വ്യോമയാന മന്ത്രാലയം
azadi ka amrit mahotsav

തിരഞ്ഞെടുത്ത വിമാനത്താവളങ്ങളിലും വ്യോമ റൂട്ടുകളിലും സിവിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു

Posted On: 10 MAY 2025 12:47AM by PIB Thiruvananthpuram
ന്യൂ ഡൽഹി, 10 മെയ് 2025
 
പ്രവർത്തനപരമായ കാരണങ്ങളാൽ,  ഉത്തര, പശ്ചിമ ഇന്ത്യയിലുടനീളമുള്ള 32 വിമാനത്താവളങ്ങൾ. 2025 മെയ് 9 മുതൽ 14 വരെ (2025 മെയ് 15, 0529 IST) എല്ലാ സിവിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങൾക്കും താൽക്കാലികമായി അടച്ചിടുന്നതായി പ്രഖ്യാപിച്ചുകൊണ്ട് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയും (AAI) ബന്ധപ്പെട്ട വ്യോമയാന അധികാരികളും നോട്ടീസ് ടു എയർമൻ (NOTAMs) പുറത്തിറക്കി . NOTAM ബാധിക്കുന്ന വിമാനത്താവളങ്ങളുടെ ലിസ്‌റ്റ് ചുവടെ ചേർക്കുന്നു:
 
  • അധംപൂർ
  • അംബാല
  • അമൃത്സർ
  • അവന്തിപൂർ
  • ബതിന്ദ
  • ഭുജ്
  • ബിക്കാനീർ
  • ചണ്ഡീഗഢ്
  • ഹൽവാര
  • ഹിന്ദൺ
  • ജയ്‌സാൽമർ
  • ജമ്മു
  • ജാംനഗർ
  • ജോധ്പൂർ
  • കാണ്ട്ല
  • കാംഗ്ര (ഗഗ്ഗൽ)
  • കേശോദ്
  • കിഷൻഗഢ്
  • കുല്ലു മണാലി (ഭുണ്ടർ)
  • ലേ
  • ലുധിയാന
  • മുന്ദ്ര
  • നലിയ
  • പത്താൻകോട്ട്
  • പട്യാല
  • പോർബന്ദർ
  • രാജ്കോട്ട് (ഹിരാസർ)
  • സർസാവ
  • ഷിംല
  • ശ്രീനഗർ
  • തോയിസ്
  • ഉത്തർലൈ
ഈ വിമാനത്താവളങ്ങളിലെ എല്ലാ സിവിൽ ഫ്ലൈറ്റ് പ്രവർത്തനങ്ങളും ഈ കാലയളവിൽ നിർത്തിവയ്ക്കും.
 
കൂടാതെ, ഡൽഹി, മുംബൈ ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണുകളിലെ 25 സെഗ്‌മെന്റുകളുടെ എയർ ട്രാഫിക് സർവീസ് (എടിഎസ്) റൂട്ടുകളുടെ താൽക്കാലിക അടച്ചുപൂട്ടൽ, പ്രവർത്തനപരമായ കാരണങ്ങളാൽ എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) നീട്ടിയിട്ടുണ്ട്.
 
NOTAM G0525/25 ന് പകരം നിലവിൽ വരുന്ന, പുതുക്കിയ NOTAM G0555/25 പ്രകാരം, 2025 മെയ് 14 ന് 2359 UTC വരെ (അതായത് 2025 മെയ് 15, 0529 IST) ഈ 25 റൂട്ട് സെഗ്‌മെന്റുകൾ ഭൂനിരപ്പ് മുതൽ പരിധിയില്ലാത്ത ഉയരം വരെ ലഭ്യമാകില്ല.
 
നിലവിലെ എയർ ട്രാഫിക് ഉപദേശങ്ങൾ അനുസരിച്ച് ബദൽ റൂട്ടിംഗുകൾ ആസൂത്രണം ചെയ്യാൻ എയർലൈനുകക്കും ഫ്ലൈറ്റ് ഓപ്പറേറ്റർമാർക്കും നിർദേശം നൽകിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കുന്നതിനും തടസ്സങ്ങൾ കുറയ്ക്കുന്നതിനുമായി പ്രസക്തമായ ATC യൂണിറ്റുകളുമായി ഏകോപിപ്പിച്ചാണ് താൽക്കാലിക അടച്ചുപൂട്ടൽ കൈകാര്യം ചെയ്യുന്നത്.
 
****
 

(Release ID: 2128018)