പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​പ്രധാനമന്ത്രി ജയ ശ്രീ മഹാബോധി ക്ഷേത്രം സന്ദർശിച്ചു

Posted On: 06 APR 2025 11:24AM by PIB Thiruvananthpuram

​പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയും അനുരാധപുരയിലെ പവിത്രമായ ജയ ശ്രീ മഹാബോധി ക്ഷേത്രം സന്ദർശിക്കുകയും ആദരണീയ മഹാബോധിവൃക്ഷത്തിൽ പ്രാർഥന നടത്തുകയും ചെയ്തു.

​ബിസിഇ മൂന്നാം നൂറ്റാണ്ടിൽ​ ഇന്ത്യയിൽനിന്നു സംഗമിത്ര മഹാ ഥേരി ശ്രീലങ്കയിലേക്കു കൊണ്ടുവന്ന ബോധിത്തൈയിൽനിന്നാണ് ഈ വൃക്ഷം വളർന്നതെന്നു വിശ്വസിക്കപ്പെടുന്നു. ഇന്ത്യ-ശ്രീലങ്ക പങ്കാളിത്തത്തിന്റെ അടിത്തറയായ കരുത്തുറ്റ നാഗരികബന്ധങ്ങളുടെ തെളിവായാണ് ഈ ​ക്ഷേത്രം നിലകൊള്ളുന്നത്.

 

-SK-


(Release ID: 2119507) Visitor Counter : 18