പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​ബ്യൂനസ് ഐരിസിൽ ജനറൽ ഹോസേ ഡേ സാൻ മാർറ്റീനു പ്രധാനമന്ത്രി ശ്രദ്ധാഞ്ജലിയർപ്പിച്ചു

Posted On: 06 JUL 2025 12:08AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ബ്യൂനസ് ഐരിസിൽ ജനറൽ ഹോസേ ഡേ സാൻ മാർറ്റീനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. അർജന്റീനയിലെ ജനങ്ങൾക്കു ജനറൽ ഹോ​സേ ഡേ സാൻ മാർറ്റീന്റെ ജീവിതം ദേശസ്നേഹത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി നിലനിൽക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു.

എക്സ് പോസ്റ്റിൽ പ്രധാനമന്ത്രി കുറിച്ചതിങ്ങനെ:

“ബ്യൂനസ് ഐരിസിൽ ജനറൽ ഹോസേ ഡേ സാൻ മാർറ്റീനു ശ്രദ്ധാഞ്ജലിയർപ്പിച്ചു. അർജന്റീനയുടെ ചരിത്രത്തിൽ അദ്ദേഹത്തിന്റെ ധൈര്യവും നേതൃത്വവും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. അർജന്റീനയിലെ ജനങ്ങൾക്ക് അദ്ദേഹത്തിന്റെ ജീവിതം ദേശസ്നേഹത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതീകമായി നിലനിൽക്കുന്നു.” 

 

-SK-

(Release ID: 2142590)