വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
WAVES 2025 "റീൽ നിർമ്മാണ" മത്സരത്തിൽ പങ്കെടുക്കാൻ രാജ്യത്തിന്റെ വിവിധ ഇടങ്ങൾക്ക് പുറമേ 20 വിദേശരാജ്യങ്ങളിൽ നിന്നുമായി 3,300-ലധികം രജിസ്ട്രേഷനുകൾ
Posted On:
05 FEB 2025 3:25PM by PIB Thiruvananthpuram
ലോക ദൃശ്യ ശ്രവ്യ വിനോദ ഉച്ചകോടി (WAVES) 2025 ലെ "റീൽ നിർമ്മാണംl " മത്സരത്തിൽ പങ്കെടുക്കുന്നതിന് ഇന്ത്യയ്ക്ക് പുറമെ 20 വിദേശരാജ്യങ്ങളിൽ നിന്നുമായി 3,379 രജിസ്ട്രേഷനുകൾ ലഭിച്ചു.
ക്രിയേറ്റ് ഇൻ ഇന്ത്യ
WAVES 2025 ന്റെ കീഴിൽ ഒരു പ്രധാന സംരംഭമായി ആരംഭിച്ച ഈ മത്സരം, മാധ്യമങ്ങളുടെയും വിനോദ മേഖലയുടെയും ആഗോള കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ ഉയർന്നുവരുന്ന സ്വാധീനത്തെ എടുത്തുകാണിക്കുന്നു. അതേസമയം രാജ്യത്തിന്റെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റൽ സർഗാത്മക സമ്പദ്‌വ്യവസ്ഥയെ പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു. ഇത് കേന്ദ്രസർക്കാരിന്റെ "ക്രിയേറ്റ് ഇൻ ഇന്ത്യ" എന്ന വീക്ഷണവുമായി യോജിക്കുകയും രാജ്യത്തിനുള്ളിലും പുറമേയും നിന്നുള്ള പ്രതിഭകളെ ശാക്തീകരിക്കുകയും ചെയ്യുന്നു.
അഫ്ഗാനിസ്ഥാൻ, അൽബേനിയ, അമേരിക്ക, അൻഡോറ, ആന്റിഗ്വ, ബാർബഡ, ബംഗ്ലാദേശ്, യുഎഇ, ഓസ്‌ട്രേലിയ, ജർമ്മനി എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര പങ്കാളിത്തം മത്സരത്തെ ശ്രദ്ധേയമാക്കുന്നു. രാജ്യത്തിന്റെ സർഗ്ഗാത്മക മേഖലയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെയും ലോകമെമ്പാടുമുള്ള ഉള്ളടക്ക സ്രഷ്ടാക്കൾക്കുള്ള ഒരു പ്രധാന പ്ലാറ്റ്‌ഫോമായ WAVES ന്റെ പ്രാധാന്യത്തെയും ഈ ആഗോള പങ്കാളിത്തം എടുത്തുകാണിക്കുന്നു.
തവാങ് മുതൽ പോർട്ട് ബ്ലെയർ വരെ : രാജ്യത്തിന്റെ കഥപറച്ചിലിലെ കുതിച്ചുചാട്ടം
ഈ മത്സരത്തിലേക്ക് രാജ്യത്തിന്റെ വ്യത്യസ്തവും വിദൂരവുമായ സ്ഥലങ്ങളിൽ നിന്ന് എൻട്രികൾ ലഭിച്ചു. അതിൽ തവാങ് (അരുണാചൽ പ്രദേശ്), ദിമാപൂർ (നാഗാലാൻഡ്), കാർഗിൽ, ലേ (ലഡാക്ക്), ഷോപ്പിയാൻ (കാശ്മീർ), പോർട്ട് ബ്ലെയർ (ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ), തെലിയമോറ (ത്രിപുര), കാസർഗോഡ് (കേരളം), ഗാങ്‌ടോക്ക് (സിക്കിം) എന്നിവ ഉൾപ്പെടുന്നു. WAVES-ന്റെ "റീൽ നിർമ്മാണ" മത്സരത്തിൽ പങ്കെടുക്കുന്നതിന് ചെറിയ പട്ടണങ്ങളിൽ നിന്നും വളർന്നുവരുന്ന സർഗ്ഗാത്മക കേന്ദ്രങ്ങളിൽ നിന്നുമുണ്ടായ ശക്തമായ പ്രതികരണം രാജ്യത്തിന്റെ സമ്പന്നമായ കഥപറച്ചിൽ പാരമ്പര്യങ്ങളെയും വളർന്നുവരുന്ന ഡിജിറ്റൽ സർഗാത്മക ആവാസവ്യവസ്ഥയെയും പ്രതിഫലിപ്പിക്കുന്നു.
മത്സരത്തിന്റെ ഭാഗമായി, 20 വയസ്സിന് മുകളിലുള്ള മത്സരാർത്ഥികൾ ഇന്ത്യയുടെ നിലവിലുള്ള സാങ്കേതിക, അടിസ്ഥാന സൗകര്യ പുരോഗതികളെ എടുത്തുകാണിക്കുന്ന തരത്തിൽ, "വികസിത ഭാരതം ", ഈ മേഖലകളിലെ രാജ്യത്തിന്റെ ഭാവി വളർച്ചയെ വിഭാവനം ചെയ്യുന്ന "ഇന്ത്യ @ 2047" തുടങ്ങിയ പ്രമേയങ്ങളിൽ റീലുകൾ തയ്യാറാക്കണം. ഈ പ്രമേയങ്ങൾ, മത്സരാർത്ഥികൾക്ക് ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര, 30-60 സെക്കൻഡ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുന്നതിനും, രാജ്യത്തിന്റെ പുരോഗതിക്കായുള്ള സർഗ്ഗാത്മകതയും കാഴ്ചപ്പാടും പ്രദർശിപ്പിക്കുന്നതിനും ഒരു വേദി നൽകുന്നു.
റീൽ നിർമ്മാണ മത്സരത്തിലെ വിജയികൾക്ക് ഇനിപ്പറയുന്ന ഉൾപ്പെടെയുള്ള പ്രത്യേക അവസരങ്ങളും ആദരവും ലഭിക്കും:
- 2025-ൽ മെറ്റ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിലേക്കും റീൽസ് മാസ്റ്റർക്ലാസിലേക്കും ക്ഷണം.
- WAVES 2025-ൽ പങ്കെടുക്കുന്നതിനുള്ള എല്ലാ ചെലവുകളും വഹിക്കുകയും അവിടെ അവരെ ആദരിക്കുകയും ചെയ്യും
- ഈ മത്സരത്തിന്റെ ഫൈനലിൽ എത്തുന്നവർക്ക്, അന്താരാഷ്ട്ര തലത്തിലുള്ള ഉള്ളടക്ക സ്രഷ്ടാക്കളുടെ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് മന്ത്രാലയം പിന്തുണ നൽകും
- വിജയിക്കുന്ന റീലുകൾ പ്രശസ്തമായ WAVES ഹാൾ ഓഫ് ഫെയിം, WAVES ഔദ്യോഗിക വെബ്‌സൈറ്റ്, സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകൾ എന്നിവിടങ്ങളിൽ പ്രദർശിപ്പിക്കും.
ഇന്ത്യയിൽ നിർമ്മിക്കുക, ലോകത്തിനായി നിർമ്മിക്കുക
ഇന്ത്യയുടെ സർഗ്ഗാത്മക വൈദഗ്ധ്യത്തിന് ഒരു പുതിയ ആഗോള സ്വത്വം നൽകുന്നതിനും മാധ്യമ, വിനോദ മേഖല , ഉള്ളടക്ക സൃഷ്ടി എന്നിവയ്ക്കുള്ള ഒരു പ്രധാന ലക്ഷ്യസ്ഥാനമായി ഇന്ത്യയെ സ്ഥാപിക്കുന്നതിനുമുള്ള പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടിൽ നിന്നും ദൗത്യത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് വേവ്സ് 2025 നടക്കുന്നത്. ഉയർന്നുവരുന്ന പ്രവണതകളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും, പരസ്പര സഹകരണം പ്രോത്സാഹിപ്പിക്കുന്നതിനും ഇന്ത്യയുടെ സമ്പന്നമായ സർഗ്ഗാത്മക ആവാസവ്യവസ്ഥ പ്രദർശിപ്പിക്കുന്നതിനും, പ്രധാനമന്ത്രിയുടെ ‘ ഇന്ത്യയിൽ നിർമ്മിക്കുക ലോകത്തിനായി നിർമ്മിക്കുക’ എന്ന കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനും വ്യവസായ പ്രമുഖരെയും പങ്കാളികളെയും നൂതനാശയ വിദഗ്ധരെയും ഈ ഉച്ചകോടി ഒരുമിച്ച് കൊണ്ടുവരും.
റീൽ നിർമ്മാണ മത്സരത്തിൽ പങ്കെടുക്കുന്നതിന് രാജ്യമെമ്പാട്‌നിന്നും, 20 വിദേശരാജ്യങ്ങളിൽ നിന്നുമുള്ള അപേക്ഷകൾ ലഭിച്ചത് , ഇന്ത്യയുടെ വൈവിധ്യമാർന്നതും ചലനാത്മകവുമായ കഥപറച്ചിൽ ആവാസ വ്യവസ്ഥയുടെ ഒരു തെളിവായി നിലകൊള്ളുന്നു. ഇത് ആഗോള മാധ്യമ, വിനോദ വ്യവസായത്തിലെ ഒരു ശക്തികേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക : https://wavesindia.org/challenges-2025
*********
(Release ID: 2100097)
Visitor Counter : 14
Read this release in:
Odia
,
Urdu
,
English
,
Khasi
,
Gujarati
,
Nepali
,
Hindi
,
Marathi
,
Assamese
,
Punjabi
,
Tamil
,
Telugu
,
Kannada