പ്രധാനമന്ത്രിയുടെ ഓഫീസ്
103 അമൃത് സ്റ്റേഷനുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും
Posted On:
21 MAY 2025 3:53PM by PIB Thiruvananthpuram
ഇന്ത്യൻ റെയിൽവേയെ ആധുനികവൽക്കരിക്കുന്നതിനുള്ള ചരിത്രപരമായ നീക്കം അടയാളപ്പെടുത്തിക്കൊണ്ട് അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി പ്രകാരം പുനർവികസിപ്പിച്ച 103 റെയിൽവേ സ്റ്റേഷനുകൾ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഉദ്ഘാടനം ചെയ്യും.
കേന്ദ്രമന്ത്രി ശ്രീ അശ്വിനി വൈഷ്ണവിന്റെ ഒരു പോസ്റ്റിന് മറുപടിയായി ശ്രീ മോദി എക്സിൽ കുറിച്ചു:
"നാളെ, മെയ് 22, ഇന്ത്യയുടെ റെയിൽവേ അടിസ്ഥാന സൗകര്യങ്ങൾക്ക് നാഴികക്കല്ലായ ഒരു ദിവസമാണ്. അമൃത് സ്റ്റേഷനുകൾ സുഖസൗകര്യങ്ങളും കണക്റ്റിവിറ്റിയും വർദ്ധിപ്പിക്കുകയും നമ്മുടെ മഹത്തായ സംസ്കാരത്തെ ആഘോഷിക്കുകയും ചെയ്യും!"
***
SK
(Release ID: 2130237)
Read this release in:
Bengali-TR
,
Telugu
,
Bengali
,
Odia
,
English
,
Khasi
,
Urdu
,
Marathi
,
Hindi
,
Nepali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Kannada