വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
ഭാരത് പവലിയൻ: ഫ്രം കല ടു കോഡ് – WAVES 2025 ൽ പ്രസ്തുത സംരംഭത്തിന് മികച്ച പ്രതികരണം
Posted On:
04 MAY 2025 5:10PM
|
Location:
PIB Thiruvananthpuram
WAVES 2025 ൽ ഇന്ത്യയുടെ കഥാകഥന പാരമ്പര്യങ്ങളുടെ നൈരന്തര്യത്തിലേക്ക് സന്ദർശകരെ കൂട്ടിക്കൊണ്ടു പോകുന്ന ഇമ്മേഴ്‌സിവ് വ്യൂയിങ് സോൺ ആയി മാറിയ ഭാരത് പവലിയന് പൊതുജനങ്ങളിൽ നിന്ന് മികച്ച സ്വീകാര്യതയും പ്രതികരണവും ലഭിച്ചു. "ഫ്രം കല ടു കോഡ്" എന്ന പ്രമേയത്തിലൂന്നി ഒരുക്കിയ പവലിയൻ, വാമൊഴി, ദൃശ്യ പാരമ്പര്യങ്ങൾ മുതൽ അത്യാധുനിക ഡിജിറ്റൽ നൂതനാശയങ്ങൾ വരെയുള്ള മാധ്യമ,വിനോദ മേഖലകളിലെ ഇന്ത്യയുടെ പരിണാമത്തിന്റെ ശ്രദ്ധേയമായ വശങ്ങൾ അനാച്ഛാദനം ചെയ്തു.
നമ്മുടെ സമ്പന്നമായ സാംസ്ക്കാരിക പൈതൃകത്തെ ഇതിനോടകം സാധ്യമായ സാങ്കേതിക പുരോഗതിയുടെ പുതു തരംഗങ്ങളുമായി സമന്വയിപ്പിച്ചുകൊണ്ട്, ഭാരത് പവലിയൻ ഇന്ത്യയുടെ ആത്മാവിനെ അവതരിപ്പിച്ചു. WAVES 2025 ന്റെ ഉദ്ഘാടന ദിനം, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പവലിയൻ സന്ദർശിച്ചു. മഹാരാഷ്ട്ര മുഖ്യമന്ത്രി ശ്രീ ദേവേന്ദ്ര ഫഡ്‌നവിസ്, വിദേശകാര്യ മന്ത്രി ശ്രീ എസ് ജയ്ശങ്കർ, കേന്ദ്ര മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് അടക്കമുള്ള വിശിഷ്ട വ്യക്തികൾ പവലിയൻ സന്ദർശിക്കുകയും ഭാരതത്തിന്റെ കഥ വിളംബരം ചെയ്യുന്ന പവിലിയനെ അഭിനന്ദിക്കുകയും ചെയ്തു. നമ്മുടെ രാജ്യത്തിന്റെ നിധികുംഭങ്ങൾ ദർശിച്ച് അത്ഭുതം കൂറാൻ പവലിയനിലക്ക് വലിയ പുരുഷാരം ഒഴുകിയെത്തി.
ഇന്ത്യയുടെ സർഗ്ഗാത്മക പ്രയാണത്തെ ആഘോഷമാക്കുന്ന ഭാരത് പവലിയൻ കേവലം ഉള്ളടക്കങ്ങളുടെ പ്രദർശനം മാത്രമായിരുന്നില്ല, മറിച്ച് സർഗ്ഗാത്മകതയിൽ അദ്‌ഭുതം സൃഷ്ടിക്കാൻ കെല്പുള്ള രാജ്യം എന്ന നിലയിലുള്ള ഇന്ത്യയുടെ ശക്തമായ പ്രകടനം കൂടിയായിരുന്നു. ഇന്ത്യയുടെ സാംസ്ക്കാരിക പ്രൗഢി, കലാമേന്മ, ആഗോള കഥാകഥനത്തിൽ ഉയർന്നുവരുന്ന ആധിപത്യം എന്നിവ പവലിയൻ പ്രദർശിപ്പിച്ചു. ഇന്ത്യയുടെ സർഗ്ഗാത്മക പാരമ്പര്യത്തിന്റെ വ്യത്യസ്ത മാനങ്ങളെ പ്രതിഫലിപ്പിക്കുന്ന നാല് പ്രമേയധിഷ്ഠിത മേഖലകളായാണ് പവലിയൻ ക്രമീകരിക്കപ്പെട്ടത്:
ശ്രുതി - വാമൊഴി പൈതൃകം:
ഇന്ത്യയുടെ പുരാതന വാമൊഴി ആഖ്യാന പൈതൃകത്തെ ആദരിച്ചുകൊണ്ട്, താളവും ഈണവും സമഷ്ടി സ്മരണകളെ എങ്ങനെ സംരക്ഷിക്കുന്നുവെന്ന് ഈ മേഖല പര്യവേക്ഷണം ചെയ്തു.
ശ്രദ്ധേയമായ വശങ്ങൾ:
ഗുരു-ശിഷ്യ പരമ്പര: വാമൊഴി വിജ്ഞാന സമ്പ്രദായത്തിനുള്ള ആദരം .
മന്ത്രോച്ചാരണം: വേദ മന്ത്രങ്ങളും ആത്മീയ പാരമ്പര്യവും
ധുൻ: ഭാവ സംഗീതം: ഇന്ത്യൻ ശാസ്ത്രീയ സംഗീത ഉപകരണങ്ങളുടെ പ്രദർശനം.
ദേശത്തിന്റെ പ്രതിധ്വനികൾ: ഗഹനമായ നാടോടി ശബ്ദദൃശ്യങ്ങൾ.
സംഗീതത്തിലൂടെ തരംഗങ്ങൾ സൃഷ്ടിക്കുന്നു: ഗൗഹർ ജാൻ മുതൽ ആഗോള സംഗീതജ്ഞർ വരെ.
സ്‌പോട്ടിഫൈ സ്റ്റേജ്: അമാൻ അലി ബംഗാഷ്, അയാൻ അലി ബംഗാഷ്, ഇളമുറക്കാരായ കുടുംബാംഗങ്ങൾ അടക്കമുള്ളവരുടെ തത്സമയ ക്ലാസിക്കൽ പ്രകടനം.
ഇന്ത്യ ഓൺ എയർ: ഓൾ ഇന്ത്യ റേഡിയോയുടെ പാരമ്പര്യം.
പ്ലേബാക്ക് നേഷൻ: ജനപ്രീതിയാർജ്ജിച്ച പിന്നണി ആലാപനത്തിന്റെ 100 വർഷങ്ങൾ.
കാസറ്റ് ടു ക്ലൗഡ്: സംഗീത ഫോർമാറ്റുകളുടെ പരിണാമം.
പോഡ്‌കാസ്റ്റ് സെൻട്രൽ: സ്‌പോക്കൺ വേഡ് ഓഡിയോയുടെ വളർച്ച.
വൈജ്ഞാനിക മന്ത്രണം: ഇന്ത്യയിലെ ഓഡിയോബുക്കുകളുടെ വളർച്ച.
കൃതി - ലിഖിതങ്ങളും ലിഖിത പാരമ്പര്യവും:
ഇന്ത്യയുടെ സാംസ്ക്കാരിക ഗരിമ സംരക്ഷിക്കുന്നതിൽ ലിഖിത പദങ്ങളുടെ പങ്ക് ഈ മേഖല ഉയർത്തിക്കാട്ടി.
ശ്രദ്ധേയമായ വശങ്ങൾ:
ആദ്യ ലക്ഷണങ്ങൾ: ആദ്യകാല ഗുഹാചിത്രങ്ങളും ആശയവിനിമയവും.
സിന്ധുവിന്റെ മുദ്രകൾ: സംവേദനാത്മകമായ സിന്ധുനദീതട അനുഭവം.
നാഗരികതകളിലൂടെ രാമായണം: ഏഷ്യയിലൂടെയുള്ള ഇതിഹാസത്തിന്റെ പ്രയാണം.
ഭാരതത്തിന്റെ ശാസനങ്ങൾ: അശോകന്റെ ലിഖിതങ്ങൾ.
സഞ്ചിത ജ്ഞാനം: പുരാതന ലൈബ്രറികളിൽ നിന്നുള്ള കൈയെഴുത്തുപ്രതികൾ.
ലോഹത്തിന്റെ ഓർമ്മക്കുറിപ്പുകൾ: ചെമ്പ് ഫലക രേഖ.
അച്ചടിയുടെ ശക്തി: ഇന്ത്യൻ പത്രപ്രവർത്തനത്തിന്റെ ഉദയം.
ഇന്ത്യൻ ഷെൽഫ്: ജനപ്രീതിയാർജ്ജിച്ച പുസ്തകങ്ങളുടെ സംവേദനാത്മക ഡിജിറ്റൽ ലൈബ്രറി.
കവർ സ്റ്റോറി: ഇന്ത്യൻ മാസികകൾ ആഘോഷിക്കപ്പെടുന്നു.
കോമിക്സ് കോർണർ: ക്ലാസിക് കോമിക്സ് മുതൽ ഗ്രാഫിക് നോവലുകൾ വരെ.
ദൃഷ്ടി - ദൃശ്യ പാരമ്പര്യം
ദൃശ്യ കഥാകഥനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട്, ഗുഹാചിത്രങ്ങൾ മുതൽ ആധുനിക സിനിമ വരെ ഈ മേഖല വ്യാപിച്ചു.
ശ്രദ്ധേയമായ വശങ്ങൾ:
കലാ യാത്ര: ഇന്ത്യയുടെ ദൃശ്യകലാ പരിണാമം പ്രദർശിപ്പിക്കുന്ന LED ടണൽ.
നിത്യതയുടെ താളം: ഹാരപ്പയിലെ നൃത്തം ചെയ്യുന്ന പെൺകുട്ടിയുടെ ഹോളോഗ്രാഫിക് പ്രദർശനം.
വികാരങ്ങളുടെ സത്ത: നവരസത്തിന്റെ സംവേദനാത്മക പര്യവേക്ഷണം.
നടരാജ ദർശനം: പ്രപഞ്ച നർത്തകനെന്ന നിലയിൽ ശിവനുള്ള ദൃശ്യ ശ്രദ്ധാഞ്ജലി.
നാടോടി വൃത്താന്തങ്ങൾ: നാടോടി നൃത്തങ്ങൾ, പാവകളി, ഗോത്ര ഭാവങ്ങൾ.
ഭൂതകാല ഫ്രെയിമുകൾ: ചലച്ചിത്ര പരിണാമ പ്രദർശനങ്ങൾ.
കീർത്തി മതിൽ: ഇന്ത്യൻ സിനിയിലെ താരങ്ങളെ ആഘോഷിക്കുന്നു.
ലൈറ്റ്സ് ക്യാമറ ലെഗസി: ചലച്ചിത്ര സ്രഷ്ടാക്കൾക്കും സാങ്കേതിക വിദഗ്ധർക്കും ശ്രദ്ധാഞ്ജലി.
ടിവി യുടെ പരിണാമം : ദൂരദർശനിൽ നിന്ന് സ്ട്രീമിംഗ് യുഗത്തിലേക്കുള്ള പരിവർത്തനത്തിന്റെ പ്രദർശനം.
സ്രഷ്ടാവിന്റെ കുതിപ്പ്
ഭാവിയെ സജ്ജമായ കഥാകഥന സാങ്കേതികവിദ്യകളിലെ ഇന്ത്യയുടെ നൂതനാശയങ്ങളെ ഈ മേഖല പ്രദർശിപ്പിച്ചു.
ശ്രദ്ധേയമായ വശങ്ങൾ:
AI, XR, ഗെയിമിംഗ്, മെറ്റാവേഴ്‌സ്, ആനിമേഷൻ എന്നിവയിലെ ഇന്ത്യൻ മുന്നേറ്റത്തിന്റെ പ്രദർശനങ്ങൾ.
വളർന്നുവരുന്ന ഇന്ത്യൻ ബൗദ്ധിക പാരമ്പര്യം പ്രദർശിപ്പിക്കുന്നു.
കഥാകഥനത്തിന്റെ ഭാവി പ്രതിഫലിപ്പിക്കുന്ന സംവേദനാത്മക വിശദീകരണം.
WAVES 2025 ലെ ഭാരത് പവലിയൻ ഇന്ത്യയുടെ കഥാകഥന പാരമ്പര്യങ്ങളുടെയും നൂതനാശയങ്ങളുടെയും ഒരു ബഹുസ്വര -ഇന്ദ്രിയ ആഘോഷം വാഗ്ദാനം ചെയ്തു. പൈതൃകത്തിൽ വേരൂന്നിയതും ഭാവിയിലേക്ക് ഉറ്റുനോക്കുന്നതുമായ ഒരു സർഗ്ഗാത്മക ശക്തികേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്വത്വത്തെ അത് ഊട്ടിയുറപ്പിച്ചു.
SKY
Release ID:
(Release ID: 2126925)
| Visitor Counter:
12
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Nepali
,
Bengali
,
Assamese
,
Assamese
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada