പ്രധാനമന്ത്രിയുടെ ഓഫീസ്
ഡോക്‌ടേഴ്‌സ് ദിനത്തിൽ പ്രധാനമന്ത്രി ഡോക്ടർമാർക്ക് ആശംസകൾ നേർന്നു
Posted On:
01 JUL 2025 9:37AM by PIB Thiruvananthpuram
ഡോക്‌ടേഴ്‌സ് ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എല്ലാ ഡോക്ടർമാരെയും ആശംസിച്ചു. "നമ്മുടെ ഡോക്ടർമാർ അവരുടെ വൈദഗ്ധ്യത്തിനും ഉത്സാഹത്തിനും അവരവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ ശ്രദ്ധേയമാണ് അവരുടെ കാരുണ്യ മനോഭാവവും", ശ്രീ മോദി അഭിപ്രായപ്പെട്ടു.
ശ്രീ മോദി എക്സിൽ പോസ്റ്റ് ചെയ്തു:
"#ഡോക്‌ടേഴ്‌സ് ദിനത്തിൽ എല്ലാ കഠിനാധ്വാനികളായ ഡോക്ടർമാർക്കും ആശംസകൾ. നമ്മുടെ ഡോക്ടർമാർ അവരുടെ വൈദഗ്ധ്യത്തിനും ഉത്സാഹത്തിനും അവരവരുടേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ അവരുടെ കാരുണ്യ മനോഭാവവും ശ്രദ്ധേയമാണ്. അവർ യഥാർത്ഥത്തിൽ ആരോഗ്യ സംരക്ഷകരും മാനവികതയുടെ അടിസ്ഥാനശിലകളുമാണ്. ഇന്ത്യയുടെ ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിൽ അവരുടെ സംഭാവന തീർച്ചയായും അസാധാരണമാണ്."
***
SK
(Release ID: 2141024)
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali-TR
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada