പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

2025-ലെ ഡിജിറ്റൽ പരിവർത്തനപുരസ്കാരം നേടിയ ഭാരതീയ റിസർവ് ബാങ്കിനെ പ്രശംസിച്ച് പ്രധാനമന്ത്രി

Posted On: 16 MAR 2025 1:59PM by PIB Thiruvananthpuram

2025 ലെ ഡിജിറ്റൽ പരിവർത്തനപുരസ്കാരം നേടിയ ഭാരതീയ റിസർവ് ബാങ്കിനെ (ആർ‌ബി‌ഐ) പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു. ബ്രിട്ടനിലെ യുകെയിലെ ലണ്ടനിലെ സെൻട്രൽ ബാങ്കിങ്ങിന്റെ ഡിജിറ്റൽ പരിവർത്തന പുരസ്കാരമാണ് ആർബിഐക്കു ലഭിച്ചത്. ആർബ‌ിഐ ​ഡെവലപ്പർ ടീം വികസിപ്പിച്ചെടുത്ത നൂതന ഡിജിറ്റൽ സംരംഭങ്ങളായ പ്രവാഹ്, സാരഥി എന്നിവയ്ക്കുള്ള അംഗീകാരമായാണു പുരസ്കാരം.

ഈ നേട്ടത്തെ അഭിനന്ദിച്ചു പ്രധാനമന്ത്രി എക്സിൽ കുറിച്ചതിങ്ങനെ:

“നവീകരണത്തിനും നിർവഹണകാര്യക്ഷമതയ്ക്കും നൽകുന്ന ഊന്നൽ പ്രതിഫലിപ്പിക്കുന്ന പ്രശംസനീയമായ നേട്ടമാണിത്.

ഡിജിറ്റൽ നവീകരണം ഇന്ത്യയുടെ സാമ്പത്തിക ആവാസവ്യവസ്ഥയെ നിരന്തരം ശക്തിപ്പെടുത്തുകയാണ്. അതിലൂടെ അസംഖ്യം ജീവിതങ്ങളെ ശാക്തീകരിക്കുകയും ചെയ്യുന്നു.” 

 

-SK-

(Release ID: 2111609) Visitor Counter : 24