ആഭ്യന്തരകാര്യ മന്ത്രാലയം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, മയക്കുമരുന്നുകൾക്കെതിരായ സഹിഷ്ണുതയില്ലാത്ത നയത്തിന്റെ ഭാഗമായി 2024 ൽ 25,000 കോടിയിലധികം രൂപയുടെ മയക്കുമരുന്നുകൾ പിടിച്ചെടുത്തു.
2024 ൽ പിടിച്ചെടുത്ത മയക്കുമരുന്നുകളുടെ മൂല്യം മുൻവർഷത്തേക്കാൾ ( 16,100 കോടി രൂപ ) 55 ശതമാനത്തിലധികമാണ്
Posted On:
10 FEB 2025 7:16PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ, മയക്കുമരുന്നുകൾക്കെതിരായ സഹിഷ്ണുതയില്ലാത്ത നയത്തിന്റെ ഭാഗമായി 2024 ൽ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഉൾപ്പെടെ രാജ്യത്തുടനീളമുള്ള എല്ലാ നിയമ നിർവ്വഹണ ഏജൻസികളും ചേർന്ന് ഏകദേശം 25,330 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.ഇത് 2023-ൽ പിടിച്ചെടുത്ത ₹16,100 കോടി മൂല്യമുള്ള മയക്കുമരുന്നുകളേക്കാൾ 55% കൂടുതലാണ്. പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി ശ്രീ അമിത് ഷായുടെ മാർഗ്ഗനിർദ്ദേശത്തിലും അടിസ്ഥാനതലത്തിൽ നിന്ന് മുകളിലേക്കും തിരിച്ചുമായി സ്വീകരിച്ച സമീപനത്തിന്റെ വിജയമാണ് ഇത് . ലഹരി മുക്ത ഇന്ത്യ സൃഷ്ടിക്കുന്നതിനുള്ള ഒരു സമഗ്ര സമീപനവുമായി മോദി ഗവൺമെന്റ് മുന്നോട്ട് പോകുന്നു.
2024-ൽ, വളരെ ഉയർന്ന മൂല്യമുള്ളതും കൂടുതൽ ഹാനികരവും ആസക്തി ഉളവാക്കുന്നതുമായ കൃത്രിമ ലഹരിവസ്തുക്കൾ, കൊക്കെയ്ൻ,സൈക്കോട്രോപിക് പദാർത്ഥങ്ങളായി ഉപയോഗിക്കുന്ന ഫാർമസ്യൂട്ടിക്കൽ മരുന്നുകൾ എന്നിവ ഗണ്യമായി പിടിച്ചെടുത്തു.
2024-ൽ,പിടിച്ചെടുത്ത മെത്താംഫെറ്റാമൈൻ പോലുള്ള എടിഎസിന്റെ (ആംഫെറ്റാമൈൻ- പോലുള്ള ഉത്തേജക വസ്തുക്കൾ ) അളവ് 2023-ലെ 34 ക്വിന്റലിൽ നിന്ന് 2024-ൽ 80 ക്വിന്റലായി ഇരട്ടിയിലധികമായി വർദ്ധിച്ചു. അതുപോലെ, പിടിച്ചെടുത്ത കൊക്കെയ്‌നിന്റെ അളവ് 2023-ലെ 292 കിലോയിൽ നിന്ന് 2024-ൽ 1426 കിലോയായി ഉയർന്നു. പിടിച്ചെടുത്ത മെഫെഡ്രോണിന്റെ അളവ് 2023-ലെ 688 കിലോയിൽ നിന്ന് 2024-ൽ 3391 കിലോഗ്രാമായി വർദ്ധിച്ചു. അതുപോലെ, പിടിച്ചെടുത്ത ഹാഷിഷിന്റെ അളവ് 2023-ലെ 34 ക്വിന്റലിൽ നിന്ന് 2024-ൽ 61 ക്വിന്റലായി ഉയർന്നു. സൈക്കോട്രോപിക് വസ്തുക്കളായി ദുരുപയോഗം ചെയ്യപ്പെടുന്ന ഫാർമസ്യൂട്ടിക്കൽ മരുന്നുകളുടെ അളവ് 1.84 കോടിയിൽ നിന്ന് 4.69 കോടിയായി (ഗുളികകൾ) വർദ്ധിച്ചു.
2024-ൽ വിവിധ ഏജൻസികളുമായി സഹകരിച്ച് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB) നടത്തിയ പ്രധാന ദൗത്യങ്ങൾ:
2024 ഫെബ്രുവരി: NCBയും ഡൽഹി പോലീസിന്റെ സ്പെഷ്യൽ സെല്ലും ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് ശൃംഖലയെ പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും മയക്കുമരുന്ന് ഉണ്ടാക്കുന്ന രാസവസ്തുവായ സ്യൂഡോഎഫെഡ്രിൻ 50 കിലോ പിടിച്ചെടുക്കുകയും ചെയ്തു. ഓസ്‌ട്രേലിയൻ, ന്യൂസിലൻഡ് അധികൃതർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ NCBയുടെയും ഡൽഹി പോലീസിന്റെയും സംയുക്ത സംഘം ശൃംഖലയെ തകർത്തു.
2024 ഫെബ്രുവരി: NCB, നാവികസേന, ATS ഗുജറാത്ത് പോലീസ് എന്നിവർ ചേർന്ന് 'സാഗർ മൻഥൻ -1' എന്ന രഹസ്യനാമത്തിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ, ഏകദേശം 3300 കിലോഗ്രാം മയക്കുമരുന്ന് (3110 കിലോഗ്രാം ചരസ്/ഹാഷിഷ്, 158.3 കിലോഗ്രാം ക്രിസ്റ്റലിൻ പൗഡർ മെത്ത്, 24.6 കിലോഗ്രാം സംശയിക്കപ്പെടുന്ന ഹെറോയിൻ) എന്നിവയുടെ ഒരു വൻ ശേഖരം ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് പിടിച്ചെടുത്തു. രാജ്യത്തെ കടൽത്തീരത്ത് നിന്ന് ഇതുവരെ പിടിച്ചെടുത്ത ചരസ്/ഹാഷിഷിന്റെ ഏറ്റവും കൂടിയ അളവായിരുന്നു ഇത്. ഈ കേസിൽ സംശയിക്കപ്പെടുന്ന അഞ്ച് വിദേശ പൗരന്മാരെ കസ്റ്റഡിയിലെടുത്തു.
2024 മാർച്ച്: 2024 ഫെബ്രുവരിയിൽ എൻസിബി തകർത്ത മയക്കുമരുന്ന് കടത്ത് ശൃംഖലയിലെ പ്രധാനിയായ ജാഫർ സാദിഖിനെ എൻസിബി അറസ്റ്റ് ചെയ്തു. 2024 ഫെബ്രുവരി 15 മുതൽ ജാഫർ സാദിഖ് ഒളിവിലായിരുന്നു. അന്ന് ഒരു സ്ഥാപനത്തിന്റെ ഗോഡൗണിൽ നിന്ന് എൻസിബി 50.070 കിലോഗ്രാം സ്യൂഡോഎഫെഡ്രിൻ പിടികൂടുകയും ഇതുമായി ബന്ധപ്പെട്ട് ജാഫർ സാദിഖിന്റെ മൂന്ന് കൂട്ടാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു
2024 ഏപ്രിൽ: എൻസിബി, ഗുജറാത്ത് പോലീസിന്റെ എടിഎസ്, ഇന്ത്യൻ തീരസംരക്ഷണസേന എന്നിവരുടെ സംയുക്ത സമുദ്ര ഓപ്പറേഷനിൽ ഏകദേശം 86 കിലോഗ്രാം ഹെറോയിൻ ഉണ്ടായിരുന്ന ഒരു വിദേശ ബോട്ട് പിടികൂടുകയും 14 പാകിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓപ്പറേഷനിൽ ഏകദേശം 602 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.
2024 ഒക്ടോബർ: ഗൗതം ബുദ്ധ നഗർ ജില്ലയിലെ കസ്ന വ്യവസായിക മേഖലയിലെ ഒരു ഫാക്ടറിയിൽ എൻസിബി നടത്തിയ തിരച്ചിലിൽ ഖര, ദ്രാവക രൂപങ്ങളിൽ ഏകദേശം 95 കിലോഗ്രാം മെത്താംഫെറ്റാമൈൻ കണ്ടെത്തി. അസെറ്റോൺ, സോഡിയം ഹൈഡ്രോക്സൈഡ്, മെഥിലിൻ ക്ലോറൈഡ്, പ്രീമിയം ഗ്രേഡ് എഥനോൾ, ടൊളുവിൻ, റെഡ് ഫോസ്ഫറസ്, ഈഥൈൽ അസറ്റേറ്റ് തുടങ്ങിയ രാസവസ്തുക്കളും മയക്കുമരുന്ന് നിർമ്മാണത്തിനായി ഇറക്കുമതി ചെയ്ത യന്ത്രങ്ങളും കണ്ടെത്തി.
2024 നവംബർ: ഇന്ത്യയിലും പ്രത്യേകിച്ച് ഡൽഹി എൻസിആർ മേഖലയിലും പ്രവർത്തിക്കുന്ന മയക്കുമരുന്ന് കടത്ത് ശൃംഖലകൾക്കെതിരായ ഒരു പ്രധാന നടപടിയിൽ , ഡൽഹിയിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഏറ്റവും വലിയ കൊക്കെയ്ൻ വേട്ടകളിൽ ഒന്ന് നടത്തി. ഈ കേസുകളിൽ ലഭിച്ച സൂചനകൾ കേന്ദ്രീകരിച്ചും, സാങ്കേതിക വിദ്യയുടെ സഹായത്തോടെയും , എൻസിബി നടത്തിയ ബുദ്ധിപരമായ നീക്കത്തിനൊടുവിൽ ഈ മയക്കുമരുന്നുകളുടെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞു.ഡൽഹിയിലെ ജനക്പുരി, നംഗ്ലോയ് പ്രദേശങ്ങളിൽ നിന്ന് 82.53 കിലോഗ്രാം ഉയർന്ന ഗ്രേഡ് കൊക്കെയ്ൻ പിടിച്ചെടുത്തു.
2024 നവംബർ: 'സാഗർ മൻഥൻ-4' എന്ന രഹസ്യനാമത്തിൽ നടത്തിയ സംയുക്ത ഓപ്പറേഷനിൽ, എൻസിബി, ഇന്ത്യൻ നാവികസേന, എടിഎസ് ഗുജറാത്ത് പോലീസ് എന്നിവർ ചേർന്ന് ഗുജറാത്തിൽ ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് കടത്ത് സംഘത്തെ പിടികൂടുകയും ഏകദേശം 700 കിലോഗ്രാം മെത്ത് മയക്കുമരുന്ന് പിടികൂടുകയും ചെയ്തു.
SKY
(Release ID: 2101587)
Visitor Counter : 32
Read this release in:
Khasi
,
English
,
Urdu
,
Marathi
,
Manipuri
,
Assamese
,
Bengali
,
Bengali-TR
,
Punjabi
,
Gujarati
,
Odia
,
Tamil