പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

​ബെൽജിയം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ബാർട്ട് ഡെ വെവറിനെ പ്രധാനമന്ത്രി ശ്രീ മോദി അഭിനന്ദിച്ചു

Posted On: 04 FEB 2025 9:00AM by PIB Thiruvananthpuram

ബെൽജിയം പ്രധാനമന്ത്രിയായി സ്ഥാനമേറ്റ ബാർട്ട് ഡെ വെവറിനെ ഇന്നു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യ-ബെൽജിയം ബന്ധത്തിനു കൂടുതൽ കരുത്തേകുന്നതിനും ആഗോളവിഷയങ്ങളിൽ സഹകരണം വർധിപ്പിക്കുന്നതിനും ഒരുമിച്ചു പ്രവർത്തിക്കാനാകുമെന്നു ശ്രീ മോദി പ്രത്യാശ പ്രകടിപ്പിച്ചു.

എക്സ് പോസ്റ്റിൽ ശ്രീ മോദി കുറിച്ചതിങ്ങനെ:​

“അധികാരമേറ്റ പ്രധാനമന്ത്രി ബാർട്ട് ഡെ വെവറിന് @Bart_DeWever ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഇന്ത്യ-ബെൽജിയം ബന്ധത്തിനു കൂടുതൽ കരുത്തേകുന്നതിനും ആഗോളവിഷയങ്ങളിൽ നമ്മുടെ സഹകരണം വർധിപ്പിക്കുന്നതിനും ഒരുമിച്ചു പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. താങ്കൾക്കു വിജയകരമായ കാലാവധി ആശംസിക്കുന്നു.”

***

NK


(Release ID: 2099409) Visitor Counter : 40