റെയില്‍വേ മന്ത്രാലയം
azadi ka amrit mahotsav

പാസഞ്ചർ ട്രെയിൻ സർവീസുകൾക്കുള്ള അടിസ്ഥാന നിരക്ക് റെയിൽവേ യുക്തിസഹമാക്കുന്നു; 2025 ജൂലൈ 1 മുതൽ പ്രാബല്യം

സാധാരണ ക്ലാസിൽ 500 കിലോമീറ്റർ വരെ വർദ്ധനവില്ല; 501 മുതൽ 1500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 5 രൂപയും 2500 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 10 രൂപയും 2501 മുതൽ 3000 കിലോമീറ്റർ വരെയുള്ള യാത്രയ്ക്ക് 15 രൂപയും വർദ്ധനവ്.

Posted On: 30 JUN 2025 6:01PM by PIB Thiruvananthpuram

യാത്രാ നിരക്ക് ഘടനകൾ ലളിതമാക്കുന്നതും യാത്രാ സേവനങ്ങളുടെ സാമ്പത്തിക സുസ്ഥിരത മെച്ചപ്പെടുത്തുന്നതും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായിപാസഞ്ചർ ട്രെയിൻ സർവീസുകൾക്കുള്ള അടിസ്ഥാന നിരക്ക് റെയിൽവേ യുക്തിസഹമാക്കുന്നു; 2025 ജൂലൈ 1 മുതൽ പ്രാബല്യമുണ്ടാകും. ഇന്ത്യൻ റെയിൽവേ കോൺഫറൻസ് അസോസിയേഷൻ (IRCA) പുറത്തിറക്കിയ പുതുക്കിയ പാസഞ്ചർ ഫെയർ ടേബിളിന്റെ അടിസ്ഥാനത്തിലാണ് നിരക്കുകൾ പ്രാബല്യത്തിൽ വരുന്നത്.

യാത്രാ നിരക്കിലെ പ്രധാന മാറ്റങ്ങൾ  (2025 ജൂലൈ 1 മുതൽ പ്രാബല്യം):

സബർബൻ  യാത്രാ നിരക്കുകളിലും സീസൺ ടിക്കറ്റുകളിലും (സബർബൻ, നോൺ-സബർബൻ റൂട്ടുകൾക്ക്) മാറ്റമില്ല.

സാധാരണ നോൺ-എസി ക്ലാസുകൾ (സബർബൻ ഇതര ട്രെയിനുകൾ):

 

  • സെക്കൻഡ് ക്ലാസ്: ഇനിപ്പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി കിലോമീറ്ററിന് അര പൈസ വർദ്ധിപ്പിച്ചു
      • 500 കിലോമീറ്റർ വരെ വർദ്ധനവില്ല
      • 501 മുതൽ 1500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 5 രൂപ വർദ്ധിപ്പിച്ചു
      • 1501 മുതൽ 2500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 10 രൂപ വർദ്ധിപ്പിച്ചു
      • 2501 മുതൽ 3000 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 15 രൂപ വർദ്ധിപ്പിച്ചു
  • സ്ലീപ്പർ ക്ലാസ്: കിലോമീറ്ററിന് 0.5 പൈസ വർദ്ധിപ്പിച്ചു
  • ഫസ്റ്റ് ക്ലാസ്: കിലോമീറ്ററിന് 0.5 പൈസ വർദ്ധിപ്പിച്ചു


മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ (നോൺ-എസി):
സെക്കൻഡ് ക്ലാസ്: കിലോമീറ്ററിന് 01 പൈസ വർദ്ധിപ്പിച്ചു
സ്ലീപ്പർ ക്ലാസ്: കിലോമീറ്ററിന് 01 പൈസ വർദ്ധിപ്പിച്ചു
ഫസ്റ്റ് ക്ലാസ്: കിലോമീറ്ററിന് 01 പൈസ വർദ്ധിപ്പിച്ചു

എസി ക്ലാസുകൾ (മെയിൽ/എക്സ്പ്രസ് ട്രെയിനുകൾ):
എസി ചെയർ കാർ, എസി 3-ടയർ/3-ഇക്കണോമി, എസി 2-ടയർ, എസി ഫസ്റ്റ്/എക്സിക്യൂട്ടീവ് ക്ലാസ്/എക്സിക്യൂട്ടീവ് അനുഭൂതി: കിലോമീറ്ററിന് 02 പൈസയുടെ വർദ്ധനവ്

രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത്, തേജസ്, ഹംസഫർ, അമൃത് ഭാരത്, മഹാമന, ഗതിമാൻ, അന്ത്യോദയ, ജൻ ശതാബ്ദി, യുവ എക്സ്പ്രസ്, എസി വിസ്റ്റാഡോം കോച്ചുകൾ, അനുഭൂതി കോച്ചുകൾ, ഓർഡിനറി നോൺ-സബർബൻ സർവീസുകൾ തുടങ്ങിയ പ്രീമിയർ, സ്പെഷ്യൽ ട്രെയിൻ സർവീസുകൾക്കും ക്ലാസ് തിരിച്ചുള്ള ഘടന അനുസരിച്ച് നിരക്ക് പരിഷ്ക്കരണം ബാധകമാണ്.


അനുബന്ധ നിരക്കുകളിൽ മാറ്റമില്ല:

  • റിസർവേഷൻ ഫീസ്, സൂപ്പർഫാസ്റ്റ് സർചാർജുകൾ, മറ്റ് ചാർജുകൾ എന്നിവയിൽ മാറ്റമില്ല.
  • ബാധകമായ നിയമങ്ങൾ അനുസരിച്ച് ചരക്ക് സേവന നികുതി (GST) ഈടാക്കുന്നത് തുടരും.
  • നിലവിലുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി നിരക്ക് റൗണ്ട് ചെയ്യുന്നത്  തുടരും.

പ്രാബല്യം

01.07.2025-നോ അതിനുശേഷമോ ബുക്ക് ചെയ്ത ടിക്കറ്റുകൾക്ക് പുതുക്കിയ നിരക്കുകൾ ബാധകമാകും. ഈ തീയതിക്ക് മുമ്പ് എടുത്ത ടിക്കറ്റുകൾ പുതുക്കിയ നിരക്ക് പ്രകാരമുള്ള ക്രമീകരണമില്ലാതെ സാധുവായി പരിഗണിക്കും. പിആർഎസ്, യുടിഎസ്, മാനുവൽ ടിക്കറ്റിംഗ് സംവിധാനങ്ങൾ എന്നിവ അതിൻപ്രകാരം അപ്‌ഡേറ്റ് ചെയ്യും.

പുതുക്കിയ നിരക്ക് ഘടന സുഗമമായി നടപ്പിലാക്കാൻ എല്ലാ റെയിൽവേ മേഖലകൾക്കും ആവശ്യമായ നിർദ്ദേശങ്ങൾ റെയിൽവേ മന്ത്രാലയം  നൽകിയിട്ടുണ്ട്. എല്ലാ സ്റ്റേഷനുകളിലും പുതുക്കിയ നിരക്കുകൾ പ്രദർശിപ്പിക്കാൻ എല്ലാ റെയിൽവേ മേഖലകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

പുതുക്കിയ പാസഞ്ചർ ഫെയർ ടേബിൾ കാണാൻ, ഇവിടെ ക്ലിക്ക് ചെയ്യുക.

 
****

(Release ID: 2140965)