വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം
azadi ka amrit mahotsav

മഹാകുംഭമേളയില്‍ വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു അവലോകനം ചെയ്തു



മഹാകുംഭമേളയില്‍ വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയത്തിന്റെ പ്രദര്‍ശനം പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദവും ലളിതവുമാണ്: ശ്രീ സഞ്ജയ് ജാജു

മഹാകുംഭമേളയോടനുബന്ധിച്ച് സ്ഥാപിച്ചിരിക്കുന്ന മീഡിയാ സെന്റര്‍ ശ്രീ സഞ്ജയ് ജാജു സന്ദര്‍ശിക്കുകയും മാധ്യമ പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തുകയും ചെയ്തു

മഹാകുഭമേള ഡിജിറ്റല്‍ ആക്കുന്നതില്‍ പ്രസാര്‍ ഭാരതി നടത്തിയ ശ്രമങ്ങളെയും സെക്രട്ടറി പ്രശംസിച്ചു

Posted On: 23 JAN 2025 10:08PM by PIB Thiruvananthpuram
വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ മാധ്യമ യൂണിറ്റുകള്‍ മഹാകുംഭമേളയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വ്യാഴാഴ്ച വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം സെക്രട്ടറി ശ്രീ സഞ്ജയ് ജാജു അവലോകനം ചെയ്തു. മഹാകുംഭമേള പ്രദേശത്തെ ത്രിവേണി മാര്‍ഗ്ഗിലെ പ്രദര്‍ശന സമുച്ചയത്തില്‍ വാര്‍ത്താ വിതരണ, പ്രക്ഷേപണ മന്ത്രാലയം ഒരുക്കിയിരിക്കുന്ന ' ജന പങ്കാളിത്തത്തിലൂടെ ജനക്ഷേമം' (Jan Bhagidari se Jan Kalyan) എന്ന പ്രമേയത്തിനെ ക്കുറിച്ചും  കഴിഞ്ഞ പത്തു വര്‍ഷത്തെ ഇന്ത്യാ ഗവണ്‍മെന്റിന്റെ പ്രവര്‍ത്തനങ്ങള്‍, നയങ്ങള്‍, പദ്ധതികള്‍ എന്നിവയെക്കുറിച്ചുമുള്ള മള്‍ട്ടി മീഡിയ പ്രദര്‍ശനവും സെക്രട്ടറി നിരീക്ഷിച്ചു.  
 
വാൾ എക്സിബിഷൻ, എല്‍ ഇ ഡി ടിവി സ്‌ക്രീന്‍ , ഹോളോഗ്രാഫിക് സിലിണ്ടര്‍ തുടങ്ങിയ പുത്തന്‍ സാങ്കേതിക സംവിധാനങ്ങൾ  ഉപയോഗിച്ചു വികസിപ്പിച്ചെടുത്ത അനാമോര്‍ഫിക്, മള്‍ട്ടി മീഡിയ പ്രദര്‍ശനം ലളിതവും വിവിധ പദ്ധതികളെക്കുറിച്ച് സാധാരണക്കാര്‍ക്കു കൃത്യമായ വിവരങ്ങള്‍ നല്‍കുന്നതുമാണെന്നു സെക്രട്ടറി അഭിപ്രായപ്പെട്ടു.
 
മഹാകുംഭമേള പ്രദേശത്ത് തയ്യാറാക്കിയിരിക്കുന്ന മീഡിയ സെന്റര്‍ ശ്രീ സഞ്ജയ് ജാജു സന്ദര്‍ശിക്കുകയും അവിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍  അവലോകനം ചെയ്യുകയും ചെയ്തു. മീഡിയ സെന്ററിലെ വര്‍ക്ക് സ്‌റ്റേഷനിലിരുന്ന മാധ്യമപ്രവര്‍ത്തകരുമായും അദ്ദേഹം  ആശയവിനിമയം നടത്തി.
 
മഹാകുംഭമേള പ്രദേശത്തെ സെക്ടര്‍ നാലില്‍ സ്ഥിതി ചെയ്യുന്ന ദൂരദര്‍ശന്‍, ആകാശവാണി താത്കാലിക കേന്ദ്രങ്ങളും സെക്രട്ടറി സന്ദര്‍ശിച്ചു. ദൂരദര്‍ശനും ആകാശവാണിയും സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ ടെലിവിഷനിലൂടെയും മൊബൈലിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും കാണുകയും കേള്‍ക്കുകയും ചെയ്യുന്നവര്‍ക്ക് മഹാകുംഭമേളയുടെ മഹത്വവും പുണ്യമുഹൂര്‍ത്തവും അടുത്തറിയാൻ  കഴിയുന്നുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിനായി പ്രസാര്‍ഭാരതി മള്‍ട്ടി ക്യാമറ സംവിധാനവും നിരവധി തത്സമയ പരിപാടികളും ഒരുക്കിയിട്ടുണ്ടെന്നും സെക്രട്ടറി പറഞ്ഞു.
 
പ്രത്യേക എഫ്എം ചാനലായ കുംഭവാണിയിലൂടെയാണ് വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എഫ്എം റേഡിയോ പ്രക്ഷേപണം മഹാകുംഭമേളയുടെ ഉച്ചഭാഷിണി സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കുന്നത് പൊതു ജനങ്ങള്‍ക്ക് പ്രയോജനപ്രദമാണ്. മഹാകുംഭമേള പ്രദേശത്തു പ്രവര്‍ത്തിക്കുന്ന വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ഉദ്യോഗസ്ഥരുടെ അവലോകന യോഗം ചേരുകയും അവര്‍ക്കാവശ്യമായ നിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സെക്രട്ടറി നല്‍കുകയും ചെയ്തു.
 
144 വര്‍ഷങ്ങള്‍ക്കു ശേഷം നടക്കുന്ന ഈ മഹാകുംഭമേളയുടെ നടത്തിപ്പിന് എല്ലാവരുടെയും സഹകരണം ലഭിക്കുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മഹാകുംഭമേളയ്‌ക്കെത്തുന്ന ഭക്തജനങ്ങള്‍ എല്ലാ വ്യത്യാസങ്ങളും മറന്ന് സമാധാനത്തിനായി പ്രാര്‍ത്ഥിക്കുന്നു വെന്ന് അദ്ദേഹം പറഞ്ഞു. നമ്മുടെ നാടിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും മുന്നോട്ടു കൊണ്ടു പോകുന്നതില്‍ മഹാകുംഭമേളയ്ക്കു വലിയ സംഭാവന നല്‍കാന്‍ കഴിയുന്നുണ്ടെന്നു ശ്രീ ജാജു പറഞ്ഞു.
 
തന്റെ സന്ദർശന വേളയില്‍, പ്രസിദ്ധീകരണ വിഭാഗത്തിന്റെ സ്റ്റാള്‍ സന്ദര്‍ശിച്ച അദ്ദേഹം, ബാല ഭാരതി മാസികയോടുള്ള  തന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ അനുസ്മരിക്കുകയും അതിന്റെ പ്രസിദ്ധീകരണം തുടരുന്നതില്‍ മതിപ്പു പ്രകടിപ്പിക്കുകയും ചെയ്തു.

(Release ID: 2095748) Visitor Counter : 21