പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കഴിഞ്ഞ 11 വർഷത്തെ ഒഡിഷയിലെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനം  എടുത്തുപറഞ്ഞു പ്രധാനമന്ത്രി

Posted On: 27 JUN 2025 1:10PM by PIB Thiruvananthpuram

കഴിഞ്ഞ 11 വർഷത്തിനിടെ ഒഡിഷയിലെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് എടുത്തുപറഞ്ഞു. പുണ്യനഗരമായ ജഗന്നാഥ പുരിയിലേക്കുള്ള തീർത്ഥാടകർക്കടക്കം ഭാരതീയ റെയിൽ യാത്ര എങ്ങനെ സുഗമമാക്കിയെന്ന് വിശദീകരിക്കുന്ന കേന്ദ്ര മന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ലേഖനത്തിന് 
അദ്ദേഹം ഊന്നൽ നൽകി.

പിഎംഒ ഇന്ത്യ എക്‌സ് ഹാൻഡിലെ ഒരു പോസ്റ്റിൽ ഇങ്ങനെ കുറിച്ചു:

“ഒഡിഷയുടെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തിന് കഴിഞ്ഞ 11 വർഷങ്ങൾ ശരിക്കും ചരിത്രപരമാണ്. മഹാപ്രഭുവിന്റെ പുണ്യനഗരമായ ജഗന്നാഥ പുരിയിലേക്കുള്ള രഥയാത്രയ്ക്ക് സാക്ഷ്യം വഹിക്കാൻ വരുന്ന തീർത്ഥാടകർക്കടക്കം, ഭാരതീയ റെയിൽ യാത്ര എങ്ങനെ സുഗമമാക്കിയെന്ന് കേന്ദ്ര മന്ത്രി ശ്രീ @AshwiniVaishnaw എഴുതുന്നു.

 

 

***

NK

(Release ID: 2140258)