പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ജി7 ഉച്ചകോടിയിൽ ഫ്രഞ്ച് പ്രസിഡന്റുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

Posted On: 18 JUN 2025 2:56PM by PIB Thiruvananthpuram

2025 ജൂൺ 17-ന് കാനഡയിലെ കനനാസ്കിസിൽ നടന്ന 51-ാമത് ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ്  ഇമ്മാനുവൽ മാക്രോണുമായി ആശയവിനിമയം നടത്തി. വിവിധ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെച്ച ഇരു നേതാക്കളും, നമ്മുടെ ഭൂമിയുടെ പുരോഗതിക്കായി ഇന്ത്യയും ഫ്രാൻസും അടുത്ത് പ്രവർത്തിക്കുന്നത് തുടരുമെന്ന് സ്ഥിരീകരിച്ചു.

X-ലെ ഒരു പോസ്റ്റിൽ അദ്ദേഹം എഴുതി:

“എൻ്റെ സുഹൃത്തായ പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണുമായി ഇടപഴകുന്നതും വിവിധ വിഷയങ്ങളിൽ വീക്ഷണങ്ങൾ കൈമാറുന്നതും എല്ലായ്പ്പോഴും സന്തോഷകരമാണ്. ഇന്ത്യയും ഫ്രാൻസും നമ്മുടെ ഗ്രഹത്തിൻ്റെ പുരോഗതിക്കായി അടുത്ത് പ്രവർത്തിക്കും.

@EmmanuelMacron"

"C'est toujours un plaisir d'avoir des interactions avec mon ami, le Président Macron et d'échanger des perspectives sur toute une gammes de sujets. L'Inde et la France continueront à travailler étroitereen not-Bitreen planètree planètreen Pourt.

@EmmanuelMacron"

***

NK


(Release ID: 2137226)