പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​യുനെസ്കോയുടെ ലോക സ്മരണിക രജിസ്റ്ററിൽ ഗീതയും നാട്യശാസ്ത്രവും ഉൾപ്പെടുത്തിയതിനെ പ്രകീർത്തിച്ച് പ്രധാനമന്ത്രി

Posted On: 18 APR 2025 10:43AM by PIB Thiruvananthpuram

യുനെസ്കോയുടെ ലോക സ്മരണിക രജിസ്റ്ററിൽ ഗീതയും നാട്യശാസ്ത്രവും ഉൾപ്പെടുത്തിയത്, നമ്മുടെ  കാലാതീത ജ്ഞാനത്തിനും സമ്പന്നമായ സംസ്കാരത്തിനുമുള്ള ആഗോള അംഗീകാരമാണെന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു പ്രകീർത്തിച്ചു.

കേന്ദ്രമന്ത്രി ശ്രീ ഗജേന്ദ്ര സിങ് ഷെഖാവത്തിന്റെ എക്സ് പോ​സ്റ്റിനു മറുപടിയായി ശ്രീ മോദി കുറിച്ചതിങ്ങനെ:

“ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനും അഭിമാനകരമായ നിമിഷം!

യുനെസ്കോയുടെ ലോക സ്മരണിക രജിസ്റ്ററിൽ ഗീതയും നാട്യശാസ്ത്രവും ഉൾപ്പെടുത്തിയതു കാലാതീതമായ നമ്മുടെ ജ്ഞാനത്തിനും സമ്പന്നമായ സംസ്കാരത്തിനും ലഭിച്ച ആഗോള അംഗീകാരമാണ്.

ഗീതയും നാട്യശാസ്ത്രവും നൂറ്റാണ്ടുകളായി നാഗരികതയെയും പ്രബുദ്ധതയെയും പരിപോഷിപ്പിച്ചിട്ടുണ്ട്. അവയുടെ ഉൾക്കാഴ്ചകൾ ലോകത്തെ നിരന്തരം പ്രചോദിപ്പിക്കുന്നു.” 

 

 

***

SK

(Release ID: 2122615) Visitor Counter : 18