പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരോട് പ്രധാനമന്ത്രി ഐക്യദാർഢ്യം പ്രകടിപ്പിച്ചു; സാധ്യമായ എല്ലാ സഹായവും ഉറപ്പുനൽകി

Posted On: 14 AUG 2025 4:50PM by PIB Thiruvananthpuram

ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിലും തുടർന്നുള്ള വെള്ളപ്പൊക്കത്തിലും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ആശങ്ക പ്രകടിപ്പിച്ചു. ദുരന്തബാധിതർക്ക് സമയബന്ധിതമായി സഹായം എത്തിക്കാൻ  എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് അദ്ദേഹം ഉറപ്പ് നൽകി.

എക്സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചു:

“ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തിലും വെള്ളപ്പൊക്കത്തിലും ദുരിതമനുഭവിക്കുന്നവരോടൊപ്പമാണ്  എന്റെ ചിന്തകളും പ്രാർത്ഥനകളും. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനങ്ങളും ദുരിതാശ്വാസ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ആവശ്യമുള്ളവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകും.”

 

-SK-

(Release ID: 2156462)