ധനകാര്യ മന്ത്രാലയം
'സബ്കാ വികാസ് ' യാഥാര്‍ത്ഥ്യമാക്കുന്നതിന് അടുത്ത അഞ്ചു വര്‍ഷം സവിശേഷമായ അവസരങ്ങള്‍ പ്രദാനം ചെയ്യും; കേന്ദ്ര ബജറ്റ് 2025-26
കൃഷി, എംഎസ്എംഇ, നിക്ഷേപം, കയറ്റുമതി എന്നിവ വികസന പാതയിലെ നാല് ശക്തമായ ഉത്തേജകങ്ങള്‍ ആയിരിക്കും
Posted On:
01 FEB 2025 1:01PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 01 ഫെബ്രുവരി 2025
'സബ്കാ വികാസ് ' യാഥാര്‍ത്ഥ്യമാക്കുന്നതിന് സവിശേഷമായ അവസരങ്ങളാകും അടുത്ത അഞ്ചു വര്‍ഷം പ്രദാനം ചെയ്യുന്നതെന്ന് 2025-26ലെ കേന്ദ്ര ബജറ്റ് ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ധന, കോര്‍പ്പറേറ്റ്കാര്യ മന്ത്രി ശ്രീമതി നിര്‍മ്മലാ സീതാരാമന്‍ പ്രസ്താവിച്ചു. എല്ലാ മേഖലകളുടെയും സന്തുലിത വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്നതിനാണ് കേന്ദ്ര ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തില്‍ ഊന്നല്‍ നല്‍കിയത്.
എല്ലാ പ്രധാന ആഗോള സമ്പദ്‌വ്യവസ്ഥകളിലും ഏറ്റവും വേഗത്തില്‍ വളരുന്നത് നമ്മുടെ സമ്പദ്‌വ്യവസ്ഥയാണെന്നു മന്ത്രി പറഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷത്തെ നമ്മുടെ പ്രവര്‍ത്തന മികവും ഘടനാപരമായ പരിഷ്‌കാരങ്ങളും ആഗോള ശ്രദ്ധ ആകര്‍ഷിച്ചു. ഈ കാലയളവില്‍ ഇന്ത്യയുടെ കഴിവിലും സാദ്ധ്യതകളിലും ആത്മവിശ്വാസം വളരുക തന്നെയായിരുന്നുവെന്നു മന്ത്രി കൂട്ടിച്ചേര്‍ത്തു.
2025-26ലെ കേന്ദ്ര ബജറ്റ് വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനം സാദ്ധ്യമാക്കുന്നതിനും സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങള്‍ ഉത്തേജിപ്പിക്കുന്നതിനും ഗാര്‍ഹിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും ഇന്ത്യയിലെ വളര്‍ന്നു വരുന്ന മധ്യവര്‍ഗ്ഗത്തിന്റെ ക്രയശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ ശ്രമങ്ങളെ എടുത്തുകാട്ടുന്നു.
കൃഷി, എംഎസ്എംഇ, നിക്ഷേപം, കയറ്റുമതി എന്നിവ വികസനത്തിന്റെ പ്രയാണത്തിലെ നാലു ശക്തമായ ഉത്തേജകങ്ങളാണെന്നു വ്യക്തമാക്കിയ മന്ത്രി, ആറു മേഖലകളില്‍ പരിവര്‍ത്തനാത്മക പരിഷ്‌കാരങ്ങള്‍ ആരംഭിക്കാനാണ് ഈ ബജറ്റ് ലക്ഷ്യമിടുന്നതെന്ന് അടിവരയിട്ടു പറഞ്ഞു. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍, നികുതി, ഊര്‍ജ്ജ മേഖല, നഗരവികസനം, ഖനനം, സാമ്പത്തിക മേഖല, റെഗുലേറ്റററി പരിഷ്‌കാരങ്ങള്‍ എന്നിവ നമ്മുടെ വളര്‍ച്ചാ സാദ്ധ്യതയും ആഗോള മത്സരക്ഷമതയും വര്‍ദ്ധിപ്പിക്കും. ' നമ്മുടെ പരിഷ്‌കാരങ്ങള്‍' വികസത്തിന്റെ പാതയിലെ ഇന്ധനവും ; ' ഉള്‍ക്കൊള്ളല്‍' ഒരു മാര്‍ഗ്ഗദര്‍ശിയും; 'വികസിത് ഭാരത് ' ലക്ഷ്യസ്ഥാനവുമാണെന്നു ധനമന്ത്രി ചൂണ്ടിക്കാട്ടി.
ബജറ്റ് പ്രസംഗത്തില്‍ ദരിദ്രര്‍, യുവാക്കള്‍, അന്നദാതാക്കള്‍, സ്ത്രീകള്‍ എന്നിവരില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ധനമന്ത്രി പത്തു വിശാല മേഖലകളില്‍ വ്യാപിച്ചുകിടക്കുന്ന നിര്‍ദ്ദിഷ്ട വികസന നടപടികള്‍ക്ക് അടിവരയിട്ടു. കാര്‍ഷിക വളര്‍ച്ചയും ഉത്പാദനക്ഷമതയും പ്രോത്സാഹിപ്പിക്കുക; ഗ്രാമീണ സമൃദ്ധിയും പ്രതിരോധ ശേഷിയും കെട്ടിപ്പടുക്കുക; എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വളര്‍ച്ചാ പാതയിലേക്ക് പോകുക; ഉത്പാദനം വര്‍ദ്ധിപ്പിക്കുകയും മേക്ക് ഇന്‍ ഇന്ത്യ അഭിവൃദ്ധിപ്പെടുത്തുകയും ചെയ്യുക; എംഎസ്എംഇകളെ പിന്തുണയ്ക്കുക; തൊഴിലധിഷ്ഠിത വികസനം സാദ്ധ്യമാക്കുക; മാനവശേഷിയിലും സാമ്പത്തിക നവീകരണത്തിലും നിക്ഷേപം നടത്തുക; ഊര്‍ജ്ജ വിതരണം ഭദ്രമാക്കുക, കയറ്റുമതി പ്രോത്സാഹിപ്പിക്കുക; സംരംഭകത്വം വളര്‍ത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം; നൂറു ശതമാനം നല്ല നിലവാരമുള്ള സ്‌കൂളുകള്‍; ഉയര്‍ന്ന നിലവാരത്തിലുള്ളതും താങ്ങാനാകുന്നതുമായ സമഗ്ര ആരോഗ്യ സംരക്ഷണത്തിന്റെ പ്രാപ്യത; അനുയോജ്യമായ തൊഴിലുകളോടുകൂടി നൂറു ശതമാനം വിദഗ്ധ തൊഴിലാളികള്‍; സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ എഴുപതു ശതമാനം സ്ത്രീ പങ്കാളിത്തം; നമ്മുടെ രാജ്യത്തെ ' ലോകത്തിന്റെ ഫുഡ് ബാസ്‌കറ്റ്' ആക്കുന്ന കര്‍ഷകര്‍ എന്നിവയാണ് 'വികസിത് ഭാരത്' ലക്ഷ്യമിടുന്നതെന്നു കേന്ദ്ര മന്ത്രി നിരീക്ഷിച്ചു.
*********************
(Release ID: 2098592)
Visitor Counter : 21
Read this release in:
Odia
,
Bengali
,
Khasi
,
English
,
Urdu
,
Hindi
,
Nepali
,
Marathi
,
Punjabi
,
Gujarati
,
Tamil
,
Kannada