പ്രധാനമന്ത്രിയുടെ ഓഫീസ്
നമീബിയയുടെ സ്ഥാപക പിതാവും ആദ്യ പ്രസിഡന്റുമായ ഡോ. സാം നുജോമയ്ക്ക് ഹീറോസ് ഏക്കർ സ്മാരകത്തിൽ പ്രധാനമന്ത്രി ശ്രദ്ധാഞ്ജലി അർപ്പിച്ചു
Posted On:
09 JUL 2025 7:42PM by PIB Thiruvananthpuram
നമീബിയയുടെ സ്ഥാപക പിതാവും ആദ്യ പ്രസിഡന്റുമായ ഡോ. സാം നുജോമയ്ക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഹീറോസ് ഏക്കർ സ്മാരകത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചു.
നമീബിയയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിനായി ജീവിതം സമർപ്പിച്ച ദീർഘവീക്ഷണമുള്ള നേതാവെന്ന നിലയിൽ പ്രധാനമന്ത്രി ഡോ. സാം നുജോമയെ അനുസ്മരിച്ചു. സ്വതന്ത്ര നമീബിയയുടെ ആദ്യ പ്രസിഡന്റ് എന്ന നിലയിൽ, രാജ്യത്തിന്റെ രാഷ്ട്രനിർമ്മാണത്തിന് ഡോ. നുജോമ പ്രചോദനാത്മകമായ സംഭാവനകൾ നൽകി. അദ്ദേഹത്തിന്റെ പാരമ്പര്യം ലോകമെമ്പാടുമുള്ള ആളുകളെ പ്രചോദിപ്പിക്കുന്നു.
ഡോ. സാം നുജോമ ഇന്ത്യയുടെ ഒരു മികച്ച സുഹൃത്തായിരുന്നു. 1986-ൽ ന്യൂഡൽഹിയിൽ നമീബിയയുടെ ആദ്യത്തെ നയതന്ത്ര ദൗത്യം [അന്ന് SWAPO] സ്ഥാപിതമായ സമയത്ത് അദ്ദേഹത്തിന്റെ മഹനീയ സാന്നിധ്യം ഇന്ത്യൻ ജനത എപ്പോഴും വിലമതിക്കുകയും സ്നേഹപൂർവ്വം ഓർമ്മിക്കുകയും ചെയ്യും.
-SK-
(Release ID: 2143571)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada