@font-face { font-family: 'Poppins'; src: url('/fonts/Poppins-Regular.ttf') format('truetype'); font-weight: 400; font-style: normal; } body { font-family: 'Poppins', sans-serif; } .hero { background: linear-gradient(to right, #003973, #e5e5be); color: white; padding: 60px 30px; text-align: center; } .hero h1 { font-size: 2.5rem; font-weight: 700; } .hero h4 { font-weight: 300; } .article-box { background: white; border-radius: 10px; box-shadow: 0 8px 20px rgba(0,0,0,0.1); padding: 40px 30px; margin-top: -40px; position: relative; z-index: 1; } .meta-info { font-size: 1em; color: #6c757d; text-align: center; } .alert-warning { font-weight: bold; font-size: 1.05rem; } .section-footer { margin-top: 40px; padding: 20px 0; font-size: 0.95rem; color: #555; border-top: 1px solid #ddd; } .global-footer { background: #343a40; color: white; padding: 40px 20px 20px; margin-top: 60px; } .social-icons i { font-size: 1.4rem; margin: 0 10px; color: #ccc; } .social-icons a:hover i { color: #fff; } .languages { font-size: 0.9rem; color: #aaa; } footer { background-image: linear-gradient(to right, #7922a7, #3b2d6d, #7922a7, #b12968, #a42776); } body { background: #f5f8fa; } .innner-page-main-about-us-content-right-part { background:#ffffff; border:none; width: 100% !important; float: left; border-radius:10px; box-shadow: 0 8px 20px rgba(0,0,0,0.1); padding: 0px 30px 40px 30px; margin-top: 3px; } .event-heading-background { background: linear-gradient(to right, #7922a7, #3b2d6d, #7922a7, #b12968, #a42776); color: white; padding: 20px 0; margin: 0px -30px 20px; padding: 10px 20px; } .viewsreleaseEvent { background-color: #fff3cd; padding: 20px 10px; box-shadow: 0 .5rem 1rem rgba(0, 0, 0, .15) !important; } } @media print { .hero { padding-top: 20px !important; padding-bottom: 20px !important; } .article-box { padding-top: 20px !important; } }
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
രാജ്യത്തെ അടുത്ത തലമുറ VFX കലാകാരന്മാരെ സജ്ജമാക്കുന്നതിനായി WAFX സെമിനാർ പരമ്പര ആരംഭിച്ചു
Posted On:
27 MAR 2025 2:10PM
|
Location:
PIB Thiruvananthpuram
മുംബൈ, 27 മാർച്ച് 2025
ആപ്‌ടെക് ലിമിറ്റഡ്, ABAI എന്നിവയുമായി സഹകരിച്ച് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം, WAVES VFX മത്സരത്തിനായി (WAFX) മത്സരാർഥികളെ സജ്ജമാക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ WAFX സെമിനാർ പരമ്പര ആരംഭിച്ചു. ഇന്ത്യയുടെ സർഗാത്മക സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിനും അടുത്ത തലമുറയിലെ VFX പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിനുമുള്ള ഇന്ത്യാ ഗവണ്മെന്റ്ന്റെ ശ്രമമായ ക്രിയേറ്റ് ഇൻ ഇന്ത്യ സീസൺ -1 ന്റെ ഒരു പ്രധാന ചുവടുവയ്പ്പാണ് ഈ പരമ്പര.
WAFX സെമിനാർ പരമ്പര, താല്പര്യമുള്ള VFX കലാകാരന്മാരെ പഠിപ്പിക്കുന്നതിനും മാർഗനിർദേശം നൽകുന്നതിനുമായി മികച്ച വ്യവസായ പ്രൊഫഷണലുകളെ ഒരുമിച്ചു കൊണ്ടുവരും. വ്യവസായ പ്രവണതകൾ, നൂതന VFX സാങ്കേതിക വിദ്യകൾ, കരിയർ വളർച്ചാ അവസരങ്ങൾ എന്നിവയെക്കുറിച്ചുള്ള വിലപ്പെട്ട ഉൾക്കാഴ്ചകൾ നൽകാനും ഇത് സഹായിക്കും.VFX വ്യവസായത്തിന്റെ വികസിച്ചുകൊണ്ടിരിക്കുന്ന ആവാസവ്യവസ്ഥ മനസ്സിലാക്കുന്നതിനും മത്സരത്തിനായി തയ്യാറെടുക്കാൻ പങ്കെടുക്കുന്നവരെ സഹായിക്കുന്നതിനും ഈ സെമിനാറുകൾ ലക്ഷ്യമിടുന്നു.
മുംബൈയിലെ ആപ്‌ടെക്കിൽ നടന്ന ആദ്യ സെമിനാറിൽ, പോച്ചർ, ലിയോ, ഭേദിയ എന്നിവയിലൂടെ പ്രശസ്തനായ VFX സൂപ്പർവൈസർ ജതീൻ തക്കർ പങ്കെടുത്തു. മറ്റൊരു സെഷനിൽ, MAAC ഇന്ത്യയിലുടനീളം തത്സമയം സംപ്രേഷണം ചെയ്ത ഒരു വെബിനാർ സംഘടിപ്പിച്ചു. ഇതിൽ സ്കാൻലൈൻ VFX-ലെ VFX സൂപ്പർവൈസർ ജയ് മേഹ്ത്ത VFX-ന്റെ അത്ഭുത ലോകത്തേക്കുള്ള ജാലകം തുറന്നു.
വേവ്സ് 2025ന് മുന്നോടിയായി, WAFX മേഖലാതല ഫൈനൽമൽസരങ്ങൾ 2025 ഏപ്രിൽ പകുതിയോടെ ചണ്ഡീഗഡ്, മുംബൈ, ബെംഗളൂരു, കൊൽക്കത്ത എന്നീ നാല് പ്രധാന നഗരങ്ങളിലായി നടക്കും. ഈ റൗണ്ടുകളിൽ നിന്നുള്ള മികച്ച പ്രതിഭകൾ 2025 മെയ് 1 മുതൽ 4 വരെ മുംബൈയിലെ ജിയോ വേൾഡ് സെന്ററിൽ നടക്കുന്ന വേവ്സ് 2025 ലെ ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കും.അഖിലേന്ത്യാ ഓൺലൈൻ VFX മത്സരത്തിൽ പങ്കെടുക്കുന്നവർ ഒരു പ്രഗത്ഭ ജൂറിക്ക് മുന്നിൽ തത്സമയം മാറ്റുരയ്ക്കുന്ന ഒരു വേദിയായിരിക്കും WAFX മേഖലാ ഫൈനൽ മത്സരങ്ങൾ. വിജയികൾക്ക് അവരുടെ കരിയർ സാധ്യതകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്ന വിധത്തിൽ വ്യവസായ അംഗീകാരം, സമ്മാനങ്ങൾ, പ്രമുഖ VFX സ്ഥാപനങ്ങളിൽ നിന്നുള്ള സ്റ്റുഡിയോ ഇന്റേൺഷിപ്പുകൾ എന്നിവ ലഭിക്കും.
WAFX-ൽ വരാനിരിക്കുന്ന സെമിനാറുകൾ, മേഖലാതല മത്സരങ്ങൾ എന്നിവയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക:
https://wafx.abai.avgc.in/
കൂടുതൽ വിവരങ്ങൾക്കും മാധ്യമങ്ങളുടെ അന്വേഷണങ്ങൾക്കും ബന്ധപ്പെടുക: Aptech Ltd; Srinidhi Iyer (Corporate Communications); ഇമെയിൽ:
srinidhi.iyer@aptech.ac.in
*****
Release ID:
(Release ID: 2115788)
|
Visitor Counter:
48
Read this release in:
English
,
Urdu
,
हिन्दी
,
Nepali
,
Marathi
,
Manipuri
,
Bengali-TR
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
Print Page
വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
രാജ്യത്തെ അടുത്ത തലമുറ VFX കലാകാരന്മാരെ സജ്ജമാക്കുന്നതിനായി WAFX സെമിനാർ പരമ്പര ആരംഭിച്ചു
Posted On: 27 MAR 2025 2:10PM by PIB Thiruvananthpuram