പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ശ്രീലങ്കയുടെ മുൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

Posted On: 01 MAR 2025 2:35PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിൽ NXT സമ്മേളനത്തിനിടെ ശ്രീലങ്കയുടെ മുൻ പ്രസിഡന്റ് റനിൽ വിക്രമസിംഗെയുമായി കൂടിക്കാഴ്ച നടത്തി.

എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:

“NXT സമ്മേളനത്തിൽവച്ച്, എന്റെ സുഹൃത്ത് റനിൽ വിക്രമസിംഗെയെ കണ്ടുമുട്ടി. ഞങ്ങളുടെ ആശയവിനിമയങ്ങൾക്കായി ഞാൻ എല്ലായ്പോഴും ആകാംക്ഷയോടെ കാത്തിരിക്കുകയും വിവിധ വിഷയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.”

At the NXT Conclave, met my friend Mr. Ranil Wickremesinghe. I have always looked forward to our interactions and have admired his perspective on various issues. @RW_SRILANKA pic.twitter.com/blBNKMaDM4

— Narendra Modi (@narendramodi) March 1, 2025

*****

SK


(Release ID: 2107239) Visitor Counter : 18