പ്രധാനമന്ത്രിയുടെ ഓഫീസ്
വിഭജന ഭീതി അനുസ്മരണ ദിനത്തിൽ, വിഭജനം ബാധിച്ചവരുടെ മനക്കരുത്തിനും ധൈര്യത്തിനും ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
Posted On:
14 AUG 2025 8:52AM by PIB Thiruvananthpuram
ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദാരുണമായ അധ്യായങ്ങളിലൊന്നിൽ എണ്ണമറ്റ ആളുകൾ അനുഭവിച്ച വലിയ പ്രക്ഷുബ്ധതയും വേദനയും ആദരപൂർവ്വം അനുസ്മരിച്ചുകൊണ്ട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് വിഭജന ഭീതി അനുസ്മരണ ദിനം ആചരിച്ചു. സങ്കൽപ്പിക്കാനാവാത്ത നഷ്ടത്തെ നേരിടാനും ജീവിതം പുനർനിർമ്മിക്കാനുള്ള ശക്തി കണ്ടെത്താനുമുള്ള അവരുടെ കഴിവ് അംഗീകരിച്ചു കൊണ്ട്, വിഭജനം ബാധിച്ചവരുടെ മനക്കരുത്തിനും ധൈര്യത്തിനും പ്രധാനമന്ത്രി ഹൃദയംഗമമായ ശ്രദ്ധാഞ്ജലി അർപ്പിച്ചു,
X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം കുറിച്ചു:
“നമ്മുടെ ചരിത്രത്തിലെ ദാരുണമായ ആ അധ്യായത്തിൽ എണ്ണമറ്റ ആളുകൾ അനുഭവിച്ച പ്രക്ഷുബ്ധതയും വേദനയെയും അനുസ്മരിച്ചുകൊണ്ടാണ് ഇന്ത്യ #PartitionHorrorsRemembranceDay ആചരിക്കുന്നത്. സഹിക്കാൻ കഴിയാത്ത നഷ്ടങ്ങളെ മറന്നു പുതിയ ഒരു ജീവിതം ആരംഭിക്കാനുള്ള ശക്തി കണ്ടെത്തിയ അവരുടെ കഴിവിനേയും അവരുടെ മനക്കരുത്തിനേയും ആദരിക്കാനുള്ള ദിനം കൂടിയാണിത്. ദുരിതബാധിതരിൽ പലരും ജീവിതം പുനർനിർമ്മിക്കുകയും ശ്രദ്ധേയമായ നാഴികക്കല്ലുകൾ കൈവരിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തെ ഏവരേയും ചേർത്ത് നിർത്തുന്ന ഐക്യത്തെ ശക്തിപ്പെടുത്താനുള്ള നമ്മുടെ ഉത്തരവാദിത്തത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം.”
भारत आज विभाजन विभीषिका स्मृति दिवस के माध्यम से देश के बंटवारे की त्रासदी को याद कर रहा है। यह हमारे इतिहास के उस दुखद अध्याय के दौरान असंख्य लोगों द्वारा झेले गए दुख और पीड़ा को स्मरण करने का दिन है। यह दिन उनके साहस और आत्मबल को सम्मान देने का भी अवसर है। इन्होंने अकल्पनीय कष्ट सहने के बाद भी एक नई शुरुआत करने का साहस दिखाया। विभाजन से प्रभावित ज्यादातर लोगों ने ना सिर्फ अपने जीवन को फिर से संवारा, बल्कि असाधारण उपलब्धियां भी हासिल कीं। यह दिन हमें अपनी उस जिम्मेदारी की भी याद दिलाता है कि हम सौहार्द और एकता की भावना को सुदृढ़ बनाए रखें, जो हमारे देश को एक सूत्र में पिरोकर रखती है।
#PartitionHorrorsRemembranceDay
***
NK
(Release ID: 2156274)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Bengali-TR
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada