പ്രധാനമന്ത്രിയുടെ ഓഫീസ്
79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ അഭിസംബോധന നമ്മുടെ രാജ്യത്തിന്റെ കൂട്ടായ പുരോഗതിയെയും മുന്നിലുള്ള അവസരങ്ങളെയും എടുത്തുകാട്ടുന്നു: പ്രധാനമന്ത്രി
Posted On:
14 AUG 2025 8:27PM by PIB Thiruvananthpuram
79-ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചു രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു നടത്തിയ ചിന്തോദ്ദീപകമായ അഭിസംബോധന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പങ്കുവച്ചു. നമ്മുടെ രാജ്യത്തിന്റെ കൂട്ടായ പുരോഗതിയെയും മുന്നിലുള്ള അവസരങ്ങളെയും ഉയർത്തിക്കാട്ടുന്നതാണ് അഭിസംബോധനയെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, രാഷ്ട്രനിർമാണത്തിനു സംഭാവനയേകാൻ ഓരോ പൗരനോടുമുള്ള ആഹ്വാനം ഇതിലുണ്ടെന്നും ചൂണ്ടിക്കാട്ടി.
വ്യത്യസ്ത എക്സ് പോസ്റ്റുകളിൽ അദ്ദേഹം കുറിച്ചതിങ്ങനെ:
“നമ്മുടെ സ്വാതന്ത്ര്യദിനത്തിന്റെ പൂർവസന്ധ്യയിൽ, രാഷ്ട്രപതിജി ചിന്തോദ്ദീപകമായ അഭിസംബോധന നടത്തി. അതിൽ നമ്മുടെ രാജ്യത്തിന്റെ കൂട്ടായ പുരോഗതിയെയും മുന്നിലുള്ള അവസരങ്ങളെയും അവർ എടുത്തുകാട്ടി. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വഴിയൊരുക്കിയ ത്യാഗങ്ങളെക്കുറിച്ചു നമ്മെ ഓർമിപ്പിച്ച അവർ, രാഷ്ട്രനിർമാണത്തിനു സംഭാവനയേകാൻ ഓരോ പൗരനോടും ആഹ്വാനം ചെയ്തു.
@rashtrapatibhvn”
“स्वतंत्रता दिवस की पूर्व संध्या पर माननीय राष्ट्रपति जी ने अपने संबोधन में बहुत ही महत्वपूर्ण बातें कही हैं। इसमें उन्होंने सामूहिक प्रयासों से भारत की प्रगति और भविष्य के अवसरों पर विशेष रूप से प्रकाश डाला है। राष्ट्रपति जी ने हमें उन बलिदानों की याद दिलाई, जिनसे देश की आजादी का सपना साकार हुआ। इसके साथ ही उन्होंने देशवासियों से राष्ट्र-निर्माण में बढ़-चढ़कर भागीदारी का आग्रह भी किया है।
@rashtrapatibhvn
-SK-
(Release ID: 2156652)