ധനകാര്യ മന്ത്രാലയം
വികസിത് ഭാരത് @ 2047 യാഥാര്‍ത്ഥ്യമാക്കുന്നതിന് അടിസ്ഥാന സൗകര്യ മേഖലയില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിനുള്ള പ്രാധാന്യം ഉയര്‍ത്തിക്കാട്ടി സാമ്പത്തിക സര്‍വ്വേ
प्रविष्टि तिथि:
31 JAN 2025 1:59PM by PIB Thiruvananthpuram
ന്യൂ ഡൽഹി, 31 ജനുവരി 2025
മാതൃകാ പെരുമാറ്റച്ചട്ടവും ക്രമരഹിതമായ കാലവർഷവും ഉണ്ടായിരുന്നെങ്കിലും 2025 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയുടെ വികസനം മികച്ച നിലയിലായിരുന്നു എന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ മേഖലയിലെ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കാനായി സാമ്പത്തിക വിപണിയിലെ നിയന്ത്രണ സ്ഥാപനങ്ങള്‍ പരിഷ്‌ക്കാരങ്ങള്‍ അവതരിപ്പിച്ചതും സാമ്പത്തിക സര്‍വ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്.
ഉയര്‍ന്ന വളര്‍ച്ചാനിരക്കു നിലനിര്‍ത്താനായി വരുന്ന രണ്ടു ദശാബ്ദങ്ങളില്‍ അടിസ്ഥാന സൗകര്യ മേഖലയിലെ നിക്ഷേപങ്ങള്‍ വളര്‍ത്തുന്നതു ശക്തമാക്കണമെന്ന് സാമ്പത്തിക സര്‍വ്വേ എടുത്തുപറയുന്നു. ഭൗതിക, ഡിജിറ്റല്‍, സാമൂഹ്യ മേഖലകളിലെ അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനായിരിക്കും വരുന്ന അഞ്ചു വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ മുഖ്യ ശ്രദ്ധ പതിപ്പിക്കുക.

അടിസ്ഥാന സൗകര്യ മേഖലകളില്‍ പൊതു ചെലവഴിക്കല്‍ വര്‍ധിപ്പിക്കുമെങ്കിലും പൊതു മൂലധനം കൊണ്ടു മാത്രം വികസിത് ഭാരത് @ 2047-നായുള്ള ആവശ്യങ്ങള്‍ നിറവേറ്റാനാവില്ല. അടിസ്ഥാന സൗകര്യ മേഖലകളില്‍ സ്വകാര്യ പങ്കാളിത്തം വര്‍ധിപ്പിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. രാജ്യമെമ്പാടുമുള്ള അടിസ്ഥാന സൗകര്യ മേഖലയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തിന്റെ ആവശ്യകത പൂര്‍ണ മനസോടെ സ്വീകരിച്ച് ഈ മേഖലയിലെ കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്കു പിന്തുണയേകണം.
പൊതു തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ 2025 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ സര്‍ക്കാരിന്റെ സുപ്രധാന അടിസ്ഥാന സൗകര്യ മേഖലകളിലെ മൂലധന ചെലവുകളെ ബാധിച്ചിരുന്നു. ക്രമരഹിതമായ കാലവർഷവും ജോലിയുടെ പുരോഗതിയെ സാവധാനത്തിലാക്കി. പൊതു തെരഞ്ഞെടുപ്പിനു ശേഷം 2024 ജൂലൈ-നവംബര്‍ കാലത്ത് മൂലധന ചെലവഴിക്കല്‍ ഉയര്‍ന്നു.
ഈ രംഗത്തെ നടപടികള്‍ വേഗത്തിലാക്കുന്നതിനായി നാഷണല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പൈപ് ലൈന്‍ പോലുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു. നാഷണല്‍ മോണറ്റൈസേഷന്‍ പൈപ്പ് ലൈന്‍, പിഎം ഗതി ശക്തി തുടങ്ങിയവയും പുരോഗതി നേടിയിട്ടുണ്ട്. സ്വകാര്യ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കുന്ന രീതിയില്‍ സാമ്പത്തിക വിപണിയിലെ നിയന്ത്രണ സ്ഥാപനങ്ങള്‍ പരിഷ്‌ക്കാരങ്ങള്‍ അവതരിപ്പിച്ചതും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.
*****
(रिलीज़ आईडी: 2098030)
आगंतुक पटल : 118
इस विज्ञप्ति को इन भाषाओं में पढ़ें:
Odia
,
Assamese
,
English
,
Urdu
,
हिन्दी
,
Nepali
,
Marathi
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Kannada