ഇലക്ട്രിക് ബസുകൾ രണ്ടായിരത്തോളം കടക്കും. ഇത് ഗ്രീൻ ഡൽഹി-ക്ലീൻ ഡൽഹി എന്ന മന്ത്രത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.

സുഹൃത്തുക്കളേ,

വർഷങ്ങൾക്ക് ശേഷം, തലസ്ഥാനമായ ഡൽഹിയിൽ ബിജെപി ​ഗവൺമെന്റ് രൂപീകരിച്ചു. നമ്മൾ വളരെക്കാലം അധികാരത്തിലിരുന്നില്ല, മുൻ ​ഗവൺമെന്റുകൾ ഡൽഹിയെ എങ്ങനെ നശിപ്പിച്ചു, ഡൽഹിയെ അത്തരമൊരു കുഴിയിലേക്ക് തള്ളിവിട്ടത് എങ്ങനെയെന്ന് നമുക്ക് കാണാൻ കഴിയും, വളരെക്കാലമായി വർദ്ധിച്ചുവരുന്ന പ്രശ്‌നങ്ങളിൽ നിന്ന് ഡൽഹിയെ കരകയറ്റാൻ പുതിയ ബിജെപി ​ഗവൺമെന്റിന് എത്ര ബുദ്ധിമുട്ടാണെന്ന് എനിക്കറിയാം. ആദ്യം, കുഴി നികത്തുന്നതിന് ഊർജ്ജം ചെലവഴിക്കും, തുടർന്ന് വളരെ പ്രയാസത്തോടെ ചില പ്രവർത്തനങ്ങൾ ദൃശ്യമാകും. എന്നാൽ ഡൽഹിയിൽ നിങ്ങൾ തിരഞ്ഞെടുത്ത ടീം കഠിനാധ്വാനം ചെയ്ത് കഴിഞ്ഞ നിരവധി പതിറ്റാണ്ടുകളായി ഡൽഹി നേരിടുന്ന പ്രശ്‌നങ്ങളിൽ നിന്ന് ഡൽഹിയെ കരകയറ്റുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുഹൃത്തുക്കളേ,

ഡൽഹി, ഹരിയാന, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ എല്ലായിടത്തും ഒരു ബിജെപി ​ഗവൺമെന്റ് ഉള്ളപ്പോൾ ഈ യാദൃശ്ചികത ഇതാദ്യമായാണ് സംഭവിച്ചത്. ഈ മുഴുവൻ മേഖലയും ബിജെപിയെ, നമ്മളെയെല്ലാ എത്രമാത്രം അനുഗ്രഹിച്ചുവെന്ന് ഇത് കാണിക്കുന്നു, അതിനാൽ, നമ്മുടെ ഉത്തരവാദിത്തം മനസ്സിലാക്കിക്കൊണ്ട്, ഡൽഹി-എൻസിആറിന്റെ വികസനത്തിൽ ഞങ്ങൾ ഏർപ്പെട്ടിരിക്കുന്നു. എന്നിരുന്നാലും, ജനങ്ങളുടെ ഈ അനുഗ്രഹം ഇപ്പോഴും ദഹിക്കാൻ കഴിയാത്ത ചില രാഷ്ട്രീയ പാർട്ടികളുണ്ട്. ജനങ്ങളുടെ വിശ്വാസത്തിൽ നിന്നും അടിസ്ഥാന യാഥാർത്ഥ്യത്തിൽ നിന്നും അവർ വളരെ വിച്ഛേദിക്കപ്പെട്ടിരിക്കുന്നു; അവർ വളരെ അകലെ പോയിരിക്കുന്നു. ഡൽഹിയിലെയും ഹരിയാനയിലെയും ജനങ്ങളെ പരസ്പരം എതിർക്കാനും അവർക്കിടയിൽ ശത്രുത സൃഷ്ടിക്കാനും ഏതാനും മാസങ്ങൾക്ക് മുമ്പ് ഗൂഢാലോചനകൾ നടത്തിയതെങ്ങനെയെന്ന് നിങ്ങൾ ഓർക്കുന്നുണ്ടാകും. ഹരിയാനയിലെ ജനങ്ങൾ ഡൽഹിയിലെ വെള്ളത്തിൽ വിഷം കലർത്തുകയാണെന്ന് പോലും പറയപ്പെട്ടു. ഡൽഹിയും മുഴുവൻ എൻ സി ആറും അത്തരം നെഗറ്റീവ് രാഷ്ട്രീയത്തിൽ നിന്ന് മോചിതരായി. ഇപ്പോൾ നമ്മൾ എൻസിആറിനെ പരിവർത്തനം ചെയ്യാനുള്ള ദൃഢനിശ്ചയത്തോടെ മുന്നോട്ട് പോകുകയാണ്. ഞങ്ങൾ അത് ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. 

സുഹൃത്തുക്കളേ,

നല്ല ഭരണം എന്നത് ബിജെപി ​ഗവൺമെന്റുകളുടെ സവിശേഷതയാണ്. ബിജെപി ​ഗവൺമെന്റുകളെ സംബന്ധിച്ചിടത്തോളം പൊതുജനങ്ങളാണ് പരമോന്നതർ. നിങ്ങളാണ് ഞങ്ങളുടെ ഹൈക്കമാൻഡ്; ജനങ്ങളുടെ ജീവിതം എളുപ്പമാക്കുക എന്നതാണ് ഞങ്ങളുടെ നിരന്തരമായ ശ്രമം. ഇത് ഞങ്ങളുടെ നയങ്ങളിൽ പ്രതിഫലിക്കുന്നു, ഞങ്ങളുടെ തീരുമാനങ്ങളിൽ ഇത് ദൃശ്യമാണ്. ഖർച്ചി-പാർച്ചിയില്ലാതെ (കുറച്ച് പണമോ മറ്റ് ആനുകൂല്യങ്ങളോ നൽകാതെ) ഒരു നിയമനം പോലും ലഭിക്കാൻ ബുദ്ധിമുട്ടായിരുന്ന ഒരു കാലം കോൺഗ്രസ് ഹരിയാന ഭരിച്ചിരുന്നു. എന്നാൽ ഹരിയാനയിൽ, ബിജെപി ​ഗവൺമെന്റ് പൂർണ്ണ സുതാര്യതയോടെ ലക്ഷക്കണക്കിന് യുവാക്കൾക്ക് ​ഗവൺമെന്റ് ജോലികൾ നൽകിയിട്ടുണ്ട്. നയാബ് സിംഗ് സൈനി ജിയുടെ നേതൃത്വത്തിൽ ഈ പ്രക്രിയ തുടരുകയാണ്.

സുഹൃത്തുക്കളേ,

ഡൽഹിയിലും, ചേരികളിൽ താമസിച്ചിരുന്നവർക്ക്, സ്വന്തമായി വീടില്ലാത്തവർക്ക് കോൺക്രീറ്റ് വീടുകൾ ലഭിക്കുന്നു. വൈദ്യുതി, വെള്ളം, ഗ്യാസ് കണക്ഷൻ എന്നിവയില്ലാത്തിടത്ത്, ഈ സൗകര്യങ്ങളെല്ലാം അവിടെ നൽകുന്നുണ്ട്. രാജ്യത്തെ കുറിച്ച് പറയുകയാണെങ്കിൽ, കഴിഞ്ഞ 11 വർഷത്തിനുള്ളിൽ, രാജ്യത്ത് റെക്കോർഡ് റോഡുകൾ നിർമ്മിക്കപ്പെട്ടു, നമ്മുടെ റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കപ്പെടുന്നു. വന്ദേ ഭാരത് പോലുള്ള ആധുനിക ട്രെയിനുകൾ നമ്മെ അഭിമാനഭരിതരാക്കുന്നു. ചെറിയ നഗരങ്ങളിലാണ് വിമാനത്താവളങ്ങൾ നിർമ്മിക്കുന്നത്. എൻ‌സി‌ആറിൽ എത്ര വിമാനത്താവളങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്ന് നോക്കൂ. ഇപ്പോൾ ഹിൻഡൺ വിമാനത്താവളത്തിൽ നിന്നും പല നഗരങ്ങളിലേക്കും വിമാനങ്ങൾ പോകാൻ തുടങ്ങിയിരിക്കുന്നു. നോയിഡയിലെ വിമാനത്താവളവും വളരെ വേഗം തയ്യാറാകും.

സുഹൃത്തുക്കളേ, 

കഴിഞ്ഞ ദശകത്തിൽ രാജ്യം അതിന്റെ പഴയ രീതികൾ മാറ്റിയപ്പോൾ മാത്രമാണ് ഇത് സാധ്യമായത്. രാജ്യത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ നിലവാരം, അത് നിർമ്മിക്കേണ്ട വേഗത, മുൻകാലങ്ങളിൽ സംഭവിച്ചില്ല. ഇപ്പോൾ നമുക്ക് കിഴക്കൻ, പടിഞ്ഞാറൻ പെരിഫറൽ എക്സ്പ്രസ് വേ ഉണ്ട്. ഡൽഹി-എൻ‌സി‌ആറിന് ഇതിന്റെ ആവശ്യകത പതിറ്റാണ്ടുകളായി അനുഭവപ്പെട്ടിരുന്നു. യുപി‌എ ​ഗവൺമെന്റിന്റെ കാലത്ത്, ഇതുസംബന്ധിച്ച ഫയലുകൾ നീങ്ങാൻ തുടങ്ങി. എന്നാൽ നിങ്ങൾ ഞങ്ങൾക്ക് സേവനം ചെയ്യാൻ അവസരം നൽകിയപ്പോഴാണ് പ്രവൃത്തി ആരംഭിച്ചത്. കേന്ദ്രത്തിലും ഹരിയാനയിലും ബിജെപി ​ഗവൺമെന്റുകൾ രൂപീകരിച്ചപ്പോൾ. ഇന്ന് ഈ റോഡുകൾ വളരെ അഭിമാനത്തോടെ സേവനങ്ങൾ നൽകുന്നു.

സുഹൃത്തുക്കളേ,

വികസന പദ്ധതികളോടുള്ള ഈ നിസ്സംഗതയുടെ സാഹചര്യം ഡൽഹി-എൻ‌സി‌ആറിൽ മാത്രമല്ല, മുഴുവൻ രാജ്യത്തും ഉണ്ടായിരുന്നു. ഒന്നാമതായി, അടിസ്ഥാന സൗകര്യങ്ങൾക്കായുള്ള ബജറ്റ് മുമ്പ് വളരെ കുറവായിരുന്നു, അനുവദിച്ച പദ്ധതികൾ പോലും വർഷങ്ങളായി പൂർത്തിയാക്കിയിരുന്നില്ല. കഴിഞ്ഞ 11 വർഷത്തിനിടയിൽ, അടിസ്ഥാന സൗകര്യ ബജറ്റ് ഞങ്ങൾ 6 മടങ്ങ് വർദ്ധിപ്പിച്ചു. ഇപ്പോൾ പദ്ധതികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിലാണ് ഊന്നൽ നൽകുന്നത്. അതുകൊണ്ടാണ് ഇന്ന് ദ്വാരക അതിവേ​ഗ പാത പോലുള്ള പദ്ധതികൾ പൂർത്തീകരിക്കുന്നത്.

സഹോദരീ സഹോദരന്മാരേ,

ഈ പണം മുഴുവൻ നിക്ഷേപിക്കുന്നതിലൂടെ, സൗകര്യങ്ങൾ സൃഷ്ടിക്കപ്പെടുക മാത്രമല്ല, ഈ പദ്ധതികൾ ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇത്രയധികം നിർമ്മാണം നടക്കുമ്പോൾ, തൊഴിലാളികൾ മുതൽ എഞ്ചിനീയർമാർ വരെ ലക്ഷക്കണക്കിന് ആളുകൾക്ക് തൊഴിൽ ലഭിക്കുന്നു. ഉപയോഗിക്കുന്ന നിർമ്മാണ സാമഗ്രികളുമായി ബന്ധപ്പെട്ട ഫാക്ടറികളിലും കടകളിലും തൊഴിലവസരങ്ങൾ വർദ്ധിക്കുന്നു. ഗതാഗതത്തിലും ലോജിസ്റ്റിക്സിലും തൊഴിൽ സൃഷ്ടിക്കപ്പെടുന്നു.

സുഹൃത്തുക്കളേ,

ദീർഘകാലം ​ഗവൺമെന്റുകളെ ഭരിക്കുന്നവർക്ക്, ഏറ്റവും വലിയ ലക്ഷ്യം ജനങ്ങളെ ഭരിക്കുക എന്നതായിരുന്നു. ജനങ്ങളുടെ ജീവിതത്തിൽ ​ഗവൺമെന്റിന്റെ സമ്മർദ്ദവും ഇടപെടലും അവസാനിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ശ്രമം. ഡൽഹിയിൽ നേരത്തെ സ്ഥിതി എന്തായിരുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണം ഞാൻ നിങ്ങൾക്ക് തരാം. ഇത് കേൾക്കുമ്പോൾ നിങ്ങൾ ഞെട്ടിപ്പോകും. ഡൽഹിയിലെ നമ്മുടെ സ്വച്ഛതാ മിത്രങ്ങൾ, ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സഹപ്രവർത്തകർ, അവരെല്ലാം ഡൽഹിയിൽ വളരെ വലിയ ഉത്തരവാദിത്തം വഹിക്കുന്നു. രാവിലെ ഉണരുമ്പോൾ തന്നെ നമ്മൾ ആദ്യം അവരോട് നന്ദി പറയണം. എന്നാൽ മുൻ ​ഗവൺമെന്റുകൾ ഈ ആളുകളെ അവരുടെ അടിമകളായി കണക്കാക്കിയിരുന്നു. ഞാൻ സംസാരിക്കുന്നത് എന്റെ ഈ ചെറിയ ശുചീകരണ സഹോദരന്മാരെക്കുറിച്ചാണ്. ഭരണഘടന തലയിൽ കെട്ടി നൃത്തം ചെയ്യുന്ന ഈ ആളുകൾ, ഭരണഘടനയെ അവർ എങ്ങനെ തകർത്തു, ബാബാ സാഹിബിന്റെ വികാരങ്ങളെ അവർ എങ്ങനെ വഞ്ചിച്ചു, ഇന്ന് ഞാൻ നിങ്ങളോട് ആ സത്യം പറയാൻ പോകുന്നു. ഞാൻ പറയുന്നത് കേട്ട് നിങ്ങൾ സ്തബ്ധരാകും. ഡൽഹിയിൽ ശുചിത്വ തൊഴിലാളികളായി ജോലി ചെയ്യുന്ന എന്റെ സഹോദരീ സഹോദരന്മാർക്ക്, ഈ രാജ്യത്ത്, ഡൽഹിയിൽ അവർക്ക് അപകടകരമായ ഒരു നിയമം ഉണ്ടായിരുന്നു. ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ ആക്ടിൽ ഒരു കാര്യം എഴുതിയിട്ടുണ്ട്, ഒരു ശുചിത്വ തൊഴിലാളി അറിയിക്കാതെ ജോലിക്ക് വന്നില്ലെങ്കിൽ, അവനെ ഒരു മാസം ജയിലിൽ അടയ്ക്കാം. നിങ്ങൾ എന്നോട് പറയൂ, സ്വയം ചിന്തിക്കൂ, ശുചീകരണ തൊഴിലാളികളെക്കുറിച്ച് ഈ ആളുകൾ എന്താണ് ചിന്തിച്ചതെന്ന്. ഒരു ചെറിയ തെറ്റിന് നിങ്ങൾ അവരെ ജയിലിലടക്കുമോ? ഇന്ന് സാമൂഹിക നീതിയെക്കുറിച്ച് വലിയ തോതിൽ സംസാരിക്കുന്നവർ രാജ്യത്ത് അത്തരം നിരവധി നിയമങ്ങളും നിയമങ്ങളും നിലനിർത്തിയിരുന്നു. അത്തരം തെറ്റായ നിയമങ്ങൾ തിരയുകയും പുറത്തു കൊണ്ടു വരികയും ഇല്ലാതാക്കുകയും ചെയ്യുന്നത് മോദിയാണ്. നമ്മുടെ ​ഗവൺമെന്റ് ഇതിനകം നൂറുകണക്കിന് അത്തരം നിയമങ്ങൾ നിർത്തലാക്കിയിട്ടുണ്ട്, ഈ പ്രചാരണം തുടരുകയാണ്.

സുഹൃത്തുക്കളേ,

ഞങ്ങളെ സംബന്ധിച്ചിടത്തോളം, പരിഷ്കരണം എന്നാൽ സദ്ഭരണത്തിന്റെ വളർച്ചയാണ്. അതിനാൽ, ഞങ്ങൾ നിരന്തരം പരിഷ്കരണത്തിന് ഊന്നൽ നൽകുന്നു. വരും കാലങ്ങളിൽ, ജീവിതവും ബിസിനസും എല്ലാം എളുപ്പമാക്കുന്നതിന് ഞങ്ങൾ നിരവധി വലിയ പരിഷ്കാരങ്ങൾ ചെയ്യാൻ പോകുന്നു.

സുഹൃത്തുക്കളേ,

ഈ ക്രമത്തിൽ, ജിഎസ്ടിയിൽ അടുത്ത തലമുറ പരിഷ്കരണം സംഭവിക്കാൻ പോകുന്നു. ഈ ദീപാവലിയിൽ, ജിഎസ്ടി പരിഷ്കരണത്തിൽ നിന്ന് നാട്ടുകാർക്ക് ഇരട്ടി ബോണസ് ലഭിക്കാൻ പോകുന്നു. അതിന്റെ പൂർണ്ണ ഫോർമാറ്റ് ഞങ്ങൾ സംസ്ഥാനങ്ങൾക്ക് അയച്ചിട്ടുണ്ട്. ഇന്ത്യാ ഗവൺമെന്റിന്റെ ഈ സംരംഭവുമായി എല്ലാ സംസ്ഥാനങ്ങളും സഹകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഈ ദീപാവലി കൂടുതൽ ഗംഭീരമാക്കുന്നതിന് ഞങ്ങൾ ഈ പ്രക്രിയ എത്രയും വേഗം പൂർത്തിയാക്കും. ജിഎസ്ടി കൂടുതൽ ലളിതമാക്കാനും നികുതി നിരക്കുകൾ പരിഷ്കരിക്കാനുമാണ് ഞങ്ങളുടെ ശ്രമം. ഓരോ കുടുംബവും, ദരിദ്രരും, മധ്യവർഗവും, എല്ലാ ചെറുകിട, വൻകിട സംരംഭകരും, എല്ലാ വ്യാപാരികളും ബിസിനസുകാരും ഇതിൽ നിന്ന് പ്രയോജനം നേടും.

സുഹൃത്തുക്കളേ,

ഇന്ത്യയുടെ ഏറ്റവും വലിയ ശക്തി നമ്മുടെ പുരാതന സംസ്കാരമാണ്, നമ്മുടെ പുരാതന പൈതൃകമാണ്. ഈ സാംസ്കാരിക പൈതൃകത്തിന് ഒരു ജീവിത തത്വശാസ്ത്രമുണ്ട്, ഒരു ജീവിക്കുന്ന തത്ത്വശാസ്ത്രമുണ്ട്, ഈ ജീവിത തത്വശാസ്ത്രത്തിൽ നമുക്ക് ചക്രധാരി മോഹനെയും ചർക്കധാരി മോഹനെയും അറിയാൻ കഴിയും. കാലാകാലങ്ങളിൽ, ചക്രധാരി മോഹൻ മുതൽ ചർക്കധാരി മോഹൻ വരെ നമുക്ക് രണ്ടും അനുഭവപ്പെടാറുണ്ട്. ചക്രധാരി മോഹൻ എന്നാൽ സുദർശന ചക്ര വാഹകനായ ശ്രീകൃഷ്ണൻ എന്നാണ് അർത്ഥമാക്കുന്നത്, അദ്ദേഹം ജനങ്ങളെ സുദർശന ചക്രത്തിന്റെ ശക്തി അനുഭവിപ്പിച്ചു, ചർക്ക നൂൽക്കുന്നതിലൂടെ സ്വദേശിയുടെ ശക്തി അനുഭവിപ്പിച്ചു. ചർക്കധാരി മോഹൻ എന്നാൽ മഹാത്മാഗാന്ധി എന്നാണ് അർത്ഥമാക്കുന്നത്.

സുഹൃത്തുക്കളേ,

ഇന്ത്യയെ ശാക്തീകരിക്കാൻ, ചക്രധാരി മോഹനിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നാം മുന്നോട്ട് പോകണം, ഇന്ത്യയെ സ്വയംപര്യാപ്തമാക്കാൻ, ചർക്കധാരി മോഹനന്റെ പാത പിന്തുടരണം. വോക്കൽ ഫോർ ലോക്കൽ നമ്മുടെ ജീവിത മന്ത്രമാക്കണം.

സുഹൃത്തുക്കളേ,

ഈ ദൗത്യം ഞങ്ങൾക്ക് ബുദ്ധിമുട്ടുള്ള കാര്യമല്ല. നമ്മൾ ഒരു പ്രതിജ്ഞ എടുത്തപ്പോഴെല്ലാം, നമ്മൾ അത് ചെയ്തിട്ടുണ്ട്. ഖാദിയുടെ ഒരു ചെറിയ ഉദാഹരണം ഞാൻ നിങ്ങൾക്ക് തരാം, ഖാദി വംശനാശത്തിന്റെ വക്കിലെത്തി, അതിനെക്കുറിച്ച് ചോദിക്കാൻ ആരുമുണ്ടായിരുന്നില്ല, നിങ്ങൾ എനിക്ക് സേവിക്കാൻ അവസരം നൽകിയപ്പോൾ, ഞാൻ രാജ്യത്തോട് അഭ്യർത്ഥിച്ചു, രാജ്യം ഒരു പ്രതിജ്ഞ എടുത്തു, അതിന്റെ ഫലവും കണ്ടു. ഒരു ദശാബ്ദത്തിനുള്ളിൽ ഖാദി വിൽപ്പന ഏകദേശം 7 മടങ്ങ് വർദ്ധിച്ചു. 'വോക്കൽ ഫോർ ലോക്കൽ' എന്ന മന്ത്രത്തോടെയാണ് രാജ്യത്തെ ജനങ്ങൾ ഖാദിയെ സ്വീകരിച്ചിരിക്കുന്നത്. അതുപോലെ, മെയ്ഡ് ഇൻ ഇന്ത്യ ഫോണുകളിലും രാജ്യം വിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. 11 വർഷം മുമ്പ്, നമുക്ക് ആവശ്യമായ മിക്ക ഫോണുകളും നമ്മൾ ഇറക്കുമതി ചെയ്തിരുന്നു. ഇന്ന്, മിക്ക ഇന്ത്യക്കാരും മെയ്ഡ് ഇൻ ഇന്ത്യ ഫോണുകളാണ് ഉപയോഗിക്കുന്നത്. ഇന്ന് നമ്മൾ എല്ലാ വർഷവും 30-35 കോടി മൊബൈൽ ഫോണുകൾ നിർമ്മിക്കുന്നു, 30-35 കോടി, 30-35 കോടി മൊബൈൽ ഫോണുകൾ, അവ കയറ്റുമതിയും ചെയ്യുന്നു.

സുഹൃത്തുക്കളേ,

നമ്മുടെ മെയ്ഡ് ഇൻ ഇന്ത്യ, നമ്മുടെ യുപിഐ, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ റിയൽ ടൈം ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായി മാറിയിരിക്കുന്നു, ലോകത്തിലെ ഏറ്റവും വലുത്. റെയിൽവേ കോച്ചുകളായാലും ഇന്ത്യയിൽ നിർമ്മിച്ച ലോക്കോമോട്ടീവുകളായാലും, ലോകത്തിലെ മറ്റ് രാജ്യങ്ങളിലും ഇപ്പോൾ അവയുടെ ആവശ്യം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

സുഹൃത്തുക്കളേ,

റോഡ് അടിസ്ഥാന സൗകര്യങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ, ഇന്ത്യ ഒരു ഗതി ശക്തി പ്ലാറ്റ്‌ഫോം സൃഷ്ടിച്ചിട്ടുണ്ട്, അതിന് 1600 ലെയറുകളും ആയിരത്തി അറുനൂറ് ലെയറുകളും ഡാറ്റയും ഉണ്ട്, ഏതൊരു പദ്ധതിയും ഏതൊക്കെ തരത്തിലുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകേണ്ടിവരും, ഏതൊക്കെ നിയമങ്ങൾ പാലിക്കേണ്ടിവരും, അത് വന്യജീവികളായാലും വനമായാലും, അത് ഒരു നദിയായാലും ഒരു അഴുക്കുചാലായാലും, ഇതെല്ലാം മിനിറ്റുകൾക്കുള്ളിൽ കണ്ടെത്തുകയും പദ്ധതികൾ വേഗത്തിൽ മുന്നോട്ട് പോകുകയും ചെയ്യുന്നു. ഇന്ന്, ഗതി ശക്തിയുടെ ഒരു പ്രത്യേക സർവകലാശാല സൃഷ്ടിക്കപ്പെട്ടു, ഗതി ശക്തി രാജ്യത്തിന്റെ പുരോഗതിക്ക് വളരെ ശക്തമായ ഒരു പാതയായി മാറിയിരിക്കുന്നു.

സുഹൃത്തുക്കളേ,

ഒരു പതിറ്റാണ്ട് മുമ്പ് വരെ നമ്മൾ വിദേശത്ത് നിന്ന് പോലും കളിപ്പാട്ടങ്ങൾ ഇറക്കുമതി ചെയ്യാറുണ്ടായിരുന്നു. എന്നാൽ നമ്മൾ ഇന്ത്യക്കാർ വോക്കൽ ഫോർ ലോക്കൽ ആയിരിക്കുമെന്ന് പ്രതിജ്ഞയെടുത്തപ്പോൾ, ഇന്ത്യയിൽ കളിപ്പാട്ടങ്ങൾ വലിയ അളവിൽ നിർമ്മിക്കാൻ തുടങ്ങി എന്ന് മാത്രമല്ല, ഇന്ന് ലോകത്തിലെ 100-ലധികം രാജ്യങ്ങളിലേക്ക് കളിപ്പാട്ടങ്ങൾ കയറ്റുമതി ചെയ്യാനും തുടങ്ങിയിരിക്കുന്നു.

സുഹൃത്തുക്കളേ,

അതിനാൽ, എല്ലാ നാട്ടുകാരേ, ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങളിൽ വിശ്വസിക്കണമെന്ന് ഞാൻ നിങ്ങളോട് വീണ്ടും അഭ്യർത്ഥിക്കുന്നു. നിങ്ങൾ ഒരു ഇന്ത്യക്കാരനാണെങ്കിൽ, ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ മാത്രം വാങ്ങുക, ഇപ്പോൾ ഉത്സവകാലം ആരംഭിച്ചിരിക്കുന്നു. നിങ്ങളുടെ പ്രാദേശിക ഉൽപ്പന്നങ്ങളുടെ സന്തോഷം നിങ്ങളുടെ പ്രിയപ്പെട്ടവരുമായി പങ്കിടുക, നിങ്ങൾ തീരുമാനിക്കുക, ഇന്ത്യയിൽ നിർമ്മിച്ചതും ഇന്ത്യക്കാർ നിർമ്മിച്ചതുമായ സമ്മാനങ്ങൾ നിങ്ങൾ നൽകണം.

സുഹൃത്തുക്കളേ,

ഇന്ന്, ബിസിനസ്സ് സമൂഹത്തോടും കടയുടമകളോടും ഞാൻ ഒരു കാര്യം പറയാൻ ആഗ്രഹിക്കുന്നു; എപ്പോഴെങ്കിലും, നിങ്ങൾ വിദേശത്ത് നിർമ്മിച്ച സാധനങ്ങൾ വിറ്റിരിക്കാം, അങ്ങനെ നിങ്ങൾക്ക് കുറച്ചുകൂടി ലാഭം ലഭിക്കുമെന്ന് നിങ്ങൾ കരുതിയിരിക്കാം. ഇപ്പോൾ നിങ്ങൾ ചെയ്തതെല്ലാം പൂർത്തിയായി, പക്ഷേ ഇപ്പോൾ നിങ്ങളും വോക്കൽ ഫോർ ലോക്കൽ എന്ന മന്ത്രത്തിൽ എന്നെ പിന്തുണയ്ക്കണം. നിങ്ങളുടെ ഈ ഒരു ചുവടുവയ്പ്പ് രാജ്യത്തിന് മാത്രമല്ല, നിങ്ങളുടെ കുടുംബത്തിനും കുട്ടികൾക്കും ഗുണം ചെയ്യും. നിങ്ങൾ വിൽക്കുന്ന ഓരോ ഇനവും രാജ്യത്തെ ഏതെങ്കിലും തൊഴിലാളികൾക്കോ ദരിദ്രർക്കോ പ്രയോജനപ്പെടും. നിങ്ങൾ വിൽക്കുന്ന എല്ലാത്തിനും പണം ഇന്ത്യയിൽ തന്നെ തുടരുകയും ചില ഇന്ത്യക്കാർക്ക് നൽകുകയും ചെയ്യും. അതായത് ഇത് ഇന്ത്യക്കാരുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യും, അതിനാൽ പൂർണ്ണ അഭിമാനത്തോടെ ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽക്കാൻ നിങ്ങളോട് ഞാൻ അഭ്യർത്ഥിക്കുന്നു.

സുഹൃത്തുക്കളേ,

ഇന്ന്, ഇന്ത്യയുടെ ഭൂതകാലത്തെയും ഭാവിയെയും ഒന്നിപ്പിക്കുന്ന ഒരു തലസ്ഥാനമായി ഡൽഹി മാറുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, രാജ്യത്തിന് ഒരു പുതിയ സെൻട്രൽ സെക്രട്ടേറിയറ്റ്, കർത്തവ്യ ഭവൻ ലഭിച്ചു. ഒരു പുതിയ പാർലമെന്റ് നിർമ്മിക്കപ്പെട്ടു. കർത്തവ്യ പാത പുതിയ രൂപത്തിൽ നമ്മുടെ മുന്നിലുണ്ട്. ഭാരത് മണ്ഡപം, യശോഭൂമി തുടങ്ങിയ ആധുനിക കോൺഫറൻസ് സെന്ററുകൾ ഇന്ന് ഡൽഹിയുടെ മഹത്വം വർദ്ധിപ്പിക്കുന്നു. ഇവ ഡൽഹിയെ വാണിജ്യത്തിനും വ്യാപാരത്തിനും മികച്ച സ്ഥലമാക്കി മാറ്റുന്നു. ഈ എല്ലാവരുടെയും ശക്തിയും പ്രചോദനവും ഉപയോഗിച്ച്, നമ്മുടെ ഡൽഹി ലോകത്തിലെ ഏറ്റവും മികച്ച തലസ്ഥാനമായി ഉയർന്നുവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ വികസന പ്രവർത്തനങ്ങൾക്ക് ഒരിക്കൽ കൂടി ആശംസകളോടെ, ഡൽഹി, ഹരിയാന, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾക്കും വികസിക്കാൻ പോകുന്ന മുഴുവൻ മേഖലയ്ക്കും എന്റെ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു. നിങ്ങൾക്കെല്ലാവർക്കും വളരെ നന്ദി!

 

-SK-


(Release ID: 2158698) Visitor Counter : 12