പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹിയിൽ വിവിധ വികസന പ്രവർത്തനങ്ങളുടെ ശിലാസ്ഥാപന, ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗം
Posted On:
03 JAN 2025 4:50PM by PIB Thiruvananthpuram
ഭാരത് മാതാ കീ – ജയ്!
ഭാരത് മാതാ കീ – ജയ്!
കേന്ദ്ര മന്ത്രിസഭയിലെ എന്റെ സഹപ്രവർത്തകർ - മനോഹർ ലാൽ ജി, ധർമ്മേന്ദ്ര പ്രധാൻ ജി, തോഖൻ സാഹു ജി, ഡോ. സുകാന്ത മജുംദാർ ജി, ഹർഷ് മൽഹോത്ര ജി - ഡൽഹി ലെഫ്റ്റനന്റ് ഗവർണർ, വിനയ് കുമാർ സക്സേന ജി, എന്റെ എല്ലാ സഹ പാർലമെന്റ് അംഗങ്ങളേ, എംഎൽഎമാർ, എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരെ.
നിങ്ങൾക്കെല്ലാവർക്കും വളരെ സന്തോഷകരവും സമൃദ്ധവുമായ 2025 ലെ പുതുവത്സരം ആശംസിക്കുന്നു. 2025 വർഷം ഭാരതത്തിന്റെ വികസനത്തിന് നിരവധി പുതിയ അവസരങ്ങൾ കൊണ്ടുവരുന്നു. ലോകത്തിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയാകാനുള്ള നമ്മുടെ യാത്ര ഈ വർഷം കൂടുതൽ ശക്തി പ്രാപിക്കും. ഇന്ന്, ലോകത്തിലെ രാഷ്ട്രീയ, സാമ്പത്തിക സ്ഥിരതയുടെ പ്രതീകമായി ഭാരതം നിലകൊള്ളുന്നു. 2025 ൽ ഭാരതത്തിന്റെ ഈ പങ്ക് കൂടുതൽ ശക്തമാകും. ഈ വർഷം ആഗോളതലത്തിൽ ഭാരതത്തിന്റെ അന്താരാഷ്ട്ര പ്രതിച്ഛായ ഉയർത്തും, ഈ വർഷം ഭാരതത്തെ ഒരു പ്രധാന ഉൽപാദന കേന്ദ്രമാക്കി മാറ്റും, ഈ വർഷം യുവജനങ്ങൾക്കിടയിൽ പുതിയ സ്റ്റാർട്ടപ്പുകളുടെയും സംരംഭകത്വത്തിന്റെയും ഉയർച്ചയെ ത്വരിതപ്പെടുത്തും, ഈ വർഷം കാർഷിക മേഖലയിൽ പുതിയ നാഴികക്കല്ലുകൾ സൃഷ്ടിക്കും, ഈ വർഷം "സ്ത്രീകൾ നയിക്കുന്ന വികസനം" എന്ന നമ്മുടെ മന്ത്രം പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നു, ഈ വർഷം ജീവിത സൗകര്യം മെച്ചപ്പെടുത്തുന്നതിലും ജീവിത നിലവാരം ഉയർത്തുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കും. ഇന്നത്തെ പരിപാടിയും ഈ പ്രതിബദ്ധതയുടെ ഭാഗമാണ്.
സുഹൃത്തുക്കളേ,
ഇന്ന് ഉദ്ഘാടനം ചെയ്ത, ആരംഭം കുറിച്ച പദ്ധതികളിൽ പിന്നാക്കം നിൽക്കുന്നവർക്കുള്ള വീടുകളും സ്കൂളുകളുമായും കോളേജുകളുമായും ബന്ധപ്പെട്ട പദ്ധതികളും ഉൾപ്പെടുന്നു. നിങ്ങൾക്കെല്ലാവർക്കും എന്റെ ഹൃദയംഗമമായ അഭിനന്ദനങ്ങൾ. പ്രത്യേകിച്ച്, ഒരു തരത്തിൽ ഒരു പുതു ജീവിതം ആരംഭിക്കുന്ന കുടുംബങ്ങളെയും അമ്മമാരെയും സഹോദരിമാരെയും ഞാൻ അഭിനന്ദിക്കുന്നു. കുടിലുകളിൽ നിന്ന് അടച്ചുറപ്പുള്ള വീടുകളിലേക്കും, വാടക വീടുകളിൽ നിന്ന് സ്വന്തം വീടുകളിലേക്കും മാറുന്നത് - ഇത് തീർച്ചയായും ഒരു പുതിയ തുടക്കമാണ്. അവർക്ക് ലഭിച്ച വീടുകൾ അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും വീടുകളാണ്. ഈ വീടുകൾ പുതിയ പ്രതീക്ഷകളുടെയും സ്വപ്നങ്ങളുടെയും വീടുകളാണ്. നിങ്ങളുടെ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഭാഗമാകാൻ ഞാൻ ഇന്ന് ഇവിടെയുണ്ട്. ഇന്ന് ഞാൻ ഇവിടെ നിൽക്കുമ്പോൾ, നിരവധി പഴയ ഓർമ്മകൾ സജീവമാകുന്നത് സ്വാഭാവികമാണ്. അടിയന്തരാവസ്ഥയുടെ സമയത്ത്, ഇന്ദിരാഗാന്ധിയുടെ സ്വേച്ഛാധിപത്യ ഭരണകൂടത്തിനെതിരെ രാഷ്ട്രം പോരാടിയപ്പോൾ, അടിയന്തരാവസ്ഥയ്ക്കെതിരെ ഒരു തുടർച്ചയായ പോരാട്ടം നടന്നിരുന്നുവെന്ന് നിങ്ങളിൽ ചിലർക്ക് അറിയാമായിരിക്കും, മറ്റ് പലരെയും പോലെ ഞാനും രഹസ്യ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു. ആ സമയത്ത്, അശോക് വിഹാർ എന്റെ താമസസ്ഥലമായിരുന്നു. അതിനാൽ, ഇന്ന് അശോക് വിഹാർ സന്ദർശിക്കുന്നത് ഓർമ്മകളുടെ ഒരു പ്രളയം തിരികെ കൊണ്ടുവരുന്നു.
സുഹൃത്തുക്കളേ,
ഇന്ന്, മുഴുവൻ രാജ്യവും ഒരു 'വികസിത ഭാരതം' (വികസിത ഇന്ത്യ) കെട്ടിപ്പടുക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. 'വികസിത ഭാരതം' എന്നാൽ ഓരോ പൗരനും തലയ്ക്ക് മുകളിൽ ഒരു മേൽക്കൂരയും നല്ലൊരു വീടും ഉണ്ടായിരിക്കും എന്നാണ്. ഈ ദൃഢനിശ്ചയത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്, അത് നേടിയെടുക്കുന്നതിൽ ഡൽഹിക്ക് ഒരു പ്രധാന പങ്കുണ്ട്. അതുകൊണ്ടാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര
ഗവണ്മെൻ്റ് ചേരികൾക്ക് പകരം സ്ഥിരമായ വീടുകൾ നിർമ്മിക്കാനുള്ള ഒരു കാമ്പയിൻ ആരംഭിച്ചത്. രണ്ട് വർഷം മുമ്പ്, കൽക്കാജി എക്സ്റ്റൻഷനിൽ ചേരികളിൽ താമസിക്കുന്ന നമ്മുടെ സഹോദരീസഹോദരന്മാർക്കായി 3,000-ത്തിലധികം വീടുകൾ ഉദ്ഘാടനം ചെയ്യാൻ എനിക്ക് അവസരം ലഭിച്ചു. തലമുറകളായി പ്രതീക്ഷയില്ലാതെ ചേരികളിൽ താമസിച്ചിരുന്ന കുടുംബങ്ങൾ ഇപ്പോൾ ആദ്യമായി അടച്ചുറപ്പുള്ള വീടുകളിലേക്ക് മാറുകയാണ്. അന്ന്, ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാൻ പറഞ്ഞു. ഇന്ന്, 1,500 വീടുകൾ കൂടി അവയുടെ യഥാർത്ഥ ഉടമകൾക്ക് കൈമാറി. ഈ 'സ്വാഭിമാൻ അപ്പാർട്ടുമെന്റുകൾ' പിന്നാക്കം നിൽക്കുന്നവരുടെ അന്തസ്സിന്റെയും ആത്മാഭിമാനത്തിന്റെയും പ്രതീകമാണ്. നേരത്തെ, ഞാൻ ചില ഗുണഭോക്താക്കളുമായി സംവദിച്ചു, അവരിൽ സന്തോഷവും അഭിമാനവും പുതുതായി കണ്ടെത്തിയ ഊർജ്ജവും എനിക്ക് അനുഭവിക്കാൻ കഴിഞ്ഞു. അവിടെ ചില കുട്ടികളെ കണ്ടപ്പോൾ, അവരുടെ സ്വപ്നങ്ങൾ 'സ്വാഭിമാൻ അപ്പാർട്ടുമെന്റുകളുടെ' ഉയരത്തേക്കാൾ മുകളിൽ നിൽക്കുന്നതായി തോന്നി.
സുഹൃത്തുക്കളേ,
ഈ വീടുകളുടെ ഉടമകൾ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരായിരിക്കാം, പക്ഷേ അവരെല്ലാം എന്റെ കുടുംബത്തിലെ അംഗങ്ങളാണ്.
സുഹൃത്തുക്കളേ,
മോദി ഒരിക്കലും സ്വന്തമായി ഒരു വീട് നിർമ്മിച്ചിട്ടില്ലെന്ന് രാജ്യത്തിനറിയാം, എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ, 4 കോടിയിലധികം വരുന്ന പാവപ്പെട്ടവർക്ക് വീട് നിർമ്മിച്ച് അവരുടെ സ്വപ്നം അദ്ദേഹം സാക്ഷാത്കരിച്ചു. എനിക്കും ഒരു 'ശീഷ് മഹൽ' (രാജകൊട്ടാരം പോലുള്ള ഭവനം) പണിയാമായിരുന്നു. പക്ഷേ, എന്റെ ഒരേയൊരു സ്വപ്നം എന്റെ സഹ പൗരന്മാർക്ക് അവരുടെ തലയ്ക്ക് മുകളിൽ ഉറപ്പുള്ള മേൽക്കൂരകൾ ഉറപ്പാക്കുക എന്നതായിരുന്നു. നിങ്ങൾ ആളുകളെ - പ്രത്യേകിച്ച് ചേരികളിലും കുടിലുകളിലും താമസിക്കുന്നവരെ - കാണുമ്പോഴെല്ലാം, എന്റെ പേരിൽ അവർക്ക് ഒരു വാഗ്ദാനം നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. ഇന്നായാലും നാളെയായാലും, അവർക്ക് ഒരു അടച്ചുറപ്പുള്ള വീട് നിർമ്മിക്കുമെന്നും അവർക്ക് സ്വന്തമായി ഒരു വീട് ഉണ്ടായിരിക്കുമെന്നും അവരോട് പറയുക. എനിക്ക്, 'നിങ്ങൾ എല്ലാവരും മോദിയാണ്', അതിനാൽ നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ ഈ വാഗ്ദാനം നൽകാൻ കഴിയും. പാവപ്പെട്ടവർക്കുള്ള ഈ വീടുകൾ മെച്ചപ്പെട്ട ജീവിതത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളോടും കൂടി സജ്ജീകരിച്ചിരിക്കുന്നു. ഈ സൗകര്യങ്ങൾ അന്തസ്സ് ഉണർത്തുന്നു, ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു, 'വികസിത ഭാരത'ത്തിന്റെ യഥാർത്ഥ ഊർജ്ജത്തെ പ്രതിനിധീകരിക്കുന്നു. എന്നാൽ ഞങ്ങൾ ഇവിടെ നിർത്തില്ല. ഡൽഹിയിൽ, ഇത്തരത്തിലുള്ള ഏകദേശം 3,000 വീടുകളുടെ നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. സമീപഭാവിയിൽ ആയിരക്കണക്കിന് പുതിയ വീടുകൾ ഡൽഹിക്കാർക്ക് കൈമാറും. ഈ പ്രദേശത്ത് ധാരാളം ഗവണ്മെൻ്റ് ജീവനക്കാരും താമസിക്കുന്നു. അവരുടെ താമസസ്ഥലങ്ങളും വളരെ പഴയതായി മാറിയിരുന്നു, അവർക്കായി പുതിയ വീടുകൾ വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഡൽഹിയുടെ അഭൂതപൂർവമായ വികാസം കണക്കിലെടുത്ത്, രോഹിണി, ദ്വാരക ഉപനഗരങ്ങളുടെ വിജയകരമായ വളർച്ചയ്ക്ക് പിന്നാലെ കേന്ദ്ര ഗവണ്മെൻ്റ് നരേല ഉപനഗരത്തിന്റെ വികസനം ത്വരിതപ്പെടുത്തുന്നു.
സുഹൃത്തുക്കളേ,
ഒരു 'വികസിത ഭാരതം' കെട്ടിപ്പടുക്കുന്നതിൽ നമ്മുടെ നഗരങ്ങൾ നിർണായക പങ്ക് വഹിക്കുന്നു. ദൂരെയുള്ള പ്രദേശങ്ങളിൽ നിന്നുള്ള ആളുകൾ വലിയ സ്വപ്നങ്ങളുമായി വന്ന് ആ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനായി പൂർണ്ണഹൃദയത്തോടെ ജീവിതം സമർപ്പിക്കുന്ന സ്ഥലങ്ങളാണ് ഈ നഗരങ്ങൾ. അതുകൊണ്ടാണ് നമ്മുടെ നഗരങ്ങളിൽ താമസിക്കുന്ന ഓരോ കുടുംബത്തിനും ഗുണനിലവാരമുള്ള ജീവിതം ഉറപ്പാക്കാൻ ബിജെപി നയിക്കുന്ന കേന്ദ്ര ഗവണ്മെൻ്റ് പ്രതിജ്ഞാബദ്ധമായിരിക്കുന്നത്. ദരിദ്രരായാലും മധ്യവർഗമായാലും എല്ലാവർക്കും നല്ല വീടുകൾ ലഭിക്കാൻ സഹായിക്കുന്നതിൽ ഞങ്ങളുടെ ശ്രമങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഗ്രാമങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് അടുത്തിടെ താമസം മാറിയവർക്ക്, താങ്ങാനാവുന്ന വാടക ഭവനങ്ങൾ നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഇടത്തരം കുടുംബങ്ങൾക്ക്, സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിന് ഗവണ്മെൻ്റ് പൂർണ്ണ പിന്തുണ നൽകുന്നു. കഴിഞ്ഞ ദശകമായി ഈ പ്രവർത്തനം സ്ഥിരമായി തുടരുന്നു. പ്രധാൻ മന്ത്രി ആവാസ് യോജന (നഗര) പ്രകാരം, കഴിഞ്ഞ 10 വർഷത്തിനിടെ രാജ്യത്തുടനീളം 1 കോടിയിലധികം വീടുകൾ നിർമ്മിച്ചു. ഡൽഹിയിൽ തന്നെ, ഈ പദ്ധതി പ്രകാരം ഏകദേശം 30,000 പുതിയ വീടുകൾ നിർമ്മിച്ചു.
സുഹൃത്തുക്കളേ,
ഈ ശ്രമം കൂടുതൽ വിപുലീകരിക്കാൻ ഞങ്ങൾ ഇപ്പോൾ പദ്ധതിയിട്ടിട്ടുണ്ട്. പ്രധാൻ മന്ത്രി ആവാസ് യോജന (നഗരം) യുടെ അടുത്ത ഘട്ടത്തിൽ, നഗരത്തിലെ ദരിദ്രർക്കായി ഒരു കോടി പുതിയ വീടുകൾ നിർമ്മിക്കും. ബിജെപി നയിക്കുന്ന കേന്ദ്ര ഗവണ്മെന്റ് ഈ വീടുകൾക്ക് സാമ്പത്തിക സഹായം നൽകും. 9 ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രകാരം പ്രത്യേക ആനുകൂല്യങ്ങൾ ലഭിക്കും. കൂടാതെ, ഇടത്തരം കുടുംബങ്ങൾക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിക്കുന്നതിന്, കേന്ദ്ര ഗവണ്മെന്റ് ഭവന വായ്പകൾക്ക് ഗണ്യമായ പലിശ സബ്സിഡികൾ വാഗ്ദാനം ചെയ്യുന്നു, പലിശയുടെ ഒരു പ്രധാന ഭാഗം ഗവണ്മെന്റ് വഹിക്കുന്നു.
സുഹൃത്തുക്കളേ,
എല്ലാ കുടുംബങ്ങളും തങ്ങളുടെ കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ലഭിക്കണമെന്നും, നന്നായി പഠിക്കണമെന്നും, സ്വയംപര്യാപ്തരാകണമെന്നും സ്വപ്നം കാണുന്നു. രാജ്യത്തുടനീളമുള്ള ഗുണനിലവാരമുള്ള സ്കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, പ്രൊഫഷണൽ സ്ഥാപനങ്ങൾ എന്നിവയുടെ ലഭ്യത ഉറപ്പാക്കുന്നതിൽ ബിജെപി ഗവണ്മെൻ്റ് വലിയ ഊന്നൽ നൽകുന്നു. കുട്ടികളെ പഠിപ്പിക്കുക മാത്രമല്ല, വർത്തമാനത്തിന്റെയും ഭാവിയുടെയും ആവശ്യങ്ങൾക്കായി പുതിയ തലമുറയെ സജ്ജമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഈ ദർശനം മനസ്സിൽ വെച്ചുകൊണ്ടാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം (NEP) രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങളിലെ കുട്ടികൾക്ക് പുതിയ അവസരങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു പരിവർത്തനാത്മക നടപടിയാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം. മധ്യവർഗ, പിന്നാക്ക കുടുംബങ്ങളിലെ കുട്ടികൾക്ക്, പ്രശസ്ത കോടതികളിൽ അഭിഭാഷകരോ, ഡോക്ടർമാരോ, എഞ്ചിനീയർമാരോ ആകാനുള്ള സ്വപ്നങ്ങളും അത്രതന്നെ പ്രധാനമാണ്. എന്നിരുന്നാലും, ഇടത്തരം കുടുംബങ്ങൾക്ക് ഇംഗ്ലീഷ് മീഡിയം വിദ്യാഭ്യാസം താങ്ങാൻ പ്രയാസമാണ്, ദരിദ്രർക്ക് ഈ ബുദ്ധിമുട്ട് ഇതിലും വലുതാണ്. എന്നാൽ ഇതിനർത്ഥം മധ്യവർഗ, ദരിദ്ര കുടുംബങ്ങളിലെ കുട്ടികൾക്ക് ഇംഗ്ലീഷിൽ പ്രാവീണ്യം ഇല്ലാത്തതിനാൽ അവർക്ക് ഡോക്ടറോ എഞ്ചിനീയർമാരോ ആകാനുള്ള അവസരം നിഷേധിക്കപ്പെടണമെന്നാണോ? ഡോക്ടറോ എഞ്ചിനീയർമാരോ ആകാനുള്ള അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള അവസരവും അവർക്ക് ലഭിക്കേണ്ടതല്ലേ? ഇവിടെയാണ് നിങ്ങളുടെ 'സേവക്' വളരെക്കാലമായി കാത്തിരുന്ന ഒരു പരിഷ്കാരം നടപ്പിലാക്കിയത്. ഇന്ന്, കുട്ടികൾക്ക് അവരുടെ മാതൃഭാഷയിൽ പഠിക്കാനും ഡോക്ടർമാരാകാനും എഞ്ചിനീയർമാരാകാനും അല്ലെങ്കിൽ രാജ്യത്തെ പരമോന്നത കോടതികളിൽ കേസുകൾ വാദിക്കാനും കഴിയും.
സുഹൃത്തുക്കളേ,
നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിൽ സിബിഎസ്ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ) ഒരു പ്രധാന പങ്ക് വഹിക്കുന്നു. അതിന്റെ വ്യാപ്തി നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്നു. ഇത് മനസ്സിൽ വെച്ചുകൊണ്ട്, സിബിഎസ്ഇയ്ക്കായി ഒരു പുതിയ കെട്ടിടം നിർമ്മിച്ചിരിക്കുന്നു. ആധുനിക വിദ്യാഭ്യാസത്തിന്റെ വികാസത്തിനും പരീക്ഷാ നടത്തിപ്പിന് നൂതന രീതികൾ സ്വീകരിക്കുന്നതിനും ഈ പുതിയ സൗകര്യം സഹായിക്കും.
സുഹൃത്തുക്കളേ,
ഉന്നത വിദ്യാഭ്യാസ രംഗത്ത് ഡൽഹി സർവകലാശാലയുടെ പ്രശസ്തി കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ഈ അത്യധികം ആദരിക്കപ്പെടുന്ന സർവകലാശാലയിലെ വിദ്യാർത്ഥിയാകാൻ കഴിഞ്ഞതിൽ ഞാൻ ഭാഗ്യവാനാണ്. ഡൽഹിയിലെ യുവജനങ്ങൾക്ക് ഇവിടെ തന്നെ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് കൂടുതൽ അവസരങ്ങൾ നൽകുക എന്നതാണ് ഞങ്ങളുടെ ശ്രമം. ഇന്ന്, തറക്കല്ലിട്ട പുതിയ കാമ്പസുകൾ എല്ലാ വർഷവും നൂറുകണക്കിന് അധിക വിദ്യാർത്ഥികൾക്ക് ഡൽഹി സർവകലാശാലയിൽ പഠിക്കാൻ അവസരം നൽകും. ഡൽഹി സർവകലാശാലയുടെ ഈസ്റ്റ് കാമ്പസും വെസ്റ്റ് കാമ്പസും വളരെക്കാലമായി തയ്യാറാവുകയാണ്. ഇപ്പോൾ ഈ കാത്തിരിപ്പ് ഉടൻ അവസാനിക്കും. സൂരജ്മൽ വിഹാറിലെ ഈസ്റ്റ് കാമ്പസിലും ദ്വാരകയിലെ വെസ്റ്റ് കാമ്പസിലും പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കും. കൂടാതെ, വീർ സവർക്കർ ജിയുടെ പേരിൽ നജഫ്ഗഡിൽ ഒരു പുതിയ കോളേജ് സ്ഥാപിക്കും.
സുഹൃത്തുക്കളേ,
ഒരു വശത്ത്, ഡൽഹിയിലെ വിദ്യാഭ്യാസ സമ്പ്രദായം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര ഗവണ്മെൻ്റ് ഗണ്യമായ ശ്രമങ്ങൾ നടത്തുമ്പോൾ, മറുവശത്ത്, ഇവിടുത്തെ സംസ്ഥാന ഗവണ്മെൻ്റ് നഗ്നമായ വ്യാജ പ്രചാരണങ്ങളിൽ മുഴുകുകയാണ്. കഴിഞ്ഞ 10 വർഷമായി അധികാരത്തിലുള്ള നിലവിലെ സംസ്ഥാന ഗവണ്മെൻ്റ് ഡൽഹിയിലെ സ്കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ ദോഷം വരുത്തിവച്ചു. സമഗ്ര ശിക്ഷാ അഭിയാൻ പ്രകാരം, വിദ്യാഭ്യാസത്തിനായി കേന്ദ്ര ഗവണ്മെൻ്റ് നൽകുന്ന ഫണ്ട് വേണ്ടവിധം വിനിയോഗിക്കപ്പെടാത്ത വിധം സ്ഥിതി വളരെ മോശമായി. ഡൽഹിയിലെ കുട്ടികളുടെ ഭാവിയെക്കുറിച്ച് നിസ്സംഗത കാണിക്കുന്ന ഈ സംസ്ഥാന ഗവണ്മെൻ്റിന്, കേന്ദ്ര ഗവണ്മെൻ്റ് വിദ്യാഭ്യാസത്തിനായി അനുവദിച്ച ഫണ്ടിന്റെ പകുതി പോലും ചെലവഴിക്കാൻ കഴിഞ്ഞില്ല.
സുഹൃത്തുക്കളേ,
രാജ്യത്തിന്റെ തലസ്ഥാനമാണിത്, ഡൽഹിയിലെ ജനങ്ങൾക്ക് നല്ല ഭരണം സ്വപ്നം കാണാൻ അവകാശമുണ്ട്. എന്നിരുന്നാലും, കഴിഞ്ഞ 10 വർഷമായി ഡൽഹി ഒരു വലിയ 'ആപ്ദ' (പ്രതിസന്ധി)യാൽ ചുറ്റപ്പെട്ടിരിക്കുന്നു. അണ്ണാ ഹസാരെ ജിയെ മുൻപന്തിയിൽ നിർത്തി ചില അഴിമതിക്കാർ ഡൽഹിയെ ഈ 'ആപ്ദ'യിലേക്ക് തള്ളിവിട്ടു. മദ്യ കരാറുകളിലെ അഴിമതികൾ മുതൽ കുട്ടികളുടെ സ്കൂളുകളിലെ ക്രമക്കേടുകൾ, ദരിദ്രർക്കുള്ള ആരോഗ്യ സംരക്ഷണത്തിലെ തട്ടിപ്പുകൾ, മലിനീകരണത്തിനെതിരെ പോരാടുന്നതിന്റെ മറവിലും നിയമനങ്ങളിലെയും അഴിമതി വരെ - ഒരിക്കൽ ഡൽഹിയുടെ വികസനത്തെക്കുറിച്ച് സംസാരിച്ച ഇവർ നഗരത്തിൻ്റെ 'ആപ്ദ'യുടെ ഉറവിടമായി മാറിയിരിക്കുന്നു. അവർ നഗ്നമായ അഴിമതിയിൽ ഏർപ്പെടുക മാത്രമല്ല, അതിനെ മഹത്വപ്പെടുത്തുകയും ചെയ്യുന്നു. മോശം സാഹചര്യം വഷളാക്കുന്ന ഒരു കള്ളനെപ്പോലെയാണ് ഇത് - ഈ പ്രതിസന്ധി, ഈ 'ആപ്ദ' ഡൽഹിയ്ക്ക് മേൽ വർഷിച്ചു. അതുകൊണ്ടാണ് ഡൽഹിയിലെ ജനങ്ങൾ ഈ 'ആപ്ദ'ക്കെതിരെ ഒരു പോരാട്ടം ആരംഭിച്ചത്. ഡൽഹിയിലെ വോട്ടർമാർ നഗരത്തെ ഈ 'ആപ്ദ'യിൽ നിന്ന് മോചിപ്പിക്കാൻ ദൃഢനിശ്ചയം ചെയ്തിരിക്കുന്നു. ഡൽഹിയിലെ ഓരോ പൗരനും, ഡൽഹിയിലെ ഓരോ കുട്ടിയും നഗരത്തിന്റെ ഓരോ കോണിൽ നിന്നും ശബ്ദം ഉയർത്തുന്നു, "ഈ 'ആപ്-ദാ' ഞങ്ങൾ പൊറുക്കില്ല, ഞങ്ങൾ മാറ്റം കൊണ്ടുവരും!"; "ഈ 'ആപ്-ദാ' ഞങ്ങൾ പൊറുക്കില്ല, ഞങ്ങൾ മാറ്റം കൊണ്ടുവരും!"; "ഈ 'ആപ്-ദാ' ഞങ്ങൾ പൊറുക്കില്ല, ഞങ്ങൾ മാറ്റം കൊണ്ടുവരും!"; "ഈ 'ആപ്-ദാ' ഞങ്ങൾ പൊറുക്കില്ല, ഞങ്ങൾ മാറ്റം കൊണ്ടുവരും!"; "ഈ 'ആപ്-ദാ' ഞങ്ങൾ പൊറുക്കില്ല, ഞങ്ങൾ മാറ്റം കൊണ്ടുവരും!".
സുഹൃത്തുക്കളേ,
രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹി, കേന്ദ്ര ഗവണ്മെൻ്റിൻ്റെ ഉത്തരവാദിത്തത്തിലുള്ള നിരവധി ഉയർന്ന ചെലവുള്ള പദ്ധതികൾക്ക് വേദിയാണ്. ഇവിടെ മിക്ക റോഡുകളും, മെട്രോ ലൈനുകളും, വലിയ ആശുപത്രികളും, കോളേജ് കാമ്പസുകളും നിർമ്മിച്ചതിൻ്റെ ഉത്തരവാദിത്തം കേന്ദ്ര ഗവണ്മെൻ്റിനാണ്. എന്നിരുന്നാലും, ഇവിടെ സ്വന്തം കടമകൾ കൈകാര്യം ചെയ്യേണ്ട 'ആപ്ദാ' ഗവണ്മെൻ്റ്, ഇക്കാര്യത്തിൽ ഏതൊരു പുരോഗതിക്കും തടസ്സം സൃഷ്ടിച്ചു. നഗരത്തെ പ്രതിസന്ധികളാൽ വലയം ചെയ്തിരിക്കുന്ന 'ആപ്ദാ'യ്ക്ക് ഭാവിയെക്കുറിച്ചുള്ള ഒരു കാഴ്ചപ്പാടും ഇല്ല. ഈ 'ആപ്ദ'യുടെ ഒരു ഉദാഹരണമാണ് നമ്മുടെ യമുന നദിയുടെ അവസ്ഥ. ഇവിടെ എത്തുന്നതിന് തൊട്ടുമുമ്പ്, ഡൽഹിയുടെ വടക്കൻ ഭാഗത്ത് താമസിക്കുന്ന സ്വാഭിമാൻ ഫ്ലാറ്റുകളുടെ ഗുണഭോക്താക്കളോട് ഞാൻ സംസാരിക്കുകയായിരുന്നു. അവരുടെ ഛഠ് പൂജ ആഘോഷങ്ങളെക്കുറിച്ച് ഞാൻ അവരോട് ചോദിച്ചു, കൂപ്പുകൈകളോടെ, യമുന ജിയുടെ സ്ഥിതി വളരെ വഷളായതിനാൽ അവർക്ക് ആചാരങ്ങൾ പോലും ശരിയായി നടത്താൻ കഴിയുന്നില്ലെന്ന് അവർ എന്നോട് പറഞ്ഞു. നദി മാതാവിനോട് ക്ഷമ ചോദിക്കുന്ന ഒരു ചെറിയ വഴിപാടിൽ അവർക്ക് തൃപ്തിപ്പെടേണ്ടിവന്നു. ഡൽഹിയിലെ ഓരോ നിവാസിക്കും യമുന ജിയുടെ പരിതാപകരമായ അവസ്ഥയെക്കുറിച്ച് അറിയാം.
സുഹൃത്തുക്കളേ,
പത്ത് വർഷങ്ങൾക്ക് ശേഷം, അവർക്ക് പറയാൻ ധൈര്യമുണ്ടായി, നാണമില്ല, ഉത്തരവാദിത്തബോധവുമില്ല - ഇതാണ് ഞങ്ങൾ കൈകാര്യം ചെയ്യുന്ന 'ആപ്ദാ'. യമുന വൃത്തിയാക്കിയാൽ വോട്ട് ലഭിക്കില്ലെന്ന് അവർ അവകാശപ്പെടുന്നു. യമുന വൃത്തിയാക്കിയാൽ വോട്ട് ലഭിക്കുന്നില്ലെങ്കിൽ, അതിനർത്ഥം നദിയെ പരിതാപകരമായ അവസ്ഥയിൽ വിടണമെന്നാണോ? യമുന വൃത്തിയാക്കിയില്ലെങ്കിൽ, ഡൽഹിക്ക് എങ്ങനെ കുടിവെള്ളം ലഭിക്കും? ഈ വ്യക്തികളുടെ പ്രവൃത്തികൾ മൂലമാണ് ഡൽഹിയിലെ ജനങ്ങൾ മലിനജലം കുടിക്കാൻ നിർബന്ധിതരാകുന്നത്. ഈ 'ആപ്ദാ' ഡൽഹി നിവാസികളുടെ ജീവിതം ടാങ്കർ മാഫിയയ്ക്ക് കൈമാറി. ഈ 'ആപ്ദാ' വ്യക്തികൾ തുടർന്നാൽ, അവർ ഡൽഹിയെ കൂടുതൽ മോശമായ ഭാവിയിലേക്ക് നയിക്കും.
സുഹൃത്തുക്കളേ,
രാജ്യത്തിനായി നടപ്പിലാക്കുന്ന എല്ലാ നല്ല പദ്ധതികളും ഡൽഹിയിലെ എന്റെ സഹോദരീസഹോദരന്മാർക്കും പ്രയോജനപ്പെടുത്തുന്നതിനായി ഞാൻ നിരന്തരം പരിശ്രമിക്കുന്നു. ബിജെപി നയിക്കുന്ന കേന്ദ്ര ഗവണ്മെൻ്റിൻ്റെ പദ്ധതികൾ ദരിദ്രർക്കും ഇടത്തരക്കാർക്കും സൗകര്യങ്ങൾ നൽകുന്നതിനൊപ്പം പണം ലാഭിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
സുഹൃത്തുക്കളേ,
ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര ഗവണ്മെൻ്റ് വൈദ്യുതി ബില്ലുകൾ പൂജ്യത്തിലേക്ക് കുറയ്ക്കുക മാത്രമല്ല, ആളുകൾക്ക് വൈദ്യുതിയിൽ നിന്ന് വരുമാനം നേടാനുള്ള അവസരങ്ങൾ നൽകുകയും ചെയ്യുന്നു. പിഎം സൂര്യഘർ മുഫ്ത് ബിജ്ലി യോജനയിലൂടെ ഓരോ കുടുംബവും വൈദ്യുതി ഉൽപ്പാദകരായി മാറുകയാണ്. ഈ സംരംഭത്തിന് കീഴിൽ, സോളാർ പാനലുകൾ സ്ഥാപിക്കാൻ താൽപ്പര്യമുള്ള ഓരോ കുടുംബത്തിനും ഗവണ്മെൻ്റ് 75,000 രൂപ മുതൽ 80,000 രൂപ വരെ നൽകുന്നു. ഇതുവരെ, രാജ്യത്തുടനീളമുള്ള 7.5 ലക്ഷത്തിലധികം വീടുകൾ അവരുടെ മേൽക്കൂരകളിൽ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത് കുടുംബങ്ങൾക്ക് അവരുടെ ആവശ്യങ്ങൾക്കായി സൗജന്യ വൈദ്യുതി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും, കൂടാതെ ഉത്പാദിപ്പിക്കുന്ന അധിക വൈദ്യുതിയിലൂടെ പണം സമ്പാദിക്കും, അത് ഗവണ്മെൻ്റ് കുടുംബത്തിന് തിരികെ നൽകും. ബിജെപി ഇവിടെ ഗവണ്മെൻ്റ് രൂപീകരിച്ചാലുടൻ, ഡൽഹിയിലും പ്രധാനമന്ത്രി സൂര്യഘർ മുഫ്ത് ബിജ്ലി യോജന വേഗത്തിൽ നടപ്പിലാക്കുമെന്ന് ഞാൻ ഡൽഹിയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകുന്നു.
സുഹൃത്തുക്കളേ,
ഇന്ന്, കേന്ദ്ര ഗവണ്മെൻ്റ് ഡൽഹിയിലെ ഏകദേശം 75 ലക്ഷം ദരിദ്രർക്ക് സൗജന്യ റേഷൻ നൽകുന്നു. ഡൽഹിയിലെ ജനങ്ങൾക്ക് ഒരു രാജ്യം ഒരു റേഷൻ കാർഡ് പദ്ധതി വലിയ സഹായമാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, ഡൽഹിയിൽ റേഷൻ കാർഡ് ലഭിക്കുന്നത് പോലും ബുദ്ധിമുട്ടായിരുന്നു. പഴയ പത്രങ്ങൾ പരിശോധിച്ചാൽ, ആളുകൾ നേരിടുന്ന വെല്ലുവിളികൾ നിങ്ങൾക്ക് കാണാൻ കഴിയും. റേഷൻ കാർഡുകൾ നൽകുന്നതിന് പോലും 'ആപ്ദാ' ആളുകൾ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഇന്ന്, അഴിമതിയുടെ പാത തടഞ്ഞിരിക്കുന്നു, കൂടാതെ റേഷൻ ചെലവിലും ലാഭമുണ്ട്.
സുഹൃത്തുക്കളേ,
ഡൽഹിയിലെ ദരിദ്രരും ഇടത്തരക്കാരുമായ കുടുംബങ്ങൾക്ക് താങ്ങാനാവുന്ന വിലയ്ക്ക് മരുന്നുകൾ ലഭിക്കുന്നതിന്, നഗരത്തിൽ ഏകദേശം 500 ജൻ ഔഷധി കേന്ദ്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ, 80%-ത്തിലധികം കിഴിവിൽ മരുന്നുകൾ ലഭ്യമാണ്. ഉദാഹരണത്തിന്, 100 രൂപ വിലയുള്ള ഒരു മരുന്ന് വെറും 15 രൂപ അല്ലെങ്കിൽ 20 രൂപയ്ക്ക് ലഭ്യമാണ്.
സുഹൃത്തുക്കളേ,
സൗജന്യ ചികിത്സ വാഗ്ദാനം ചെയ്യുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ആനുകൂല്യങ്ങൾ ഡൽഹിയിലെ ജനങ്ങൾക്ക് നൽകാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നിരുന്നാലും, 'ആപ്ദാ' ഗവണ്മെൻ്റിന് ഡൽഹിയിലെ ജനങ്ങളോട് കടുത്ത വിദ്വേഷമുണ്ട്. ആയുഷ്മാൻ ഭാരത് പദ്ധതി രാജ്യമെമ്പാടും നടപ്പിലാക്കുമ്പോൾ, 'ആപ്ദാ' ആളുകൾ ഡൽഹിയിൽ ഇത് നടപ്പിലാക്കുന്നത് തടഞ്ഞു. തൽഫലമായി, ഡൽഹിയിലെ ജനങ്ങൾ കഷ്ടപ്പെടുന്നു. ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം ഡൽഹിയിലെ വ്യാപാരികൾ, പ്രൊഫഷണലുകൾ, യുവാക്കൾ എന്നിവർ പലപ്പോഴും രാജ്യത്തുടനീളം സഞ്ചരിക്കുന്നു എന്നതാണ്. അവർ ഇന്ത്യയുടെ ഏതെങ്കിലും കോണിലേക്ക് പോകുകയും അവർക്ക് എന്തെങ്കിലും സംഭവിക്കുകയും ചെയ്താൽ, ഒരു ആയുഷ്മാൻ കാർഡ് ഉണ്ടായിരിക്കുന്നത് രാജ്യത്തെവിടെയും അവരുടെ ചികിത്സ ഉറപ്പാക്കും. എന്നിരുന്നാലും, ഡൽഹി നിവാസികൾക്ക് ഈ ആനുകൂല്യം ലഭ്യമല്ല, കാരണം ഡൽഹിയിലെ 'ആപ്ദാ' ഗവണ്മെൻ്റ് അവരെ ആയുഷ്മാൻ പദ്ധതിയുമായി ബന്ധിപ്പിക്കാൻ വിസമ്മതിക്കുന്നു. അതിനാൽ, യാത്ര ചെയ്യുമ്പോൾ എന്തെങ്കിലും സംഭവിച്ചാലും, ഞാൻ, മോദി, നിങ്ങളെ സേവിക്കാൻ ആഗ്രഹിക്കുന്നു, പക്ഷേ 'ആപ്ദാ'യുടെ പാപങ്ങൾ കാരണം, എനിക്ക് അത് ചെയ്യാൻ കഴിയില്ല.
സുഹൃത്തുക്കളേ,
ബിജെപി ഗവണ്മെൻ്റ് ആയുഷ്മാൻ ഭാരത് പദ്ധതി 70 വയസ്സിനു മുകളിലുള്ള മുതിർന്ന പൗരന്മാരെ ഉൾപ്പെടുത്തി വിപുലീകരിച്ചു. ഇപ്പോൾ, ഏതൊരു കുടുംബത്തിലെയും കുട്ടികൾ അവരുടെ വൃദ്ധ മാതാപിതാക്കളുടെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ഇനി വിഷമിക്കേണ്ടതില്ല. ഈ മകന് അവരുടെ ക്ഷേമത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. എന്നാൽ, വളരെ ഖേദത്തോടെ പറയട്ടെ, ഈ മകൻ ഡൽഹിയിലെ തന്റെ വൃദ്ധ മാതാപിതാക്കളെ എത്രമാത്രം സേവിക്കാൻ ആഗ്രഹിച്ചാലും, 'ആപ്ദാ' ആളുകൾ ഡൽഹിയിലെ മുതിർന്ന പൗരന്മാർക്ക് ഈ സേവനം നഷ്ടപ്പെടുത്തിയെന്ന് ഞാൻ പറയും. അവർക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നില്ല. 'ആപ്ദാ'യിലെ ആളുകളുടെ സ്വാർത്ഥത, ശാഠ്യം, അഹങ്കാരം എന്നിവയാണ് ഡൽഹിയിലെ മുതിർന്ന പൗരന്മാരുടെ ക്ഷേമത്തേക്കാൾ അവർക്ക് പ്രധാനം.
സുഹൃത്തുക്കളേ,
ഇന്ത്യൻ ഗവണ്മെൻ്റ് ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി വളരെ സംവേദനക്ഷമതയോടെ പ്രവർത്തിക്കുന്നു. ദശലക്ഷക്കണക്കിന് ആളുകളുടെ ആശങ്കകൾ ലഘൂകരിച്ചുകൊണ്ട് ബിജെപി ഗവണ്മെൻ്റ് നിരവധി കോളനികളെ ക്രമീകരിച്ചു. എന്നിരുന്നാലും, 'ആപ്ദാ' ഗവണ്മെന്റ്, സംസ്ഥാന ഗവണ്മെന്റ്, ഈ നിവാസികളെ 'ആപ്ദാ'യുടെ ഇരകളാക്കി മാറ്റി. കേന്ദ്രത്തിലെ ബിജെപി ഗവണ്മെൻ്റ് ആളുകളെ സഹായിക്കുന്നതിനായി പ്രത്യേക ഏകജാലക ക്യാമ്പുകൾ നടത്തുമ്പോൾ, 'ആപ്ദാ' ഗവണ്മെൻ്റ് ഈ കോളനികളിൽ വെള്ളം, മലിനജലം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതിൽ പരാജയപ്പെട്ടു. തൽഫലമായി, ദശലക്ഷക്കണക്കിന് ഡൽഹി നിവാസികൾ വലിയ ബുദ്ധിമുട്ടുകൾ നേരിടുന്നു. വീടുകൾ നിർമ്മിക്കാൻ ദശലക്ഷക്കണക്കിന് രൂപ നിക്ഷേപിച്ച ശേഷം, ശരിയായ മലിനജല സംവിധാനമില്ലാതെ, തകർന്ന അഴുക്കുചാലുകളും, തെരുവുകളിൽ ഒഴുകുന്ന മലിനജലവും മൂലം ഡൽഹിയിലെ ജനങ്ങൾക്ക് ഹൃദയം തകർന്നു പോകുന്നത് സ്വാഭാവികം മാത്രമാണ്. ഡൽഹിയിലെ ജനങ്ങളുടെ വിശ്വാസത്തെ വഞ്ചിക്കുകയും, വ്യാജ സത്യപ്രതിജ്ഞ ചെയ്യുകയും, 'ശീഷ് മഹൽ' (രാജകൊട്ടാര ഭവനം) നിർമ്മിക്കുകയും ചെയ്തവർ ഉടൻ തന്നെ അതിന്റെ അനന്തരഫലങ്ങൾ നേരിടേണ്ടിവരും. ബിജെപി 'ആപ്ദാ'യ്ക്ക് പകരം വരുമ്പോൾ, ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും.
സുഹൃത്തുക്കളേ,
‘ആപ്ദാ’യിൽ നിന്ന് ഇടപെടൽ ഇല്ലാത്തിടത്തെല്ലാം കാര്യങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഓർമ്മിക്കേണ്ടത് പ്രധാനമാണ്. ഇതിന് ഒരു പ്രധാന ഉദാഹരണമാണ് ഡൽഹി വികസന അതോറിറ്റി (ഡിഡിഎ). ഡിഡിഎയിൽ ‘ആപ്ദാ’യിൽ നിന്ന് വളരെ കുറഞ്ഞ ഇടപെടലുകൾ മാത്രമുള്ളതിനാൽ, ദരിദ്രർക്കും മധ്യവർഗത്തിനും പുതിയ വീടുകൾ നിർമ്മിക്കാൻ ഇതിന് കഴിയും. ഡൽഹിയിലെ എല്ലാ വീടുകളിലേക്കും പൈപ്പ്ലൈനുകൾ വഴി താങ്ങാനാവുന്ന വിലയിൽ ഗ്യാസ് എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണ്, ‘ആപ്ദാ’യിൽ നിന്ന് ഇടപെടൽ ഇല്ലാത്തതിനാലാണ് ഇത് സംഭവിക്കുന്നത്. അതുപോലെ, ഡൽഹിയിൽ ഹൈവേകളുടെയും എക്സ്പ്രസ് വേകളുടെയും നിർമ്മാണം സുഗമമായി നടക്കുന്നു, കാരണം ‘ആപ്ദാ’യിൽ നിന്ന് ഇടപെടലുകളൊന്നുമില്ല.
സുഹൃത്തുക്കളേ,
‘ആപ്ദാ’യുടെ ആളുകൾക്ക് ഡൽഹിയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ മാത്രമേ കഴിയൂ, അതേസമയം ബിജെപി ഡൽഹിയിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രതിജ്ഞാബദ്ധമാണ്. രണ്ട് ദിവസം മുമ്പ്, ഡൽഹിയിൽ നിന്നുള്ള ഏഴ് എംപിമാരും ഗതാഗത പ്രശ്നം പരിഹരിക്കുന്നതിന് ഇന്ത്യൻ ഗവണ്മെൻ്റിന് പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ നൽകി. ഡൽഹി വിമാനത്താവളത്തിന് സമീപമുള്ള ശിവ് മൂർത്തിയിൽ നിന്ന് നെൽസൺ മണ്ടേല മാർഗിലേക്ക് ഒരു തുരങ്കം നിർമ്മിക്കുക, ഡൽഹി-അമൃത്സർ-കത്ര എക്സ്പ്രസ് വേയെ കെഎംപി എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുക, ഡൽഹി-ഡെറാഡൂൺ എക്സ്പ്രസ് വേയെ അർബൻ എക്സ്റ്റൻഷൻ റോഡ്-ടുവുമായി ബന്ധിപ്പിക്കുക, ഡൽഹിക്കായി ഒരു കിഴക്കൻ ബൈപാസ് സൃഷ്ടിക്കുക എന്നിവ നിർദ്ദേശങ്ങളിൽ ഉൾപ്പെടുന്നു. ഇന്ത്യൻ ഗവണ്മെൻ്റ് ഈ നിർദ്ദേശങ്ങൾ അംഗീകരിക്കുകയും അവയ്ക്ക് തത്വത്തിൽ അംഗീകാരം നൽകുകയും ചെയ്തിട്ടുണ്ട്. ഈ പദ്ധതികൾ സമീപഭാവിയിൽ ഡൽഹിയിലെ ഗതാഗത പ്രശ്നങ്ങൾ പരിഹരിക്കും.
സുഹൃത്തുക്കളേ,
2025 വർഷം ഡൽഹിയിൽ പുതിയൊരു നല്ല ഭരണ പ്രവാഹത്തെ നിർവചിക്കും. "രാഷ്ട്രം ആദ്യം, പൗരന്മാർ ആദ്യം, എനിക്ക് ഡൽഹിക്കാർ ആദ്യം" എന്ന വികാരം ഈ വർഷം ശക്തിപ്പെടുത്തും. ഡൽഹിയിൽ രാഷ്ട്രനിർമ്മാണത്തിന്റെയും പൊതുജനക്ഷേമ രാഷ്ട്രീയത്തിന്റെയും ഒരു പുതിയ യുഗത്തിന്റെ തുടക്കം ഈ വർഷം അടയാളപ്പെടുത്തും. അതിനാൽ, നമ്മൾ 'ആപ്ദാ'യെ നീക്കം ചെയ്ത് ബിജെപിയെ കൊണ്ടുവരണം; 'ആപ്ദാ' നീക്കം ചെയ്യുക, ബിജെപിയെ കൊണ്ടുവരിക; 'ആപ്ദാ' നീക്കം ചെയ്യുക, ബിജെപിയെ കൊണ്ടുവരിക, ബിജെപിയെ കൊണ്ടുവരിക. ഈ വിശ്വാസത്തോടെ, പുതിയ വീടുകൾക്കും പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഞാൻ നിങ്ങളെ എല്ലാവരെയും വീണ്ടും അഭിനന്ദിക്കുന്നു. എന്നോടൊപ്പം പറയൂ —
ഭാരത് മാതാ കി – ജയ്!
രണ്ട് കൈകളും ഉയർത്തി നിങ്ങളുടെ എല്ലാ ശക്തിയോടെയും പറയുക, "ഞങ്ങൾക്ക് ആപ്ദായിൽ നിന്ന് സ്വാതന്ത്ര്യം വേണം!"
ഭാരത് മാതാ കീ – ജയ്!
ഭാരത് മാതാ കീ – ജയ്!
ഭാരത് മാതാ കീ – ജയ്!
ഭാരത് മാതാ കീ– ജയ്!
ഭാരത് മാതാ കീ– ജയ്!
വളരെ നന്ദി.
ഡിസ്ക്ലെയ്മർ: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ വിവർത്തനമാണിത്. യഥാർത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.
***
SK
(Release ID: 2113594)
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada