പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി പോർട്ട് ഓഫ് സ്പെയിനിൽ എത്തി

Posted On: 04 JUL 2025 4:14AM by PIB Thiruvananthpuram

2025 ജൂലൈ 3 മുതൽ 4 വരെ റിപ്പബ്ലിക് ഓഫ് ട്രിനിഡാഡ് ആൻഡ് ടൊബാഗോയിലെ (ടി & ടി) ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പോർട്ട് ഓഫ് സ്പെയിനിൽ എത്തി. 1999 ന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ടി & ടി സന്ദർശിക്കുന്നത് ഇതാദ്യമാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ പ്രതീകമായി, പോർട്ട് ഓഫ് സ്പെയിനിലെ വിമാനത്താവളത്തിൽ എത്തിയ പ്രധാനമന്ത്രിയെ ട്രിനിഡാഡ് ആൻഡ് ടൊബാഗോ പ്രധാനമന്ത്രി ശ്രീമതി കമല പെർസാദ്-ബിസ്സസാറും അവരുടെ മന്ത്രിസഭയിലെ അംഗങ്ങളും മറ്റ് നിരവധി വിശിഷ്ട വ്യക്തികളും ചേർന്ന് സ്വീകരിച്ചു. പ്രധാനമന്ത്രിക്ക് ബഹുമാനപൂർവ്വം  ഗാർഡ് ഓഫ് ഓണർ നൽകി, പ്രത്യേക സാംസ്കാരിക പ്രകടനങ്ങളോടെ സ്വാഗതം ചെയ്തു.

 ഹോട്ടലിൽ എത്തിയ പ്രധാനമന്ത്രിക്ക് രാജ്യത്തെ നിരവധി കാബിനറ്റ് മന്ത്രിമാരുടെ സാന്നിധ്യത്തിൽ ടി & ടിയിലെ ഇന്ത്യൻ സമൂഹം ആവേശോജ്ജ്വല സ്വീകരണം നൽകി.

***

NK


(Release ID: 2142001)