WAVES BANNER 2025
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം

മുംബൈയിൽ നടക്കുന്ന ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടിയുമായി ബന്ധപ്പെട്ട അവലോകന യോഗത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ശ്രീ. എൽ മുരുകൻ അധ്യക്ഷത വഹിച്ചു; ഉച്ചകോടി വേദിയിലെ മുന്നൊരുക്കങ്ങൾ മന്ത്രി വിലയിരുത്തി

 Posted On: 18 APR 2025 4:19PM |   Location: PIB Thiruvananthpuram
2025-ലെ ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES)-യുമായി ബന്ധപ്പെട്ട്ഇന്ന് മുംബൈയിൽ നടന്ന അവലോകന യോഗത്തിൽ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ സഹമന്ത്രി ശ്രീ. എൽ മുരുകൻ അധ്യക്ഷത വഹിച്ചു. ജിയോ വേൾഡ് കൺവെൻഷൻ സെന്ററിൽ നടന്ന അവലോകന യോഗത്തിൽ കേന്ദ്ര ഗവൺമെന്റിന്റെയും മഹാരാഷ്ട്ര സംസ്ഥാന ഗവൺമെന്റിന്റെയും നോഡൽ ഓഫീസർമാർ പങ്കെടുത്തു. വേവ്സ്-ന്റെ നാല് സ്തംഭങ്ങൾക്ക് കീഴിലുള്ള വിവിധ പ്രവർത്തനങ്ങളായ ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ഇൻഫോടെയ്ൻമെന്റ്, AVGC-XR, ഡിജിറ്റൽ മീഡിയ ആൻഡ് ഇന്നൊവേഷൻ, ഫിലിംസ് എന്നിവയുടെ പുരോഗതി യോഗത്തിൽ ചർച്ച ചെയ്തു. വേവ്സ് ബസാർ, WAVEX, ഭാരത് പവലിയൻ, ക്രിയേറ്റ് ഇൻ ഇന്ത്യ ചലഞ്ചസ് തുടങ്ങിയ വിവിധ സംരംഭങ്ങളുടെ കീഴിലുള്ള പ്രവർത്തനങ്ങൾ വിലയിരുത്തുകയും തുടർ നടപടികൾ ചർച്ച ചെയ്യുകയും ചെയ്തു. വിവിധ മേഖലകളിലെ ഒരുക്കങ്ങളുടെ പുരോഗതിയെക്കുറിച്ച് നോഡൽ ഓഫീസർമാർ മന്ത്രിയെ അറിയിച്ചു. ഉച്ചകോടി വേദിയിൽ പരിപാടിയുടെ മുന്നൊരുക്കങ്ങളും ശ്രീ. എൽ മുരുകൻ വിലയിരുത്തി.
 
   
 
 

വേവ്സിനെക്കുറിച്ച്:

2025 മെയ് 1 മുതൽ 4 വരെ മുംബൈയിൽ മാധ്യമ & വിനോദ (എം & ഇ) മേഖലയിലെ ഒരു നാഴികക്കല്ലായ പ്രഥമ ദൃശ്യ, ശ്രവ്യ, വിനോദ ഉച്ചകോടി (വേവ്സ്) നടത്താൻ കേന്ദ്ര ഗവൺമെന്റ് ഒരുങ്ങുന്നു. വ്യവസായ വിദഗ്ധർ, നിക്ഷേപകർ, ഉള്ളടക്ക സ്രഷ്ടാക്കൾ, നൂതനാശയ വിദഗ്ധർ തുടങ്ങിയവരെ ആഗോള മാധ്യമ& വിനോദ മേഖലയുമായി ബന്ധിപ്പിക്കാനും സഹകരണം വളർത്താനും സംഭാവന നൽകാനുമുള്ള ആത്യന്തിക വേദി വേവ്സ് - വാഗ്ദാനം ചെയ്യുന്നു.

ഇന്ത്യയെ ഒരു ആഗോള സർഗ്ഗാത്മക ശക്തികേന്ദ്രമായി മാറ്റുക എന്ന വീക്ഷണത്തോടെ സർഗ്ഗാത്മകത, നൂതനാശയം, ലോക വേദിയിൽ സ്വാധീനം എന്നിവയിൽ പുതിയ മാനദണ്ഡങ്ങൾ സ്ഥാപിക്കാൻ WAVES ലക്ഷ്യമിടുന്നു. ഉച്ചകോടി ഇന്ത്യയുടെ സർഗ്ഗാത്മക ശക്തിയെ സമ്പന്നമാക്കും. ഉള്ളടക്ക സൃഷ്ടി, ബൗദ്ധിക സ്വത്തവകാശം, സാങ്കേതിക നൂതനാശയം എന്നിവയ്ക്കുള്ള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം മെച്ചപ്പെടുത്തും. പ്രക്ഷേപണം,അച്ചടി മാധ്യമങ്ങൾ , ടെലിവിഷൻ, റേഡിയോ, സിനിമകൾ, ആനിമേഷൻ, വിഷ്വൽ ഇഫക്റ്റുകൾ, ഗെയിമിംഗ്, കോമിക്സ്, ശബ്ദവും സംഗീതവും, പരസ്യങ്ങൾ, ഡിജിറ്റൽ, സാമൂഹ്യ മാധ്യമ പ്ലാറ്റ്‌ഫോമുകൾ, ജനറേറ്റീവ് എ ഐ, ഓഗ്‌മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR), എക്സ്റ്റെൻഡഡ് റിയാലിറ്റി (XR) എന്നിവയാണ്  ഉച്ചകോടി ശ്രദ്ധ കേന്ദ്രീകരിക്കുന്ന വ്യവസായങ്ങളും മേഖലകളും.
 
 
*******************

Release ID: (Release ID: 2122765)   |   Visitor Counter: 47