വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
'ഇന്ത്യയിലെ തത്സമയ പരിപാടികളുടെ സാമ്പത്തിക ശാസ്ത്രം: തന്ത്രപരമായ വളർച്ച ആസന്നം' എന്ന വിഷയം അടിസ്ഥാനമാക്കി WAVES 2025-ൽ കേന്ദ്ര സഹമന്ത്രി ഡോ. എൽ മുരുകൻ ഒരു ധവളപത്രം പുറത്തിറക്കും
Posted On:
01 MAY 2025 1:27PM
|
Location:
PIB Thiruvananthpuram
'ഇന്ത്യയിലെ തത്സമയ പരിപാടികളുടെ സാമ്പത്തിക ശാസ്ത്രം: തന്ത്രപരമായ വളർച്ച ആസന്നം' എന്ന വിഷയം അടിസ്ഥാനമാക്കി, ഇദംപ്രഥമമായി തയാറാക്കിയ ധവളപത്രം WAVES 2025-ൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ, പാർലമെന്ററി കാര്യ സഹമന്ത്രി ശ്രീ എൽ മുരുകൻ പുറത്തിറക്കും.
2025 മെയ് 3 ന് മുംബൈയിൽ നടക്കുന്ന WAVES ഉച്ചകോടിക്കിടെ ധവളപത്രം ഔപചാരികമായി അവതരിപ്പിക്കും. ഇന്ത്യയുടെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന തത്സമയ വിനോദ വ്യവസായത്തിന്റെ സമഗ്രമായ വിശകലനം ധവളപത്രം വിശദീകരിക്കുന്നു. സമകാലിക പ്രവണതകൾ, വളർച്ചാ പാതകൾ, മേഖലയുടെ തുടർ പരിണാമത്തിനുള്ള തന്ത്രപരമായ ശുപാർശകൾ എന്നിവ ധവളപത്രത്തിന്റെ ഭാഗമാണ്.
ഇന്ത്യലെ തത്സമയ പരിപാടികളുടെ ഭൂമിക ഒരു പരിവർത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ് - വിഘടിതമായ ഒരു മേഖല എന്ന നിലയിൽ നിന്ന് രാജ്യത്തിന്റെ സംസ്ക്കാരികവും സർഗ്ഗാത്മകവുമായ സമ്പദ്‌വ്യവസ്ഥയുടെ ഘടനാപരവും സ്വാധീനയുകതവുമായ സ്തംഭം എന്ന നിലയിലേക്ക് ഇത് മാറുകയാണ്. 2024 മുതൽ 2025 വരെയുള്ള കാലയളവ് നിർണ്ണായക പരിവർത്തനത്തിന്റെ ഘട്ടമാണ്. അഹമ്മദാബാദിലും മുംബൈയിലും 'കോൾഡ്‌പ്ലേ' പോലുള്ള അന്താരാഷ്ട്ര പരിപാടികൾ അവതരിപ്പിക്കുന്നത് ആഗോള പരിപാടികൾ സംഘടിപ്പിക്കാനുള്ള ഇന്ത്യയുടെ സന്നദ്ധതയെ സൂചിപ്പിക്കുന്നു.
ഈ മേഖലയിലെ പ്രധാന പ്രവണതകളിൽ ഇവന്റ് ടൂറിസത്തിന്റെ വളർച്ചയും ഉൾപ്പെടുന്നു. ഏകദേശം അഞ്ച് ലക്ഷം പേർ തത്സമയ സംഗീത പരിപാടികൾക്കായി യാത്ര ചെയ്യുന്നു - ഇത് ശക്തമായ സംഗീത-വിനോദസഞ്ചാര സമ്പദ്‌വ്യവസ്ഥയുടെ ആവിർഭാവത്തെ സൂചിപ്പിക്കുന്നു. VIP അനുഭവങ്ങൾ, ക്യൂറേറ്റഡ് ആക്‌സസ്, ലക്ഷ്വറി ഹോസ്പിറ്റാലിറ്റി തുടങ്ങിയ പ്രീമിയം വിഭാഗങ്ങൾ പ്രതിവർഷം 100% ത്തിലധികം വളർച്ച കൈവരിക്കുന്നു. ഇത് അനുഭവം അടിസ്ഥാനമാക്കുന്ന ഇവന്റ് ടൂറിസത്തിന്റെ വളർച്ചയിലേക്കാണ് വിരൽ ചൂണ്ടുന്നത്. മൾട്ടി-സിറ്റി ടൂറുകളും പ്രാദേശിക ഉത്സവങ്ങളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയും മൂലം രണ്ടാം നിര നഗരങ്ങളിൽ നിന്നുള്ള പങ്കാളിത്തം വർദ്ധിച്ചു.
2024-ൽ, സംഘടിത തത്സമയ പരിപാടികളുടെ വിഭാഗം 15% വളർച്ച രേഖപ്പെടുത്തി. ₹13 ബില്യൺ അധിക വരുമാനം സംഭാവന ചെയ്തു - ഇത് ഇന്ത്യൻ മാധ്യമ, വിനോദ ആവാസവ്യവസ്ഥയിൽ ഏറ്റവും വേഗത്തിൽ വളരുന്ന മേഖലകളിലൊന്നാക്കി ഇതിനെ മാറ്റി. നിലവിലെ സാഹചര്യത്തിൽ വൻകിട പരിപാടികൾ ഓരോന്നും ഏകദേശം 2,000 മുതൽ 5,000 വരെ താൽക്കാലിക തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഇത് തൊഴിൽ, നൈപുണ്യ വികസനത്തിൽ മേഖലയുടെ വർദ്ധിച്ചുവരുന്ന സംഭാവന വെളിവാക്കുന്നു.
കേന്ദ്രീകൃത നിക്ഷേപങ്ങൾ, നയ പിന്തുണ, അടിസ്ഥാന സൗകര്യ നവീകരണം എന്നിവയിലൂടെ, 2030-ഓടെ ആഗോളതലത്തിൽ മികച്ച അഞ്ച് തത്സമയ വിനോദ കേന്ദ്രങ്ങളിൽ ഒന്നായി മാറാനുള്ള പ്രയാണത്തിലാണ് ഇന്ത്യ. സാമ്പത്തിക വളർച്ച, തൊഴിലവസര സൃഷ്ടി, വിനോദസഞ്ചാരം, മെച്ചപ്പെട്ട ആഗോള സാംസ്ക്കാരിക സാന്നിധ്യം എന്നിവയ്ക്കുള്ള പുതുവഴികൾ തുറക്കപ്പെടുകയാണെന്ന് സാരം.
*****
Release ID:
(Release ID: 2125765)
| Visitor Counter:
13