പ്രധാനമന്ത്രിയുടെ ഓഫീസ്
ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ ആതിഥേയത്വം വഹിച്ച പരമ്പരാഗത അത്താഴവിരുന്നിൽ പ്രധാനമന്ത്രി പങ്കെടുത്തു
Posted On:
04 JUL 2025 9:45AM by PIB Thiruvananthpuram
ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ ആതിഥേയത്വം വഹിച്ച പരമ്പരാഗത അത്താഴ വിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു. ട്രിനിഡാഡ് ആൻഡ് ടൊബാഗോ സംഘടിപ്പിച്ച അത്താഴ വിരുന്നിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് സൊഹാരി ഇലയിലാണ് ഭക്ഷണം വിളമ്പിയത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ഇന്ത്യൻ വേരുകളുള്ളവർക്ക് വലിയ സാംസ്കാരിക പ്രാധാന്യമുള്ളതാണിത്.
എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
"പ്രധാനമന്ത്രി കമല പെർസാദ്-ബിസെസ്സർ ആതിഥേയത്വം വഹിച്ച അത്താഴ വിരുന്നിൽ സൊഹാരി ഇലയിലാണ് ഭക്ഷണം വിളമ്പിയത്. ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ജനങ്ങൾക്ക്, പ്രത്യേകിച്ച് ഇന്ത്യൻ വേരുകളുള്ളവർക്ക് ഇത് വലിയ സാംസ്കാരിക പ്രാധാന്യമുള്ളതാണ്. ഇവിടെ, ഉത്സവങ്ങളിലും മറ്റ് പ്രത്യേക പരിപാടികളിലും ഭക്ഷണം പലപ്പോഴും ഈ ഇലയിലാണ് വിളമ്പുന്നത്."
***
SK
(Release ID: 2142043)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Bengali-TR
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada